India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയുടെ മോശം സ്വഭാവത്തെപ്പറ്റി തുറന്ന് പറഞ്ഞ് രൺവീർ സിംഗ്

  |

  2018 നവംബർ 14 ന് ആണ് രൺവീർ സിംഗ് ദീപിക പദുക്കോണിനെ വിവാഹം കഴിച്ചത്. ദീർഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരുടെയും വിവാഹം എന്ന സ്വപ്നം പൂവണിഞ്ഞത്.

  ബോളിവുഡിലെ തന്റെ ഗംഭീര അഭിനയം കൊണ്ട് മാത്രമല്ല വ്യത്യസ്തമായ ഫാഷൻ സെൻസുകൊണ്ടും രൺവീർ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. രൺവീറിന്റെ ഫാഷൻ സെൻസിനെപ്പറ്റിയുള്ള ട്രോളുകളും ബോളിവുഡിൽ സുലഭമാണ്.

  താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ജയേഷ്ഭായ് ജോർദാർ' അടുത്തിടെയാണ് റിലീസ് ആയത്. ചിത്രം വിജയിച്ചത്തിന്റെ ത്രില്ലിലാണ് താരം ഇപ്പോൾ. രാജ്യത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ലഭിക്കണം എന്ന ആശയമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രവുമായ 'ജയേഷ്ഭായ് ജോർദാർ' പറയുന്നത്.

  ഇപ്പോഴിതാ, തന്റെ ഭാര്യ ദീപിക പദുക്കോൺ ദിനംപ്രതി നേരിടുന്ന ലൈംഗികവിവേചനത്തെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. അതോടൊപ്പം ദീപികയിൽ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെപ്പറ്റിയും രൺവീർ പറയുന്നു.

  Also Read:ഒരു ക്യാൻ വെള്ളവും പായും ബക്കറ്റും; മത്സരാർത്ഥികൾക്ക് ഇനി അതിജീവനം കഷ്ട്ടം

  അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രൺവീർ ഇതേപ്പറ്റി സംസാരിച്ചത്. പണ്ട് ദീപിക രൺവീറിനെക്കുറിച്ച് തനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അതിൽ രൺവീറിന്റെ ടൈം മാനേജ്‌മന്റ് മോശമാണെന്നും ഉറക്കശീലം വളരെ മോശമാണെന്നും ദീപിക പറഞ്ഞിട്ടുണ്ട്.

  അതേക്കുറിച്ച് അഭിമുഖത്തിൽ സംസാരിച്ചപ്പോൾ, ഒരു വ്യക്തിയെന്ന നിലയിൽ ദീപികയുടെ ചില പിഴവുകൾ ചൂണ്ടിക്കാണിക്കാൻ രൺവീറിനോട് ആവശ്യപ്പെട്ടു. അതിന്, വളരെ രസകരമായ മറുപടിയാണ് രൺവീർ നൽകിയത്.

  "സത്യസന്ധമായി പറയുകയാണെങ്കിൽ, എനിക്ക് അവളെക്കുറിച്ച് വ്യക്തമായി വിമർശിക്കാൻ കഴിയുന്ന ഒന്നിനെയും കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അവൾ എല്ലാത്തരത്തിലും പെർഫെക്റ്റ് ആണ്.

  തീർച്ചയായും, ഒരു വ്യക്തിയെന്ന നിലയിൽ അവൾക്ക് അവളുടേതായ കുറവുകളുണ്ട്. എല്ലാവരും കുറവുള്ളവരാണ്, പക്ഷേ അവൾ മിക്കവാറും പെർഫെക്റ്റ് ആണ്, വരുത്തേണ്ട മാറ്റങ്ങൾ എന്റേതാണ്, അതെ, എനിക്ക് മോശം ഉറക്ക ശീലങ്ങളുണ്ട്, എന്റെ സമയ മാനേജുമെന്റ് മികച്ചതല്ല, എന്നാൽ രണ്ട് കാര്യങ്ങളിലും മെച്ചപ്പെടുത്താൻ ഞാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണ്." രൺവീർ പറഞ്ഞു.

  Also Read:ആ സ്വപ്നവും സഫലമായി; ബഷീറിന്റെ ജീവിതം കുറച്ചുകൂടി കളറായി

  അഭിമുഖത്തിൽ, അദ്ദേഹം ബോളിവുഡിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനത്തെപ്പറ്റിയും സംസാരിച്ചു.

  ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിട്ടും ദീപിക ലൈംഗീക ചൂഷണങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും രൺവീർ വ്യക്തമാക്കി.

  ഇന്നത്തെ തലമുറയിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും തെറ്റ് ചെയ്യുന്ന ആളുകൾക്ക് ഒന്നിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

  അതിൽ #MeeToo ക്യാമ്പൈൻ നൽകിയ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

  "ഇത് സമൂഹത്തിൽ വ്യാപകമാണെന്ന് നമുക്ക് അറിയാം. എന്നാൽ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. സോഷ്യൽ മീഡിയയും മറ്റും ശക്തമായി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് നിങ്ങൾക്ക് ഒരിക്കലും രക്ഷപെടാൻ കഴിയില്ല. ആളുകൾ നിങ്ങളെ തേടിപ്പിടിക്കും അത് ഒരു നല്ല കാര്യമാണെന്ന്.

  2017ൽ ആണെന്ന് തോന്നുന്നു, 'മീ ടൂ' പ്രസ്ഥാനം സമൂഹ മാധ്യമങ്ങൾ വഴി ഇത്തരക്കാരെ എങ്ങനെയാണ് നമുക്ക് മുന്നിൽ കൊണ്ട് വന്നതെന്ന് നിങ്ങൾക്ക് അറിയാം.

  Also Read:ഇതുവരെ ചെയ്യാത്ത റോളിൽ ഭാവന; ആരാധകർ ഞെട്ടുമെന്ന് തീർച്ച

  ആളുകൾ പരസ്പരം ബന്ധപ്പെട്ട് തങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ പരസ്യമായ പങ്കുവയ്ക്കുന്നത് നിങ്ങൾക്കറിയാം, അതുകൊണ്ട് തന്നെ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുകയാണ്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നേരത്തെ താരം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ കുട്ടിക്കാലം മുതൽ ജീവിതത്തിലുടനീളം തനിക്ക് പ്രചോദനവും ശക്തിയും സ്നേഹവും നൽകിയ സ്‌ത്രീകളെക്കുറിച്ചു രൺവീർ സിംഗ് സംസാരിച്ചിരുന്നു.

  താരത്തിന്റെ പ്രിയപ്പെട്ട മമ്മി, അഞ്ജു ഭവ്നാനി, അവന്റെ സ്നേഹനിധിയായ സഹോദരി, റിതിക ഭവ്നാനി, തന്റെ പ്രിയപ്പെട്ട ഭാര്യ ദീപിക പദുക്കോൺ എന്നിവർ തന്റെ വളർച്ചയിൽ വലിയൊരു പങ്ക് വഹിച്ചതായി അദ്ദേഹം പറയുകയുണ്ടായി. 'ജയേഷ്ഭായ് ജോർദാർ അവർക്കായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

  Read more about: deepika padukone ranveer singh
  English summary
  Jayeshbhai Jordaar Actor Ranveer Singh Opens Up About His Wife Deepika Padukone's Worst Qualities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X