twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാഹിദ് കപൂര്‍ കവിളില്‍ ചുംബിച്ചു, അതൊരു മനോഹരമായ നിമിഷമായിരുന്നു; ആ സംഭവം പറഞ്ഞ് ഗീതിക

    |

    ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് ഷാഹിദ് കപൂര്‍. നടന്റെ പല സിനിമകളും തെന്നിന്ത്യയിലും കാഴ്ചക്കാരെ നേടുന്നുണ്ട്. അതുപോലെ തന്നെ റീമേക്ക് ചിത്രങ്ങളിലും ഷാഹിദ് പ്രത്യക്ഷപ്പെടാറുണ്ട്. ഇതും നടന് ആരാധകരെ വര്‍ധിപ്പിക്കുന്നുണ്ട്. ഷാഹിദിനെ പോലെ തന്നെ ഭാര്യ മിറയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരപത്‌നി എന്ന നിലയിലാണ് മിറ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഇവർ. സിനിമയില്‍ ഭര്‍ത്താവിന് പിന്തുണയുമായി മിറ എപ്പോഴും എത്താറുണ്ട്. 2015 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരാണ് ഷാഹിദിന് വേണ്ടി മിറയെ കണ്ടെത്തിയത്. ബോളിവുഡ് കോളങ്ങള ല്‍
    ഏറെ ചര്‍ച്ചയായ വിവാഹം കൂടിയായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്.

    മെന്റലിയും ഫിസിക്കലിയും ഈ പ്രശ്നം ബാധിച്ചു, മുഖത്തിന് ചെയ്ത സര്‍ജറിയെ കുറിച്ച് ശില്‍പ ബാലമെന്റലിയും ഫിസിക്കലിയും ഈ പ്രശ്നം ബാധിച്ചു, മുഖത്തിന് ചെയ്ത സര്‍ജറിയെ കുറിച്ച് ശില്‍പ ബാല

    ജേഴ്‌സിയാണ് ഷാഹിദിന്റെ ഏറ്റവും പുതിയ ചിത്രം. നാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രം ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണിത്. ഷാഹിദിനോടൊപ്പം മൃണാല്‍ താക്കൂര്‍, ഗീതിക മെഹന്ദ്രു, ശശിര്‍ ശര്‍മ്മ, പങ്കജ് കപൂര്‍, റോണിത് കമ്ര എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 22 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

    ബൈസെപ്‌സിനെ കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത് ഏറെ സന്തോഷിപ്പിച്ചു, അനുഭവം പങ്കുവെച്ച് ജോണ്‍ കൊക്കന്‍ബൈസെപ്‌സിനെ കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത് ഏറെ സന്തോഷിപ്പിച്ചു, അനുഭവം പങ്കുവെച്ച് ജോണ്‍ കൊക്കന്‍

    ഷാഹിദ് കപൂർ

    ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ പത്രപ്രവര്‍ത്തകായയിട്ടാണ് ഗീതിക എത്തുന്നത്. ഷാഹിദിനോടൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ കബീര്‍ സിംഗിലും നടി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ശ്രുതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കബീര്‍ സിംഗിന് തൊട്ട് പിന്നാലെയായിരുന്നു ജെഴ്‌സില്‍ അവസരം ലഭിക്കുന്നത്. ഇപ്പോഴിത ഷാഹിദ് കപൂറിനോടൊപ്പമുള്ള സിനിമ അനുഭവം പങ്കുവെയ്ക്കുകയാണ് ഗീതിക. ന്യൂസ് 18 ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ നടനോടൊപ്പമുള്ള ചുംബനരംഗത്തെ കുറിച്ചു ഗീതിക ഓര്‍മിക്കുന്നു.

     ഗീതിക

    ഷാഹിദിനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ പറ്റിയത് ഭാഗ്യമായിട്ടാണ് നടി കാണുന്നത്. വളരെ അടുത്ത ബന്ധമുണ്ടെന്നും വളരെ കംഫര്‍ട്ടബിള്‍ ആണെന്നും ഗീതിക അഭിമുഖത്തില്‍ പറഞ്ഞു. നടിയുടെ വാക്കുകള്‍ ഇങ്ങനെ...' ഷാഹിദുമായി 2019 ല്‍ ആരംഭിച്ച ബന്ധമാണ്. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹത്തെ അറിയാം. തുടര്‍ച്ചയായി രണ്ട് സിനിമകളായിരുന്നു നടനോടൊപ്പം ചെയ്തത്. ഷൂട്ടിംഗ് സമയത്തും മറ്റും വളരെ നന്നായി പെരുമാറുകയും വെല്ലുവിളി നിറഞ്ഞ രംഗങ്ങള്‍ അഭിനയിക്കാന്‍ സഹായിക്കുകയും ചെയ്തു. ഷാഹിദ് കപൂറിനോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും' നടി കൂട്ടിച്ചേര്‍ത്തു.

    ചുംബന രംഗം

    സിനിമയിലെ ചുംബനരംഗത്തെ കുറിച്ചും ഗീതിക ഓര്‍മിക്കുന്നു. ഷാഹിദ് ചുംബിച്ചത് മറക്കാന്‍ കഴിയില്ലെന്നാണ് നടി പറഞ്ഞത്. ' സിനിമയിലെ എന്റെ കാമുകനെ അസൂയപ്പെടുത്താന്‍ വേണ്ടിയാണ് ചുംബിക്കുന്നത്. ആ സീനില്‍ എന്നോട് നന്ദി പറഞ്ഞിന് ശേഷമാണ് കവിളില്‍ ചുംബിക്കുന്നത്. അതൊരു മനോഹര നിമിഷമായിരുന്നുവെന്നും' ഓര്‍മ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. ചിത്രത്തിലെ ചുംബന രംഗങ്ങളൊക്കെ വലിയ ചര്‍ച്ചയായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച സിനിമയായിരുന്നു കബീര്‍ സിംഗ്. അതേസമയം ബോക്‌സോഫീസില്‍ വന്‍ വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    കരിയർ

    അഭിനേതക്കളായ പങ്കജ് കപൂറിന്റേയും നീലിമി അസീമിന്റെയും മകനാണ് ഷാഹിദ് കപൂര്‍. ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് നായകനായി ചുവട് വയ്ക്കുന്നത്. നായകനാകുന്നതിന് മുമ്പ് ഡാന്‍സറായും സിനിമകളുടെ ഭാഗമായിരുന്നു ഷാഹിദ്. നിരവധി സിനിമകളാണ് ഷാഹിദിന്റേതായി തയ്യാറാകുന്നത്. ബ്ലഡി ഡാഡി, ബുള്‍ തുടങ്ങിയ സിനിമകളാണ് ഷാഹിദിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    English summary
    Jersey Actress Geetika Mehandru Opens Up About Shahid Kapoor's kissing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X