ബോളിവുഡിലും തിളങ്ങാന്‍ ജിത്തു ജോസഫ്! ഇമ്രാന്‍ ഹാഷ്മി ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കിയുളള ദൃശ്യത്തിലൂടെയാണ് സംവിധായകന്‍ എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തത്. മലയാളത്തിനും തമിഴിനും പിന്നാലെ ബോളിവുഡിലും എത്തുകയാണ് സംവിധായകന്‍. ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം ദ ബോഡിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിട്ടാണ് ദ ബോഡി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് കൂടിയാണ് സിനിമ. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഡിസംബര്‍ 13നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വേദികയും മൂത്തോന്‍ നായിക ശോഭിത ധുലിപാലയുമാണ് ചിത്രത്തിലെ നായികമാര്‍. സുനില്‍ കേദര്‍പാലും വിയാകോം മോഷന്‍ പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം തമിഴിലും ജിത്തു ജോസഫ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കാര്‍ത്തി നായകനാവുന്ന സിനിമയില്‍ നിഖില വിമലാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന ചിത്രമായിരുന്നു സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











