'എന്തെങ്കിലും പറഞ്ഞാൽ അഹങ്കാരിയാണെന്ന് പറയും, പക്ഷെ എന്റെ അമ്മയല്ലേ'; ജാൻവി കപൂർ
ബോളിവുഡിൽ യുവനടിമാരിൽ ശ്രദ്ധേയയാണ് നടി ജാൻവി കപൂർ. വിടപറഞ്ഞ നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവിയുടെ പുതിയ സിനിമ ഗുഡ് ലക്ക് ജെറി പുറത്തിറങ്ങിയിരിക്കുകയാണ്. ഹോട് സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. 2018 ൽ പുറത്തിറങ്ങിയ കൊലമാവ് കോകിലയും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്.
ഇന്ത്യൻ സിനിമ ഏറ്റവും മികച്ച നടിമാരിലൊരാളായ ശ്രീദേവിയുടെ മകളായതിനാൽ ജാൻവിയെ പലപ്പോഴും ശ്രീദേവിയുമായി താരതമ്യം ചെയ്യാറുണ്ട്. ഇപ്പോൾ അമ്മയുമായി തനിക്കുള്ള സാമ്യതകളെ പറ്റി സംസാരിക്കുകയാണ് ജാൻവി. അമ്മയും താനും തമ്മിലുള്ള സാമ്യതകൾ പറഞ്ഞാൽ ജനങ്ങൾ തന്നെ അഹങ്കാരിയായി കണക്കാക്കുമെന്നാണ് ജാൻവി പറയുന്നത്. ശ്രീദേവി എന്ന നടിയോളം വരില്ലെങ്കിലും അവരെന്റെ അമ്മയല്ലേ എന്നും ജാൻവി ചോദിക്കുന്നു.
'എന്റെയും അമ്മയുടെയും സമാനതകൾ പറയുന്നത് എന്നോടുള്ള അഹങ്കാരമാണെന്ന് ആളുകൾ കരുതിയേക്കും. പക്ഷെ അതെന്റെ അമ്മയല്ലേ. പക്ഷെ ആളുകൾ അങ്ങനെ അല്ല കാണുക. കാരണം അവരെ സംബന്ധിച്ച് അമ്മ ശ്രീദേവി കപൂറാണ്. പക്ഷെ അവർ എനിക്ക് അമ്മയാണ്,' ജാൻവി കപൂർ പറഞ്ഞു.

ശ്രീദേവിയും താനും തമ്മിലുള്ള സാമ്യതകളും ജാൻവി ചൂണ്ടിക്കാട്ടി. 'ഞാൻ നടക്കുന്നത് അമ്മയെ പോലെയാണ്. ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഉണ്ടാക്കുന്ന ശബ്ദം അമ്മയുടേത് പോലെയാണ്. ഞങ്ങളുടെ ശബ്ദം സാമ്യമുള്ളതാണ്. ഞാൻ അമ്മയെ പോലെയാണ് കരയുന്നത്. ഞാനും വളരെ നീഡി ആണ്. ക്യാമറയ്ക്ക് മുന്നിൽ ഞാനും അൽപ്പം സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആണ്. അമ്മയെ പോലെ സെൻസിറ്റീവ് ആണ്,' ജാൻവി കപൂർ പറഞ്ഞു.
അമ്മയുടെ മരണ ശേഷം പിതാവ് ബോണി കപൂറിനെയും തന്നെയും മുന്നോട്ട് നയിച്ചത് സിനിമകളോടുള്ള ഇഷ്ടം ആണെന്ന് ജാൻവി കപൂർ പറയുന്നു. അമ്മയെ നഷ്ടപ്പെട്ട ശേഷം എന്നെയും അച്ഛനെയും മുന്നോട്ട് നയിച്ച കാര്യം കുടുംബത്തിൽ നിന്നുള്ള സ്നേഹവും പിന്തുണയുമാണ്. ഒപ്പം സിനിമകളോടുള്ള ഞങ്ങളുടെ സ്നേഹവും. ചെയ്യുന്ന കാര്യം ഇത്ര ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ എനിക്ക് അതിലൂടെ കടന്ന് പോവാൻ പറ്റുമായിരുന്നില്ല. ഒരു തരത്തിൽ അത് സ്വാർത്ഥമാണ്, ജാൻവി കപൂർ പറഞ്ഞു.

2018 ഫെബ്രുവരിയിലാണ് നടി ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടലിൽ
ബാത് ടബ്ബിൽ വീണായിരുന്നു മരണം. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ നടിയുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
Recommended Video
ധടക് എന്ന സിനിമയിലൂടെയാണ് ജാൻവി കപൂർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. മറാത്തി സിനിമയായ സൈറയുടെ റീമേക്കായിരുന്നു ധടക്. ഇഷാൻ ഖട്ടറായിരുന്നു ചിത്രത്തിൽ ജാൻവിയോടൊപ്പം അഭിനയിച്ചത്.


Click it and Unblock the Notifications











