'അതല്ലായിരുന്നു ശരിയായ സമയം'; കരണ്‍ സിങ് ഗ്രോവറുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടി ജെന്നിഫര്‍ വിങ്കെറ്റ്

പ്രശസ്ത ടെലിവിഷന്‍ താരവും മോഡലുമാണ് ജെന്നിഫര്‍ വിങ്കെറ്റ്. എന്നാല്‍ അതിനേക്കാള്‍ ബോളിവുഡ് നടി ബിപാഷ ബസുവിന്റെ ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിന്റെ മുന്‍ഭാര്യയെന്ന വിശേഷണമാണ് ജെന്നിഫറിനെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നത്.

2012-ലായിരുന്നു കരണ്‍ സിങ് ഗ്രോവറുമായുള്ള ജെന്നിഫറിന്റെ വിവാഹം. ദില്‍ മില്‍ ഗയേ എന്ന ടിവി പരമ്പരയില്‍ വെച്ച് കണ്ടുമുട്ടിയതോടെയാണ് ഇരുവരും പ്രണയത്തിലായത്. ഏറെ വൈകാതെ വിവാഹം കഴിയ്ക്കുകയും ചെയ്തു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2016-ലാണ് കരണ്‍ സിങ് ഗ്രോവര്‍ ബിപാഷ ബസുവിനെ വിവാഹം കഴിയ്ക്കുന്നത്.

karan

അടുത്തിടെ ഒരു സിനിമ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ജെന്നിഫര്‍ വിങ്കെറ്റ് തുറന്നുപറഞ്ഞിരുന്നു. 'ആരുടേയും കുഴപ്പം കൊണ്ടല്ല, ഞങ്ങളുടെ വിവാഹത്തിന് ശരിയായ സമയം ആയിട്ടില്ലായിരുന്നു. ആ സമയം ഞങ്ങള്‍ രണ്ടുപേരും മനസ്സു കൊണ്ട് തയ്യാറല്ലായിരുന്നു. ഞങ്ങള്‍ വളരെ വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. കാണുമ്പോഴൊക്കെ തീപിടിച്ച വീടിനെപ്പോലെയായിരുന്നു ഞങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സമയം അതല്ലായിരുന്നു.

ആ സമയം താന്‍ വല്ലാതെ ആശയക്കുഴപ്പത്തിലായിരുന്നു. ആളുകളോട് എന്ത് പറയണമെന്നോ എങ്ങനെ മുന്നോട്ട് പോകണമെന്നോ അറിയാതെ ഞാന്‍ കുറേ നാള്‍ കഷ്ടപ്പെട്ടു. എന്റെ സുഹൃത്തുക്കള്‍ എന്നെ പുറത്തുപോകാനും മറ്റും നിര്‍ബന്ധിക്കുമായിരുന്നു. പക്ഷെ, ഞാന്‍ എല്ലായിടത്തു നിന്നും ഒഴിഞ്ഞുമാറി.

karan

പക്ഷെ പിന്നീട് ഞാന്‍ പുറത്തുപോകുമ്പോഴെല്ലാം ആളുകളെ ശ്രദ്ധിക്കുമായിരുന്നു. അവരെല്ലാം എന്നെ അയ്യോ പാവം എന്ന മട്ടില്‍ വലിയ സഹതാപത്തോടെ എന്നെ നോക്കുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അത് പക്ഷെ, എന്നെ കൂടുതല്‍ ചൊടിപ്പിക്കുകയാണ് ചെയ്തത്. എനിക്കാരുടെയും സഹതാപം ആവശ്യമില്ല, അതുകൊണ്ട് മാത്രമാണ് എല്ലാവരില്‍ നിന്നും വിട്ടുനിന്നത്'. ജെന്നിഫര്‍ വിങ്കെറ്റ് പറയുന്നു.

More from Filmibeat

Read more about: bipasha basu karan singh grover
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X