ജാൻവിയുടെ ഇഷ്ട താരമല്ല ശ്രീദേവി!! അമ്മയെ കുറിച്ച് മകൾ പറഞ്ഞതിങ്ങനെ, വീഡിയോ കാണാം
സൈരത് എന്ന സൂപ്പർ ഹിറ്റ് മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ധടക് ആണ് ജാൻവിയുടെ ആദ്യ ചിത്രം.
താരപുത്രിമാരുടെ സിനിമ അരങ്ങേയറ്റത്തിന് പല തവണ ബോളിവുഡ് വേദിയായിട്ടുണ്ട്. മാതപിതാക്കൾക്ക് നൽകിയ അതേ മാന്യതയും ബഹുമാനവും പ്രേക്ഷകർ ഇവരുടെ മക്കൽക്കും നൽകിയിട്ടുണ്ട്. അപ്പോൾ വീണ്ടും ഒരു താരപുത്രി സിനിമയിൽ ചുവട് വയ്ക്കുകയാണ്. അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണ് അടുത്തതായി ബിഗ് സ്ക്രീനിൽ തിളങ്ങുവാൻ പോകുന്ന താര പുത്രി. ജാൻവിയുടെ ബോളിവുഡ് പ്രവേശനം ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.

സൈരത് എന്ന സൂപ്പർ ഹിറ്റ് മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ധടക് ആണ് ജാൻവിയുടെ ആദ്യ ചിത്രം. ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കിരൺ ജോഹറാണ്. ഇഷാൻ ഖട്ടറാണ് നായകനായി എത്തുന്നത്. അതിമനോഹരമായ പ്രണയകഥയാണ് ധടക്. പ്രേക്ഷകരും ബോളിവുഡും ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധടക്. ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി ജാൻവി വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം. അഭിമുഖത്തിൽ ജാൻവി പറഞ്ഞത് ശ്രീദേവി ആരാധകരെ ചെറിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്

അഭിമുഖം കയ്യിൽ നിന്ന് പോയി
ധടകിന്റെ പ്രമോഷന്റെ ഭാഗമായി വോഗ് മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഫോട്ടോ ഷൂട്ടിനിടെ ചില റാപിഡ് ചോദ്യങ്ങൾ ഇവർ ചോദിച്ചിരുന്നു, ഇതിലെ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ജാൻവിയ്ക്ക് വിമർശനങ്ങൾ കേൾക്കാൻ ഇടയാക്കിയത്. താരത്തിന്റെ ഇഷ്ട ചിത്രത്തിനെ കുറിച്ചും ഇഷ്ട താരങ്ങളെ കുറിച്ചും ചോദിച്ചിരുന്നു. ഇതാണ് പ്രേക്ഷകരുടെ വിമർശനങ്ങൾക്ക് ഇടയാക്കിയത്.

പ്രിയപ്പെട്ട നടിമാരിൽ അമ്മയില്ല
റാപ്പിഡ് ഫയർ ചോദ്യത്തിൽ പ്രിയപ്പെട്ട നടിമാരെ കുറിച്ചും ഇഷ്ട ചിത്രത്തെ കുറിച്ചും ചോദിച്ചിരുന്നു. തുടർച്ചയായി കാണാന്ഡ ആഗ്രഹിക്കുന്ന ചിത്രം ടൈറ്റാനിക്കാണെന്നും ഇഷ്ട നടിമാർ മെറിൽ സ്ട്രീപ്, നൂതൻ, മധുബാല, വഹീദാ റഹ്മാൻ, മീന കുമാരി എന്നിവരാണെന്നും ജാൻവി പറഞ്ഞു. എന്നാൽ ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രിയ നടിമാരുടെ ലിസ്റ്റിൽ നിന്ന് അമ്മയെ ഒഴിവാക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേ സമയം ഫാഷൻ പ്രേരണ ആരാണെന്നുള്ള ചോദ്യത്തിന് അമ്മയാണെന്നാണ് താരം മറുപടി നൽകിയത്.

