അത്തരം ട്രോളുകള്‍ അച്ഛനെ വേദനിപ്പിക്കാറുണ്ട്! എന്നാല്‍ അനിയത്തി കൂളാണ്

By Prashant V R

നടി ശ്രീദേവിയുടെ മകളെന്ന നിലയില്‍ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് ജാന്‍വി കപൂര്‍. ധടക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. 2018ലായിരുന്നു താരപുത്രി സിനിമയില്‍ എത്തിയത്. ധടക്കിന് പിന്നാലെ ഗോസ്റ്റ് സ്‌റ്റോറീസ്, ആഗ്രേസി മീഡിയം, ഗുഞ്ചന്‍ സക്‌സേന; ദ കാര്‍ഗില്‍ ഗേള്‍ തുടങ്ങിയ സിനിമകളും ജാന്‍വി കപൂറിന്റെതായി പുറത്തിറങ്ങിയിരുന്നു.

നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ജാന്‍വി ബോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ശ്രീദേവിയുടെ വിയോഗത്തിന് പിന്നാലെയാണ് ജാന്‍വി ബോളിവുഡില്‍ സജീവമായിരുന്നത്. ജാന്‍വിയുടെ പിതാവ് ബോണി കപൂറും ശ്രദ്ധേയനായ ബോളിവുഡ് നിര്‍മ്മാതാക്കളില്‍ ഒരാളാണ്. ജാന്‍വിയുടെ സഹോദരി ഖുശി കപൂര്‍ സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്.

അതേസമയം സമൂഹമാധ്യമങ്ങളില്‍

അതേസമയം സമൂഹ മാധ്യമങ്ങളില്‍ വരുന്ന സൈബര്‍ ബുളളിയിങ്ങിനെ കുറിച്ച് ജാന്‍വി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഇത്തരം ട്രോളുകള്‍ അച്ഛനെ വേദനിപ്പിക്കാറുണ്ടെന്നും എന്നാല്‍ ഇതത്ര കാര്യമാക്കേണ്ടതില്ലെന്ന മനോഭാവമാണ് അനിയത്തി ഖുശിക്കെന്നും ജാന്‍വി പറയുന്നു. ഇത്തരം ട്രോളുകള്‍ അച്ഛനെ വിഷമിപ്പിക്കാറുണ്ട്.

പക്ഷേ ഗുഞ്ചന്‍ സക്‌സേന അച്ഛന്‍ കണ്ടിട്ടുണ്ട്

പക്ഷേ ഗുഞ്ചന്‍ സക്‌സേന അച്ഛന്‍ കണ്ടിട്ടുണ്ട്. എന്റെ പ്രകടനത്തില്‍ അദ്ദേഹത്തിന് വിശ്വാസവുമുണ്ട്. സിനിമയും ശക്തമായതിനാല്‍ അദ്ദേഹത്തെ അത്രയൊന്നും സമൂഹ മാധ്യമത്തിലെ വിമര്‍ശനങ്ങളാല്‍ ബാധിക്കപ്പെട്ടിട്ടില്ല. അതും എനിക്ക് ശക്തി പകരുന്നുണ്ട്. എന്റെ മാനസികാവസ്ഥ എങ്ങനെയെന്നറിയാന്‍ അദ്ദേഹം എന്നെ പിന്തുടര്‍ന്ന ദിവസങ്ങളുണ്ട്.

ആ ചിത്രം എന്നെ പലരീതിയിലും

ആ ചിത്രം എന്നെ പലരീതിയിലും പോസിറ്റീവായി ചിന്തിക്കാന്‍ പഠിപ്പിച്ചു. ആത്മവിശ്വാസത്തിനൊപ്പം കഠിനാദ്ധ്വാനവും ഉണ്ടെങ്കില്‍ സ്വപ്‌നം കാണുന്നത് സാധ്യമാകുമെന്നാണ് ഗുഞ്ചന്‍ സക്‌സേന എന്നെ പഠിപ്പിച്ചത്. ജാന്‍വി പറയുന്നു. അതേസമയം സൈബര്‍ ബുളളിയിങ്ങിനെ കാര്യമാക്കേണ്ടതില്ലെന്ന നിലപാടാണ് ഖുശിക്കെന്ന് ജാന്‍വി പറയുന്നു. തന്റെ സഹോദരി സൂപ്പര്‍ കൂളും കരുത്തയുമാണ്.

ഇതൊന്നും ശ്രദ്ധിക്കേണ്ട

ഇതൊന്നും ശ്രദ്ധിക്കേണ്ട എന്നാണ് അവള്‍ പറയാറുളളത്. ഞാന്‍ ട്രോളുകള്‍ക്കിരയാവുന്നു എന്നെയാര്‍ത്ത് സഹതപിക്കൂ എന്ന മനോഭാവമല്ല എനിക്കുളളത്. ജാന്‍വി കപൂര്‍ വ്യക്തമാക്കി. സിനിമാ അരങ്ങേറ്റത്തിനു മുന്‍പ് അഭിനയം പഠിക്കാനായി ജാന്‍വി ഫിലിം സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചിരുന്നു. അമ്മ തിരഞ്ഞെടുത്ത മേഖലയില്‍ തന്നെ പോവണമെന്ന ജാന്‍വിയുടെ ആഗ്രഹമാണ് ഫിലിം സ്‌കൂളില്‍ എത്തിച്ചിരുന്നത്.

അഭിനയം പഠിക്കാനായി

അഭിനയം പഠിക്കാനായി അമേരിക്കയിലെ ഫിലിം സ്‌കൂളിലായിരുന്നു ശ്രീദേവിയും ബോണി കപൂറും ജാന്‍വിയെ ചേര്‍ത്തിരുന്നത്. ജാന്‍വിയുടെ സിനിമ അരങ്ങേറ്റത്തിന് ശ്രീദേവിക്ക് വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും മകളുടെ ഇഷ്ടത്തിനനുസരിച്ച് ഒടുവില്‍ കൂടെ നില്‍ക്കുകയായിരുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറായിരുന്നു ജാന്‍വി കപൂറിന്റെ ആദ്യ ചിത്രമായ ദഡക്ക് നിര്‍മ്മിച്ചിരുന്നത്.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X