ഒരു വീട്ടിൽ കഴിയുന്നവർ തമ്മിൽ ഇത്രയും അകൽച്ച; എന്തൊക്കെ പറഞ്ഞാണ് ഇവർ മരുമകളാക്കിയത്; ജയ ബച്ചന് വിമർശനം

ബച്ചൻ കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹം നാൾക്ക് നാൾ കടുക്കുകയാണ്. ഐശ്വര്യ റായും അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് വാദം. ഇതിന് തെളിവായി നിരവധി സംഭവങ്ങളും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുവിടങ്ങളിലൊന്നും ഐശ്വര്യയെയും ഭർത്താവിന്റെ വീട്ടുകാരെയും ഒരുമിച്ച് കാണാറില്ല. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ പിറന്നാൾ ദിന ആഘോഷത്തിലും ഇവരാരും എത്തിയില്ല. മകൾക്കും അമ്മയ്ക്കും ഒപ്പമാണ് ഐശ്വര്യ പിറന്നാൾ ആഘോഷിച്ചത്.

ഐശ്വര്യയോട് ഭർത്താവിന്റെ വീ‌ട്ടുകാർ അകലം കാണിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ആരാധകർക്കുണ്ട്. കരിയറിലെ ഐശ്വര്യയുടെ നേട്ടങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലുമെല്ലാം അഭിഷേകിന്റെ മാതാപിതാക്കളും സഹോദരിയും മൗനം പാലിക്കുന്നത് പതിവായിരിക്കുന്നു. ‌

Jaya Bachchan, Aishwarya Rai

ഇപ്പോഴിതാ ഇതിന്റെ മറ്റൊരു ഉദാഹരണം കൂടി ആരാധകർ ചൂണ്ടിക്കാണിക്കുകയാണ്. ഐശ്വര്യയു‌ടെ പിറന്നാൾ ദിന ആഘോഷത്തിൽ നിന്നും മാറി നിന്ന് ദിവസങ്ങൾക്ക് ശേഷം ജയ ബച്ചൻ മകളോടും കൊച്ചു മകളോടുമൊപ്പം സമയം ചെലവഴിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. ജയ ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലിയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മിക്കപ്പോഴും അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോകൾ നവ്യ പങ്കുവെക്കാറുണ്ട്.

തന്റെ ​ഗേൾസ് ​ഗ്യാങ് ആണിതെന്നാണ് നവ്യ പറയുന്നത്. എന്നാൽ മൂവർക്കുമൊപ്പം ഐശ്വര്യയെ കാണാറില്ല. ഒരു വീട്ടിൽ കഴിയുന്ന ജയ ബച്ചനും ഐശ്വര്യ റായും തമ്മിൽ എന്തുെകാണ്ടാണ് ഇത്രയും അകൽച്ച വരുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ലോക സുന്ദരി പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണെങ്കിലും മരുമകളായപ്പോൾ പല യുവതികളും ഭർതൃവീട്ടിൽ നേരിടുന്ന അവ​ഗണന ഐശ്വര്യക്കും നേരി‌ടേണ്ടി വന്നെന്ന് ആരാധകർ പറയുന്നു. വിവാഹത്തിന് മുമ്പ് ഐശ്വര്യയെ വാനോളം പുകഴ്ത്തിയവരാണ് ജയ ബച്ചനും അമിതാഭ് ബച്ചനും. ഈ സ്നേഹമൊക്കെ എവിടെ പോയെന്ന് ആരാധകർ ചോദിക്കുന്നു.

 Aishwarya Rai

ശ്വേതയു‌ടെ മകൻ അ​ഗസ്ത്യ നന്ദയുടെ സിനിമാ രം​ഗത്തേക്കുള്ള അരങ്ങേറ്റത്തിലും താര കു‌ടുംബം സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസം അ​ഗസ്ത്യയ്ക്ക് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിലൂടെ ആശംസകളും അറിയിച്ചു. എന്നാൽ ഐശ്വര്യ നാല് വർഷത്തിന് ശേഷം പൊന്നിയിൻ സെൽവനിലൂടെ ശക്തമായ തിരിച്ച് വരവ് ന‌ടത്തിയപ്പോൾ അമിതാഭ് ബച്ചൻ മൗനത്തിലായിരുന്നു. ഐശ്വര്യയുടെ കരിയറിനെ നേട്ടങ്ങളും പ്രശസ്തിയും ഉൾക്കൊള്ളാൻ ബച്ചൻ കുടുംബത്തിന് കഴിയുന്നില്ലെന്ന് ആരാധകർ വാദിക്കുന്നു. അഭ്യൂഹങ്ങൾ കടുത്തിട്ടും കുടുംബം മൗനം പാലിക്കുന്നതാണ് സംശയം ഇരട്ടിപ്പിക്കുന്നത്.

2007 ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. മരുമകൾ എന്നതിലുപരി മകളെ പോലെയാണ് ഐശ്വര്യയെ കാണുന്നതെന്നാണ് അന്ന് അമിതാഭ് ബച്ചൻ പറഞ്ഞത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെല്ലാം ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ പൊതുവേദികളിൽ കാണാമായിരുന്നു. 2017 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അകൽച്ച ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിട്ടുണ്ട്.

ഈ സിനിമയിൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചിരുന്നു. വലിയ തോതിൽ ഇത് സംസാര വിഷയമായി. ഇതിൽ താര കുടുംബത്തിന് അതൃപ്തി തോന്നിയെന്നാണ് പുറത്ത് വന്ന വിവരം. അന്നും ഇതേക്കുറിച്ച് ഐശ്വര്യയോ ബന്ധുക്കളോ പ്രതികരിച്ചില്ല. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിച്ചത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X