ധടക്കിനു വേണ്ടി ഉപേക്ഷിച്ചു
ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടർ നായികനാകുന്ന ചിത്രമാണ് ധടക്. അതിമനോഹരമായ പ്രണയ ചിത്രമാണിത്. കിരൺ ജോഹർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് ഖൈത്താറാണ്. എന്നാൽ ധടക്കിനു വേണ്ടി ജാൻവി ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റിഫർ നോലന്റെ ചിത്രമായ ജോക്കർ ഉപേക്ഷിച്ചിരുന്നത്ര. ചിത്രത്തിലെ നായിക വേഷമായിരുന്നു താരപുത്രിയ്ക്ക്. ധടക്ക് എന്ന ചിത്രം ചെയ്യുന്നതിനാലാണ് അത് ഒഴിവാക്കിയെന്ന് ജാൻവി വെലിപ്പെടുത്തിയിരുന്നു.

ധടക്കിന് അമ്മ നൽകിയ ഉപദേശം
ശ്രീദേവി ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മകളുടെ ബോളിവുഡ് പ്രവേശനമായിരുന്നു. ശ്രീദേവിയുടെ ആഗ്രഹം നടന്നിരുന്നില്ല. അതേസമയം ചിത്രത്തിന്റെ ആദ്യ 25 മിനിട്ട് താരം കണ്ടിരുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ജാൻവി വെളിപ്പെടുത്തിയത്. അമ്മ സിനിമ കണ്ടതിനു ശേഷം വിമർശനാത്മകമായിട്ടാണ് പ്രതികരിച്ചത്. കൂടാതെ ആവശ്യമായി ഉപദേശം നൽകിയിരുന്നുവെന്നും ജാൻവി പറഞ്ഞിരുന്നു.

ഇഷ്ടമല്ലാത്ത ഫീൽഡ്
ഞാൻ ഒരു നടിയാകുന്നത് അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. സിനിമ തിരക്കുകളില്ലാത്ത തികച്ചും സമാധാനപരമായ ജീവിതം തങ്ങൾക്കുണ്ടാകണമെന്നാണ് അമ്മ ആഗ്രഹിച്ചിരുന്നത്. താൻ സിനിമയിൽ താൽപര്യം പ്രകടിപ്പിക്കുമെന്ന് അമ്മ ഒട്ടും കരുതിയില്ല. അമ്മയ്ക്ക് ഇഷ്ടമല്ലെങ്കിൽ പോലും തന്റെ ആഗ്രഹത്തിന് എതിരും പറഞ്ഞിരുന്നില്ല. പിന്തുണച്ച് കൂടെ നിൽക്കുകയായിരുന്നു. അതേസമയം ഖുഷി സിനിമയിൽ വരുമെന്നായിരുന്നു അമ്മ വിചാരിച്ചത്. താൻ ഒരു പാവമായതിനാൽ സിനിമ ഫീൽഡ് തനിയ്ക്ക് വഴങ്ങില്ലെന്ന് അമ്മ കരുതിയിരുന്നു.

അമേരിക്കയിലെ ഫിലിം സ്കൂൾ
അമേരിക്കയിലെ ഫിലിം സ്കൂളിൽ എന്നെ ചേർത്ത് പഠിപ്പിച്ചു. സ്കൂളിൽ ചേർത്ത് മടങ്ങുമ്പോൾ അമ്മ തന്നോട് പറഞ്ഞത് എന്റെ കുഞ്ഞ് പൂവിനെ ഞാൻ ചെളികുണ്ടിൽ വിട്ട് പോകുകയാണെന്നായിരുന്നു. ഇത്രയും നാൾ അമ്മ തങ്ങളുടെ ആഗ്രഹത്തിനു വേണ്ടി ജീവിച്ചു. ഇനി അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാണ് ജീവിക്കുന്നതെന്നും ജാൻവി പറഞ്ഞു.


Click it and Unblock the Notifications