ഐശ്വര്യ റായ്‌യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം ഈ പാട്ടിലൂടെ കാണാം
ലോകസുന്ദരി അമ്മയായതിനുശേഷം തടിച്ചി പാറു ആയത് ആരാധകരെ വിഷമിപ്പിച്ചു. പിന്നീട് ബോളിവുഡിലേക്ക് തിരിച്ചുവരുന്നതു കേട്ടപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. തടിച്ച ശരീരവും വെച്ച് ഐശ്വര്യ സിനിമയിലേക്ക് വന്നാല്‍ ശരിയാവില്ലെന്നായിരുന്നു ചര്‍ച്ചാവിഷയം. എന്നാല്‍, അതിനിടയില്‍ ക്യാമറയ്ക്കു മുന്നില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും വാ അടച്ചു. താരം പതില്‍മടങ്ങ് സുന്ദരിയായി എന്നു പറയേണ്ടി വന്നു.
ജസ്ബയിലെ ഐശ്വര്യയുടെ ഫസ്റ്റ് ലുക്കും ട്രെയിലറും കണ്ട ആരാധകര്‍ പിന്നീട് പ്രതീക്ഷകള്‍ അര്‍പ്പിച്ച് കാത്തിരുന്നു. ഇതാ വീണ്ടും ഐശ്വര്യ പ്രേക്ഷകരെ ഞെട്ടിക്കാന്‍ എത്തിയിരിക്കുകയാണ്. ജസ്ബയിലെ രണ്ടാമത്തെ പാട്ടും പുറത്തുവിട്ടു. എങ്ങനെ ഐശ്വര്യയ്ക്ക് പെട്ടെന്ന് തടി കുറയ്ക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് ഈ പാട്ട് ഉത്തരം പറയും.

ഫിറ്റ്‌നസ്സിനു വേണ്ടി ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാല്‍ ഫലം ലഭിക്കാതിരിക്കുമോ? പ്രസവത്തിനുശേഷം തടിച്ചുരുണ്ട ഐശ്വര്യ സ്ലിം ബ്യൂട്ടിയായിട്ടാണ് ജസ്ബയില്‍ എത്തുന്നത്. ഐശ്വര്യയുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് ജസ്ബയിലെ കഹാനിയാന്‍ എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രമാണ് ജസ്ബ. അര്‍ക്കോയുടെ സംഗീതത്തില്‍ നിലോഫര്‍ വാനി പാടിയ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications











