താരപുത്രിയ്ക്ക് പ്രണയം തോന്നിയ യുവനടന്മാര്‍; പ്രമുഖ നടന്‍ തന്നെ വഞ്ചിച്ചുവെന്നും നടി, സാറയുടെ പ്രണയകഥയിങ്ങനെ
കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ തരംഗമുണ്ടാക്കിയ താരപുത്രിയാണ് സാറ അലി ഖാന്‍. നടന്‍ സെയിഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറ വെള്ളിത്തിരയിലേക്ക് ചുവടുവെച്ചിട്ട് അധിക നാളുകള്‍ ആയിട്ടില്ല. ഈ കാലയളവില്‍ ചെയ്ത സിനിമകളെല്ലാം വലിയ വിജയമാവുകയും സാറയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടി എടുക്കുകയും ചെയ്തിട്ടുണ്ട്. അക്ഷയ് കുമാറും ധനുഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അത്രാങ്കി റീ എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ പുറത്ത് വന്നത്.
ഇതിനിടെ ചില ഗോസിപ്പുകളും താരപുത്രിയുടെ പേരില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ബോളിവുഡിലെ തന്നെ പ്രമുഖരായ ചില യുവനടന്മാരും സാറയും പ്രണയത്തിലാണ് എന്ന തരത്തില്‍ പ്രചരിച്ച ഗോസിപ്പുകളാണ് അതില്‍ പ്രധാനപ്പെട്ടത്. സാറയുടെ ആദ്യ സിനിമയിലെ നായകന്‍ മുതല്‍ ഈ ലിസ്റ്റില്‍ ഉണ്ട് എന്നുള്ളതാണ് ശ്രദ്ധേയം.

കേദാര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറ അലി ഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ജെഹാന്‍ ഹാന്‍ഡയും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയുടെ സെറ്റില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. ഇരുവരുമൊന്നിച്ച് ബീച്ചില്‍ നിന്നും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പ്രണയത്തെ കുറിച്ചും കമ്മിറ്റ്‌മെന്റിനെ പറ്റിയുമൊക്കെ പറഞ്ഞ കാര്യങ്ങളുമൊക്കെ ഗോസിപ്പുകള്‍ക്ക് കാരണമായി മാറി.

സാറ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് പ്രണയത്തിലായിരുന്നു. ജനപ്രിയ രാഷ്ട്രീയക്കാരന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനായ വീര്‍ പഹരിയ ആയിരുന്നു ആ കാമുകന്‍. സാറ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഏറെ കാലം ഇവര്‍ ഡേറ്റിംഗ് നടത്തിയിരുന്നു. ഒരുമിച്ചുള്ള യാത്രകളും പാര്‍ട്ടികളില്‍ പങ്കെടുത്തതുമായിട്ടുള്ള ഫോട്ടോസും താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. പിന്നീട് പ്രണയം അവസാനിപ്പിച്ചതോടെ ഇതെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു.

ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂറിന്റെ മകനും നടനുമായ ഹര്‍ഷ്‌വര്‍ധന്‍ കപൂറാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. സാറയും ഹര്‍ഷ്‌വര്‍ധനും കൈകള്‍ കോര്‍ത്ത് പിടിച്ച് നടക്കുന്നത് പലയിടങ്ങളില്‍ നിന്നും പാപ്പരാസികള്‍ കണ്ടുപിടിച്ചിരുന്നു. ബേബി എന്നാണ് ഇരുവരും തമ്മില്‍ അഭിസംബോധന ചെയ്തിരുന്നത്. ഒരിക്കല്‍ സെയിഫ് അലി ഖാന്റെയും കരീന കപൂറിന്റെയും അപാര്‍ട്ട്‌മെന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. രണ്ടാളെയും ഒന്നിച്ച് കണ്ടത് ഇഷ്ടപ്പെടാതെ വന്നതോടെ സാറയുടെ മാതാവ് അമൃത സിംഗ് ദേഷ്യപ്പെടുകയും ചെയ്തു. ഹര്‍ഷ്‌വര്‍ധനെയും അയാളുടെ ചുറ്റുപാടുകളും അമൃതയ്ക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് താരങ്ങള്‍ പിരിഞ്ഞത് എന്നാണ് അറിയുന്നത്.

കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേ സാറ തന്നെ സ്വന്തം പ്രണയത്തെ കുറിച്ചൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സിനിമയിലെ താരസഹോദരന്മാരില്‍ ഒരാളാണ് അതെന്നും നടി സൂചിപ്പിച്ചു. 'സിനിമയിലെ രണ്ട് താരസഹോദരന്മാരില്‍ ഒരാളെ ഞാന്‍ പ്രണയിച്ചിരുന്നു. അവര്‍ കരണ്‍ ജോഹറിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാന്‍ ഇരുന്നതാണെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. നടി ഉദ്ദേശിച്ചത് ഇഷാന്‍ ഖട്ടറിനെ കുറിച്ചാണെന്നാണ് സൂചനകള്‍. രണ്ടാളും ഒരുമിച്ച് പലയിടങ്ങളിലും പോവുന്നതിനെ പറ്റി മുന്‍പും വാര്‍ത്ത വന്നിട്ടുണ്ട്.

സാറയുടെ പേരിനൊപ്പം ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള നടനാണ് കാര്‍ത്തിക് ആര്യന്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മുതലുള്ള സൗഹൃദമാണ്. പിതാവ് സെയിഫ് അലി ഖാനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവേ കാര്‍ത്തിക്കിനെ കുറിച്ച് സാറ പറഞ്ഞിരുന്നു. തനിക്ക് കാര്‍ത്തിക്കിനോട് ക്രഷ് തോന്നിയിരുന്നെന്നാണ് സാറ അന്ന് പറഞ്ഞത്. ഇത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായി മാറുകയും ചെയ്തു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞത് എന്തിനാണ് എന്ന് മാത്രം വ്യക്തമല്ല.
Recommended Video

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതും സാറ അലി ഖാനും പ്രണയത്തിലാണെന്ന വാര്‍ത്ത കാലങ്ങളോളം പ്രചരിച്ചിരുന്നു. കേദാര്‍നാഥ് എന്ന സിനിമയിലൂടെ സാറയുടെ ആദ്യ നായകനായി അഭിനയിച്ചത് സുശാന്ത് ആയിരുന്നു. സിനിമയിലെ പോലെ തന്നെ ഇരുവരും യഥാര്‍ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷത്തില്‍ അദ്ദേഹവുമായി പ്രണയിച്ചിരുന്നതായിട്ടും താരപുത്രി വെളിപ്പെടുത്തിയിരുന്നു. സുശാന്ത് തന്റെ കാര്യത്തില്‍ വിശ്വസ്തത കാണിച്ചില്ലെന്നും അദ്ദേഹം തന്നെ വഞ്ചിച്ചെന്നുമൊക്കെ നടി പറയുകയും ചെയ്തു. അങ്ങനെയാണ് ആ ബന്ധം അവസാനിക്കുന്നത്.


Click it and Unblock the Notifications











