»   » തുറന്നുവെച്ച കേക്കിന് മുന്നില്‍ നിസ്സംഗതയോടെ ജാന്‍വി, ശ്രീദേവിയില്ലാത്ത ആദ്യ പിറന്നാള്‍ ഇങ്ങനെ, കാണൂ

തുറന്നുവെച്ച കേക്കിന് മുന്നില്‍ നിസ്സംഗതയോടെ ജാന്‍വി, ശ്രീദേവിയില്ലാത്ത ആദ്യ പിറന്നാള്‍ ഇങ്ങനെ, കാണൂ

Written By:
Subscribe to Filmibeat Malayalam

അപ്രതീക്ഷിതമായുള്ള ശ്രീദേവിയുടെ വിയോഗത്തില്‍ നിന്നും കപൂര്‍ കുടുംബം മുക്തരാകുന്നതിനിടയിലാണ് ജാന്‍വിയുടെ 21ാം പിറന്നാള്‍ എത്തിയത്. പോയവര്‍ഷത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ ശ്രീദേവി ഒപ്പമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഇത്തവണ ജാന്‍വി പിറന്നാള്‍ ആഘോഷിച്ചത്. അമ്മ കാണിച്ച് തന്ന അതേ വഴിയിലൂടെയാണ് മകളും സഞ്ചരിച്ചത്.

ജാന്‍വിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കൊപ്പം വൃദ്ധസദനത്തില്‍ വെച്ചാണ് ജാന്‍വി ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. അമ്മയുടെ അഭാവത്തിലും അതേ രീതികള്‍ മുറുകിപ്പിടിച്ച താരപുത്രിയുടെ നിലപാടിന് സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ജാന്‍വിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

സോനം കപൂറിന്റെ ആശംസയോടെ

സോനം കപൂറിന്റെ ആശംസയോടെയാണ് ജാന്‍വിയുടെ പിറന്നാളിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. പിറന്നാളാഘോഷത്തിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ചിരിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷിക്കുന്നുവെന്ന തരത്തില്‍ താരപുത്രിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ബോണി കപൂറിനും സഹോദരിക്കുമൊപ്പം

പിറന്നാള്‍ കേക്കിന് മുന്നില്‍ ബോണി കപൂറിനും ഖുഷിക്കുമൊപ്പം നില്‍ക്കുന്ന ജാന്‍വിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ശ്രീദേവി ഒപ്പമില്ലാത്തതിന്റെ ദു:ഖം എല്ലാവരിലും പ്രകടമാണ്.

കേക്കിന് മുന്നില്‍ നിസ്സംഗതയോടെ

പിറന്നാള്‍ കേക്കിന് മുന്നില്‍ നിസ്സംഗതയോടെ ഇരിക്കുന്ന ജാന്‍വിയുടെ ചിത്രവും ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്. അമ്മയുടെ ആഗ്രഹപ്രകാരമുള്ള കാര്യങ്ങള്‍ നിറവേറ്റിയാണ് ഇത്തവണയും ജാന്‍വി പിറന്നാള്‍ ആഘോഷിച്ചത്.

ശ്രീദേവിയുടെ മനസ്സിലെ പദ്ധതി

മകളുടെ 21ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്ന് ശ്രീദേവി തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ മുന്‍പ് ബോണി കപൂറുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ സമയമായപ്പോഴേക്കും താരം വിടവാങ്ങിയിരുന്നു.

ബോണി കപൂറിനും ആഗ്രഹമുണ്ടായിരുന്നു

21 ലേക്ക് കടക്കുന്ന മകളുടെ പിറന്നാള്‍ ഗംഭീരമാക്കണമെന്നായിരുന്നു ബോണി കപൂറും തീരുമാനിച്ചിരുന്നത്. കുടുംബത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തി ഗംഭീരമായി ആഘോഷിക്കണമെന്നായിരുന്നു താരകുടുംബം കരുതിയത്.

അന്‍ഷുളയും ഒപ്പമുണ്ടായിരുന്നു

പിറന്നാള്‍ ദിനത്തില്‍ ജാന്‍വിയെ സങ്കടപ്പെടുത്തരുതെന്ന കാര്യത്തില്‍ കപൂര്‍ കുടുംബത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ദു:ഖം ഉള്ളിലൊതുക്കിയാണ് എല്ലാവരും എത്തിയത്. ജാന്‍വിയുടെ അര്‍ധ സഹോദരിയായ അന്‍ഷുളയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ശ്രീദേവി കാണിച്ച വഴിയേ

അമ്മ പകര്‍ന്നു നല്‍കിയ നല്ല ശീലങ്ങളെ മുറുകെപ്പിടിച്ചാണ് ജാന്‍വിയെത്തിയത്. വൃദ്ധസദനത്തില്‍ ആരോരുമില്ലാത്തവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന രീതി തുടങ്ങിവെച്ചത് ശ്രീദേവിയായിരുന്നു.

വീഡിയോ കാണൂ

അമ്മ കൂടെയില്ലാത്തതിന്റെ സങ്കടങ്ങള്‍ ഉള്ളിലടക്കി പിറന്നാള്‍ ആഘോഷിക്കുന്ന ജാന്‍വി, വീഡിയോ കാണൂ.

ശ്രീദേവി കൂടെയില്ലാതെ ജാന്‍വിയുടെ ആദ്യ പിറന്നാള്‍, വേദനയോടെ താരകുടുംബം!

ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

English summary
Janhvi Kapoor Gets Slammed For CUTTING CAKE On Her 21st Birthday Post Sridevi's Demise

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam