ശരീര ഭാഗങ്ങള്‍ പുറത്തുകാണിച്ചുള്ള ജാന്‍വിയുടെ വരവില്‍ അതൃപ്തരായി ആരാധകര്‍! വീഡിയോ വൈറല്‍! കാണൂ!
ബോളിവുഡ് സിനിമയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ശ്രീദേവിക്ക് പിന്നാലെ തന്നെ മകള്‍ ജാന്‍വിയും സിനിമയിലേക്കെത്തിയിരുന്നു. അപ്രതീക്ഷിതമായ ആ വിയോഗത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആരാധകര്‍ ഇഷ്ടപ്പെടുന്നില്ല. മകള്‍ക്കൊപ്പമിരുന്ന ആദ്യ ചിത്രം കാണാനുള്ള യോഗം ശ്രീദേവിക്ക് ലഭിച്ചിരുന്നില്ല. മികച്ച സ്വീകാര്യതയായിരുന്നു ധടക്കിന് ലഭിച്ചത്. താരപുത്രിയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും ഏത് സിനിമയാണ് അടുത്തതെന്ന കാര്യത്തെക്കുറിച്ച് ജാന്‍വി തുറന്നുപറഞ്ഞിരുന്നില്ല.
സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും താരങ്ങളുടെ പാര്‍ട്ടികളുമെല്ലാം ജാന്‍വി പങ്കെടുക്കാറുണ്ട്. വസ്ത്ര ധാരണത്തിന്റെ കാര്യത്തിലായാലും മറ്റുള്ളവരോടുള്ള ഇടപെടലുകളിലായാലും ജാന്‍വി എന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. വോഗ് വിമന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ ജാന്‍വിയുടെ വസ്ത്രധാരണം ശരിയായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അവാര്‍ഡ് നൈറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജാന്‍വിയുടെ വസ്ത്രധാരണം
പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ അതീവ സുന്ദരിയായാണ് താരമെത്താറുള്ളത്. പീ കോക്ക് കളറുള്ള ഗൗണ്‍ ധരിച്ചായിരുന്നു താരമെത്തിയത്. ശരീര ഭാഗങ്ങള്‍ മുഴുനായും കാണിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം അല്‍പ്പം കടുത്തുപോയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതിനോടകം തന്നെ താരപുത്രിയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ശ്രീദേവിയുടെ മകളെന്ന നിലയില്‍ ജാന്‍വിയുടെ സിനിമാപ്രവേശത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്തപ്പോള്‍ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം
താരപുത്രിയുടെ വസ്ത്രധാരണത്തിലെ പിശകിനെക്കുറിച്ചും ഇത് ശരിയായില്ലെന്നും വ്യക്തമാക്കി ആരാധകരും രംഗത്തുവന്നിട്ടുണ്ട്. നേരത്തെയും താരപുത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായിരുന്നു വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും എത്തിയത്. അല്‍പ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളായിരുന്നു താരപുത്രി പോസ്റ്റ് ചെയ്തത്.

അല്‍പ്പം കടുത്തുപോയി
ഫാഷന്‍ ലോകത്ത് സ്‌റ്റൈല്‍ സ്‌റ്റേറ്റുമെന്റുമായെത്താന്‍ താരങ്ങള്‍ മത്സരിക്കാറുണ്ട്. വ്യത്യസ്തമായ മേക്കോവറുമായി താരപുത്രി ഇടയ്‌ക്കെത്താറുണ്ട്. പലപ്പോഴും താരത്തിന്റെ സ്റ്റൈല്‍ അതിരുകടക്കുന്നുവെന്നുള്ള വിമര്‍ശനവും ഉയര്‍ന്നുവരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജാന്‍വി. ഇടയ്ക്ക് ശ്രീദേവി ഇക്കാര്യത്തില്‍ നിബന്ധന വെച്ചിരുന്നു. ഇതോടെയാണ് ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ കുറഞ്ഞതും.

ഇഷാനൊപ്പമുള്ള ചിത്രങ്ങള്‍
ആദ്യ സിനിമയായ ധടക്കില്‍ ജാന്‍വിക്കൊപ്പം അഭിനയിച്ച ഇഷാനൊപ്പമുള്ള ചിത്രങ്ങളും താരപുത്രി പോസ്റ്റ് ചെയ്യാറുണ്ട്. ധടക്കിന്റെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ധടക്കില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തന്നെ ജാന്‍വി മനസ്സില്‍ കയറിയിരുന്നുവെന്നും പ്രത്യേകമായൊരു അടുപ്പം അനുഭവപ്പെട്ടിരുന്നുവെന്നും ഇഷാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് ജാന്‍വിക്കൊപ്പമുള്ള ചൂടന്‍ ചിത്രങ്ങളും ഇഷാന്‍ പങ്കുവെച്ചത്. അഴിഞ്ഞുലഞ്ഞ വസ്ത്രവും അഴിച്ചിട്ട മുടിയുമൊക്കെയായി ഇഷാന്റെ മടിയില്‍ കിടന്നിരുന്ന താരപുത്രിയുടെ ഫോട്ടോ വൈറലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി തവണ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
വീഡിയോ കാണാം
ജാന്‍വി റെഡ് കാര്‍പ്പെറ്റിലെത്തിയപ്പോള്‍, വീഡിയോ കാണാം.


Click it and Unblock the Notifications