കരണ്‍ സിങ്- ജെന്നിഫര്‍ വിവാഹമോചിതരാകുന്നു
ബോളിവുഡ് താരങ്ങളായ കരണ്‍ സിങും ജെന്നിഫര്‍ വിങെറ്റും വിവാഹ മോചിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ അതൊന്നുമല്ല സംഭവം. ഇരുവരുടെയും വിവാഹമോചനപത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയാണ്.
കരണ്‍ സിങും ജെന്നിഫര്‍ വിങെറ്റും വിവാഹമോചിതരാകുന്നുവെന്ന് ബോളിവുഡില്‍ സംസാരം തുടങ്ങിയിട്ട് നാളേറെയായി. അതിനിടെയാണ് ഇരുവരുടെയും വിവാഹമോചനപത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.

ബിപാഷയുടെ കാമുകനായിട്ടാണ് പാപ്പരാസികള്‍ കരണ്‍ സിങിനെ കാണുന്നത്. കരണ്‍ സിങ് ഇതുവരെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ബിപാഷയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ തിരക്കിലാണിപ്പോള്‍ കരണ്‍ സിങ്.


Click it and Unblock the Notifications