ജിത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു! ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍!
Recommended Video

ജിത്തുജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്കായി എന്നും ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. മറ്റു സംവിധായകരില്‍ നിന്നും വ്യത്യസ്തമായുളള മേക്കിങ്ങ് രീതിയാണ് അദ്ദേഹത്തെ സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറ്റിയിരുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുളള ആദി എന്ന ചിത്രമായിരുന്നു ജിത്തു മലയാളത്തില്‍ ഒടുവിലായി സംവിധാനം ചെയ്തിരുന്നത്.
പ്രണവിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ മികച്ച സ്വീകാര്യതയായിരുന്നു ആദിക്ക് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ നിന്നും അമ്പത് കോടിക്കടുത്ത് കളക്ഷനായിരുന്നു ആദിക്ക് ലഭിച്ചിരുന്നത്. ആദിക്ക് ശേഷം ബോളിവുഡ് ചിത്രമാണ് ജിത്തു സംവിധാനം ചെയ്യുന്നത്. ഇമ്രാന്‍ ഹാഷ്മി, റിഷി കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ആദ്യ ബോളിവുഡ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ജിത്തു സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജിത്തു ചിത്രങ്ങള്‍ പങ്കുവെച്ചത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് ജിത്തു ഒരുക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഒരു കൊലപാതകവും അതിനുളളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന നിഗൂഢതകളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറിയ ദൃശ്യത്തിന്റെ വിജയമാണ് ബോളിവുഡിലേക്കുളള അവസരം തന്നെ തേടി വന്നതെന്ന് ജിത്തു മുന്‍പ് പറഞ്ഞിരുന്നു. ബോളിവുഡ് ചിത്രത്തിനു ശേഷം മറ്റൊരു താരപുത്രനെ നായകനാക്കിയാണ് ജിത്തുവിന്റെ അടുത്ത മലയാള ചിത്രം വരുന്നത്. ജയറാമിന്റെ മകന്‍ കാളിദാസിനെ നായകനാക്കിയാണ് ജിത്തു അടുത്ത മലയാള ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











