പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു!! പിച്ച തെണ്ടിയിട്ടില്ല, പ്രിയപ്പെട്ട താരം പറയുന്നത് കേൾക്കൂ...

താരം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയാണെന്നും പലരോടും പണം കടം വാങ്ങുന്നുണ്ടെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു

ബോളിവുഡ് താരങ്ങൾ മാത്രമല്ല ഹിന്ദി പരമ്പരയിലെ താരങ്ങളും ഗോസിപ്പ് കോളത്തിൽ സ്ഥിര സാന്നിധ്യമാകാറുണ്ട്. ഇപ്പോൾ ബോളിവുഡ് സെലിബ്രിറ്റികളെ വിട്ട് സീരിയൽ താരങ്ങളുടെ പിന്നാലെയാണ് പാപ്പരാസി കണ്ണുകൾ. ഇ്പപോൾ ഗോസിപ്പ് കോളത്തിലെ ചർച്ച ടെലിവിഷൻ താരം ജയ ഭട്ടാചര്യയെ കുറിച്ചാണ്.

താരം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയാണെന്നും പലരോടും പണം കടം വാങ്ങുന്നുണ്ടെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പ്രേക്ഷകരെ വിശ്വസിപ്പിക്കും തരം കഥയാണ് പ്രചരിച്ചത്. എന്നാൽ ഇതിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. പുറത്തു വന്നത് വാർത്തയെ കുറിച്ച് ജയ ഭട്ടാചാര്യ പറയുന്നതിങ്ങനെ.‌ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വ്യക്തമാക്കിയത്.

ബുദ്ധിമുട്ടിലാണ്

ബുദ്ധിമുട്ടിലാണ്

താൻ അൽപം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. എന്നാൽ , താൻ കുത്തുപാളയെടുത്തുവെന്ന് അർഥമില്ല. അതേസമയം പണത്തിനു വേണ്ടി താൻ ആരുടേയും മുന്നിൽ പോയി കൈനീട്ടിയിട്ടില്ല ഇത്തര വാർത്തകളുടെ അടിസ്ഥാനം എവിടെ നിന്നാണെന്നു അറിയില്ലെന്നും ജയ പറഞ്ഞു. പണത്തിനു കുറച്ചു ഞെരുക്കും അനുഭവപ്പെട്ടിട്ടുളളതല്ലാതെ പുറത്തു വരുന്ന വാർത്തകൾ പോലെയല്ലെന്നും താരം ജയ കൂട്ടിച്ചേർത്തു.

അമ്മ   ആശുപത്രിയിൽ

അമ്മ ആശുപത്രിയിൽ

തന്റെ മാതാപിതക്കാളുടെ ഏക മകളാണ് താൻ. അതിനാൽ‌ തന്നെ അവരെ സംരക്ഷിക്കേണ്ട ചുമതല തനിയ്ക്കാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് തന്റെ മാതാവ് രോഗബാധിതയായി ആശുപത്രിയിൽ ആയിരുന്നു. അന്നും പേലും പണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ ആരോടും പണം ചോദിച്ചിട്ടില്ലെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ലീവിങ്ങ് ടു ഗതർ

ലീവിങ്ങ് ടു ഗതർ

സംവിധായകൻ മസഹിർ റഹിമിനോപ്പം കഴിഞ്ഞ കുറച്ചു വർഷമായി വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് ഇവർ വേർ പിരിഞ്ഞത്. അഭിമുഖത്തിൽ അതിനെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. ഇനി മറ്റൊരു വിവാഹം കഴിക്കുണമെന്ന് തനിയ്ക്ക് തോന്നിയിട്ടില്ല. അതു പോലെ തന്നെ ആരുടേയും സ്നേഹത്തിനോട് താൽപര്യമില്ലെന്നും താരം വ്യക്തമാക്കി. സ്വന്തം ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ താൻ തൃപ്തയാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിൽ ചെറിയ  വേഷങ്ങൾ

സിനിമയിൽ ചെറിയ വേഷങ്ങൾ

2000 മുതൽ വള്ളിത്തിരയിൽ ജയ പ്രത്യക്ഷപ്പെട്ടെങ്കിലും താരത്തിന് സിനിമയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചിരുന്നത്. ദേവദാസ്, ലജ്ജ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ജയ ഭാഗമായിരുന്നു. എന്നാൽ സിനിമയെക്കാലും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത് സീരിയലുകൾക്കായിരുന്നു.

  പ്രേക്ഷകരുടെ പ്രിയ താരം

പ്രേക്ഷകരുടെ പ്രിയ താരം

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയ ഭട്ടാചാര്യയ .ക്യോംകി സാസ് ബി കഭി ബഹു തിയില്‍ പായലിനെയും കസമില്‍ ജിഗ്‌വ്യാസ ബാലിയെയും ജാന്‍സി കി റാണിയില്‍ സക്കു ഭായിയെയും അവതരിപ്പിച്ച് ജയ കൈയടി നേടിയിരുന്നു. കൂടാതെ അംബര്‍ധാര, മധുബാല എന്നീ സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കളേഴ്‌സ് ടി.വിയിലെ തപ്കി പ്യാര്‍ കി എന്ന പരമ്പരയിലെ വസുന്ധര പാണ്‌ഡെയുടെ വേഷമാണ് ഇപ്പോള്‍ ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X