നടിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു; അതിന് പരിഹാരം ചെയ്യാൻ ഭാര്യയെ കൂട്ടി മാലിദ്വീപിലേക്കെന്ന് നടൻ ഷാഹിദ് കപൂർ

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാഹിദ് കപൂറും മിറ രജ്പുതും. ഷാഹിദുമായിട്ടുള്ള വിവാഹശേഷമാണ് മിറയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇപ്പോള്‍ താരപത്‌നിയും സെലിബ്രിറ്റിയായി മാറിയതോടെ ക്യാമറകണ്ണുകള്‍ പുറകേയുണ്ട്. അടുത്തിടെ മിറയുടെ വസ്ത്രത്തെ കുറിച്ചുള്ള കളിയാക്കലുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ ഷാഹിദിന്റെ പുതിയ സിനിമ 'ജേഴ്‌സി'യുടെ റിലീസുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ചര്‍ച്ചയാവുന്നത്.

സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ജേഴ്‌സി ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് റിലീസ് ചെയ്യുന്നത്. ക്രിക്കറ്റിനെ ആസ്പദമാക്കി ഗൗതം തിന്നാനൂരി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഷാഹിദിന്റെ ചുംബന രംഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അടുത്തിടെ ഷാഹിദും ഭാര്യയും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കപില്‍ ശര്‍മ്മയുടെ ഷോ യില്‍ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും രസകരമായ ചോദ്യങ്ങളാണ് താരദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നത്.

shahid-kapoor-wife-mira-rajpu

താരദമ്പതിമാരെ ചിരിപ്പിക്കാന്‍ വേണ്ടിയുള്ള തമാശകളായിരുന്നു കപില്‍ ശര്‍മ്മ ആദ്യം പറഞ്ഞത്. പിന്നീട് സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് നര്‍മ്മത്തിന്റെ രൂപത്തില്‍ ചോദിച്ചു 'ശ്വസന ചികിത്സ നടത്തുന്നത് പോലെ തന്റെ കൂടെ അഭിനയിക്കുന്ന നായികമാര്‍ക്ക് ഷാഹിദ് ഓക്‌സിജന്‍ നല്‍കുന്ന ആളാണെന്ന് കേട്ടല്ലോ. നിങ്ങള്‍ ചെയ്യുന്ന ഈ സാമൂഹിക പ്രവര്‍ത്തനം, അത് ആവേശത്തോടെയാണോ അതോ തിരക്കഥയില്‍ എഴുതിയത് കൊണ്ട് മാത്രമാണോ ചെയ്യുന്നത്?' എന്നായിരുന്നു കപില്‍ ശര്‍മ്മ ചോദിച്ചത്.

ശാരീരികമായി ഇത് ഞാനെന്റെ വായ കൊണ്ടാണ് ചെയ്യുന്നത്. പക്ഷേ നിങ്ങള്‍ക്ക് അറിയാമോ, ഇതിലെനിക്ക് ചെറിയൊരു അഭിനിവേശം കൂടി ചേര്‍ക്കേണ്ടതുണ്ട് എന്നായിരുന്നു ഷാഹിദിന്റെ മറുപടി. സിനിമയിലെ ചുംബനരംഗത്തെ കുറിച്ച് കൂടുതല്‍ സംസാരിച്ചതിനൊപ്പം ഭാര്യയെ കൂട്ടി മാലി ദ്വീപില്‍ പോയത് ഇതിനുള്ള നഷ്ടപരിഹാരം ചെയ്യാനാണോ എന്നും കപില്‍ ചോദിക്കുന്നു.

shahid-kapoor-wife-mira-rajpu

കുട്ടികളുടെ കൂടെ കുറച്ച് നല്ല സമയം ചെലവഴിക്കാന്‍ കൂടി വേണ്ടി ഷാഹിദും കുടുംബവും മാലിദ്വീപിലേക്ക് പോയിരുന്നു. ഇതൊക്കെ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് നടന്‍ പറയുന്നത്. ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകളില്‍ നായികമാര്‍ ഇല്ലായിരുന്നുവെങ്കില്‍ എന്നാണ് ഭാര്യ ആഗ്രഹിക്കുന്നത്. ഞാന്‍ നടിമാരുടെ കൂടെ അഭിനയിക്കുന്ന ഒരു സീന്‍ പോലും വേണ്ടെന്നും പുരുഷ കേന്ദ്രീകൃതമായതോ അല്ലെങ്കില്‍ പുരുഷന്മാരുടെ കൂടെ അഭിനയിക്കുന്നതുമായ സിനിമകള്‍ ചെയ്യണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്. അതാണ് തന്റെ കഥയെന്നാണ് താരം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X