twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാണമില്ലേ നിങ്ങള്‍ക്ക്? ഫോട്ടോ പകര്‍ത്തിയവരോട് പൊട്ടിത്തെറിച്ച് ജയ ബച്ചന്‍! വീഡിയോ വൈറലാവുന്നു!

    |

    ബോളിവുഡിന്റെ സ്വന്തം കോസ്റ്റ്യൂം ഡിസൈനറായ മനീഷ് മല്‍ഹോത്രയുമായി താരങ്ങള്‍ക്കെല്ലാം അടുത്ത ബന്ധമാണ്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലായാലും മറ്റ് ആഘോഷങ്ങളിലായാലും അദ്ദേഹം പങ്കെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മനീഷ് മല്‍ഹോത്രയുടെ പിതാവ് വിടവാങ്ങിയത്. ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയിരുന്നു. മകള്‍ ശ്വേത നന്ദയ്‌ക്കൊപ്പമായിരുന്നു ജയ ബച്ചന്‍ എത്തിയത്. മരണവീടിന് മുന്നില്‍ നിന്നും തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ താരപത്‌നി ആഞ്ഞടിച്ചിരുന്നു. സാഹചര്യം നോക്കാതെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ജയ ബച്ചനെ പ്രകോപിതയാക്കിയത്.

    നിങ്ങള്‍ക്ക് മാന്യതയുണ്ടോ, സാഹചര്യം എന്താണെന്ന് മനസ്സിലായില്ലേ, ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാവുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്ന് തനിക്ക് കാണണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് കേട്ടതോടെ പലരും ചിത്രങ്ങളെടുക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പ്രമുഖരാണ് സൂരജ് മല്‍ഹോത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് അദ്ദേഹം അന്തരിച്ചത്.

    Jaya Bachchan

    സന്ദര്‍ഭം മനസ്സിലാക്കാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയവര്‍ക്കെതിരെ താരങ്ങള്‍ നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. അഭിനയമാണ് ജോലിയെങ്കിലും എല്ലായ്‌പ്പോഴും അങ്ങനെയല്ലെന്നും പറഞ്ഞിരുന്നു. നേരത്തെയും ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരെ ചീത്ത വിളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ വേദിയിലിരിക്കുന്ന തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു അവര്‍ ശകാരവര്‍ഷം ചൊരിഞ്ഞത്. ജയബച്ചന്റെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോ കാണാം.

    <strong>സുപ്രിയയും പൃഥ്വിരാജും അതീവ സന്തോഷത്തില്‍! കാത്തിരിപ്പിനൊടുവില്‍ രാജന് സ്വപ്‌നസാഫല്യം!</strong>സുപ്രിയയും പൃഥ്വിരാജും അതീവ സന്തോഷത്തില്‍! കാത്തിരിപ്പിനൊടുവില്‍ രാജന് സ്വപ്‌നസാഫല്യം!

    English summary
    jaya Bachchan Scolds Paparazz For Clicking Her Photos.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X