Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ശ്രീദേവിയ്ക്ക് വേണ്ടി മകളുടെ ഹൃദയം വിങ്ങുന്ന കുറിപ്പ്.. അമ്മയെ സ്നേഹിക്കുന്ന മക്കള്‍ക്ക് വായിക്കാം!
നിത്യഹരിത നായികയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോളിവുഡിന്റെ പ്രിയപ്പെട്ട ശ്രീദേവി വിടവാങ്ങിയിട്ട് ഒരാഴ്ചയാവുന്നു. കഴിഞ്ഞ 24 ന് രാത്രിയായിരുന്നു ദുബായില്‍ നിന്നും ബാത്ത്ടബ്ബില്‍ മുങ്ങി ശ്രീദേവി മരിക്കുന്നത്. ബുധാനഴ്ച നടിയുടെ മൃതദേഹം മുംബൈയില്‍ കൊണ്ടു വന്ന് സംസ്കരിക്കുകയും ചെയ്തിരുന്നു.
ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മകളുടെ അരങ്ങേറ്റം. അത് കാണാനാവാതെയായിരുന്നു ശ്രീദേവി മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാമേശ്വരത്ത് നിന്നും ശ്രീദേവിയുടെ ചിതാഭസ്മ നിമഞ്ജനത്തിന് ശേഷം ശ്രീദേവിയുടെ ഓര്‍മ്മയില്‍ മൂത്ത മകള്‍ ജാന്‍വി കപൂര്‍ ഒരു കുറിപ്പിഴെതുയിരിക്കുകയാണ്.
അമ്മയുടെ സ്നേഹം...
എന്നെ കാര്‍ന്ന് തിന്നുന്ന ഒരു ശൂന്യതയിപ്പോള് മനസിലുണ്ട്.. ഇനിയുള്ള കാലം പൊരുത്തപ്പെട്ട് ജീവിക്കേണ്ടതായിട്ടുള്ള ഒന്ന്. പക്ഷെ ആ ശൂന്യതയിലും എനിക്ക് അമ്മയുടെ സ്നേഹം കാണാം. വേദനയില്‍ നിന്നും സങ്കടത്തില്‍ നിന്നും എന്ന സംരക്ഷിക്കുന്ന എന്റെ അമ്മയെ കാണാം. കണ്ണടച്ച് തുറക്കുമ്പോഴും അമ്മയ്ക്കൊപ്പം ജീവിച്ച ഓരോ നല്ല നിമിഷങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.
അനുഗ്രമായിരുന്നു അമ്മ..
ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായിരുന്നു അമ്മ. ജീവിച്ചിരുന്ന കാലമത്രയും കിട്ടിയ ഒരു അനുഗ്രഹം. പലപ്പോഴും കൂട്ടുകാര്‍ നീ സന്തോഷവതിയാണല്ലോ എ്ന്ന് പറയാറുണ്ട്. അതിനുള്ള കാരണം അമ്മയായിരുന്നെന്ന് ഇപ്പോള്‍ എനിക്കറിയാം.. ആരൊക്കെ എന്ത് പറഞ്ഞാലും ഒരു പ്രശ്നവും വലുതായി ബാധിക്കാറില്ലായിരുന്നു.
എല്ലാത്തിനും അമ്മ ഉണ്ടായിരുന്നു..
അമ്മ എന്ന ഒരുപാട് സ്നേഹിച്ചിരുന്നു. ഇതുവരെ ജീവിതത്തില്‍ സന്തോഷമില്ലാത്ത ദിവസങ്ങളില്ലായിരുന്നു. ഒന്നിന് വേണ്ടിയും ആരെയും ആശ്രയിക്കേണ്ടി വന്നിരുന്നില്ല. എല്ലാത്തിനും അമ്മയായിരുന്നു ഉണ്ടായിരുന്നത്. എല്ലാത്തിനും അമ്മ മതിയായിരുന്നു.. അടുത്ത കൂട്ടുകാരി, എന്റെ ആത്മാവിന്റെ ഭാഗം കൂടി ആയിരുന്നു അമ്മ ജാന്‍വി പറയുന്നു..
അമ്മയ്ക്ക് വേണ്ടി വളരണം..
മറ്റുള്ളവരുടെ സന്തോഷം കണ്ടെത്തി ജീവിക്കുന്ന ആളായിരുന്നു എന്റെ അമ്മ. ആ സന്തോഷം അമ്മയ്ക്ക് വേണ്ടി തിരിച്ച് തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല അമ്മയ്ക്ക് അഭിമാനിക്കാവുന്ന നിലയിലേക്ക് വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അമ്മ ഇവിടെ തന്നെയുണ്ട്.. എന്നിലും ഖുഷിയിലും അച്ഛനിലും എനിക്കാറിയാമതെന്ന്് ജാന്‍വി പറയുന്നു.
ഇനിയങ്ങോട്ട് ജീവിക്കാന്‍ ഇത് മതി
അമ്മ ഞങ്ങൡ അവശേഷിപ്പിച്ചിട്ട് പോയ സ്നേഹം മാത്രം മതി ഇനി അങ്ങോട്ട് ജീവിക്കാന്‍. ഒരു പക്ഷെ ഞങ്ങളുടെ ജീവിതം ഇനി പൂര്‍ണ്ണമാകില്ലെന്നും അറിയാം... എന്റെ എല്ലാമായ അമ്മയ്ക്ക്് സ്നേഹം... എന്നും പറഞ്ഞാണ് ജാന്‍വി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജാന്‍വി പറയുന്നത്
തന്റെ പിറന്നാളിനോടനുബന്ധിച്ച് എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ അച്ഛനമ്മമാരെസ്നേഹിക്കു. നിങ്ങളുടെ സ്നേഹവും കരുതലും അവര്‍ ഇപ്പോഴും അറിയുന്ന വിധത്തില്‍ ചേര്‍ത്ത് പിടിക്കു. അവരുള്ളത് കൊണ്ട് മാത്രമാണ് നിങ്ങള്‍ ഇന്ന് ലോകത്തുള്ളതെന്നും ജാന്‍വി പറയുന്നു.
A post shared by Janhvi Kapoor (@janhvikapoor) on
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്