പിണക്കം മാറാനായി പൂട്ടിയിട്ടു, പരസ്പരം മിണ്ടാതിരുന്നു, ശ്രീദേവിയുമായുള്ള പിണക്കത്തെ കുറിച്ച് ജയപ്രദ
ജയപ്രദയും ശ്രീദേവിയും തമ്മിലുള്ള പിണക്കത്തെ കുറിച്ചുള്ള കഥകൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇന്നും ചർച്ച വിഷയമാണ്. താരറാണിമാരുടെ പിണക്കത്തെ കുറിച്ചുളള നിരവധികഥകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിത ശ്രീദേവിയുമായുള്ള പിണക്കത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയാണ് ജയപ്രദ. ഇന്ത്യൻ ഐഡൽ 12 ന്റെ വേദിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
നീലയിൽ അതീവ സുന്ദരിയായി പ്രിയ വാര്യർ, പുതിയ ചിത്രം വൈറലാകുന്നു
മക്‌സാദ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇവരുടെ പിണക്കത്തെ കുറിച്ച് പുറംലോകം അറിയുന്നത്. പിണക്കം മാറ്റാൻ സഹതാരങ്ങൾ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. എന്നാൽ ഇപ്പോൾ ശ്രീദേവിയെ മിസ് ചെയ്യുന്നു എന്നാണ് ജയപ്രദ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...

മക്‌സാദ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് താനും ശ്രീദേവിയും തമ്മിലുള്ള പണക്കത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ചിത്രത്തൽ രാജേഷ് ഖന്നയും ജിതേന്ദ്രയും ആണ് നായകന്മാരായി എത്തിയത്. ശത്രുത മറന്ന് പരസ്പരം മനസ് തുറന്ന് സംസാരിക്കാൻ വേണ്ടി ഇരുവരെയും ഒരു മുറിയിൽ രാജേഷ് ഖന്നയും ജിതേന്ദ്രയും പൂട്ടിയിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് ജയപ്രദ.

ഞങ്ങൾ തമ്മിൽ വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നില്ല, പക്ഷേ ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അത് യോജിച്ച് പോകുന്നില്ലായിരുന്നു. സ്ക്രീനിൽ ഉത്തമ സഹോദരിമാരായി അഭിനയിച്ചു കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് പോലും ഞങ്ങൾ അടുക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങൾ പരസ്പരം മത്സരിച്ചു, അത് വസ്ത്രത്തിന്റെ പേരിലാവട്ടെ, നൃത്തത്തിന്റെ പേരിലാവട്ടെ. ഞങ്ങൾ കണ്ടുമുട്ടുന്ന ഓരോ തവണയും, സംവിധായകരോ അഭിനേതാക്കളോ ഞങ്ങളെ സെറ്റിൽ പരിചയപ്പെടുത്തുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുകയും മുന്നോട്ട് പോകുകയും ചെയ്തിരുന്നു.

ഞാനിപ്പോഴും ഓർക്കുന്നു, മസ്കാദ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയം, ജീത്തു ജീയും രാജേഷ് ഖന്ന ജീയും ഞങ്ങളെ ഒരു മണിക്കൂർ മേയ്ക്കപ്പ് റൂമിൽ പൂട്ടിയിട്ടു. ഒന്നിച്ച് കുറേ സമയം ഇരുന്നാൽ ഞങ്ങൾ പരസ്പരം മനസ് തുറന്ന് സംസാരിക്കുമെന്ന് അവർ കരുതിയിരിക്കണം. പക്ഷേ ഒരു വാക്ക് പോലും ഞങ്ങൾ ഉരിയാടിയില്ല. അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു പിൻവാങ്ങി.

ശ്രീദേവി നമ്മളെ വിട്ട് പോയെന്ന് അറിഞ്ഞത് എന്നെ ഇപ്പോഴും അസ്വസ്ഥയാക്കുന്നു, എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടുന്നു അവളെ വല്ലാതെ മിസ് ചെയ്യുന്നു. എവിടെയെങ്കിലും ഇരുന്ന് അവൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ പരസ്പരം സംസാരിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നേ എനിക്ക് പറയാനുള്ളൂ .." ജയപ്രദ പറയുന്നു


Click it and Unblock the Notifications