ശ്രീദേവിയെ നഷ്ടമായിട്ട് ഒരുവര്‍ഷം! അമ്മയെ ഹൃദയത്തിലേറ്റിയ ജാന്‍വിയുടെ കുറിപ്പ് വൈറലാവുന്നു! കാണൂ!

ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരറാണിയായിരുന്ന ശ്രീദേവി യാത്രയായിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ഇന്നും മുക്തരായിട്ടില്ല കപൂര്‍ കുടുബം. ബോണി കപൂറും മക്കളും ശ്രീദേവിയെക്കുറിച്ച് വാചാലരാവാറുണ്ട്. മനോഹരമായ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് മകളായ ജാന്‍വി പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയുടെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരപുത്രി പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്റെ ഹൃദയം എപ്പോഴും ഭാരമേറിയതായിരിക്കുമെന്നും എങ്കിലും താന്‍ ചിരിക്കുമെന്നും കാരണം അതിനകത്ത് അമ്മയാണെന്നുമായിരുന്നു താരപുത്രി കുറിച്ചത്. വൈകാരികമായ ആ കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Jhanvi Kapoor

മകളുടെ അരങ്ങേറ്റ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ശ്രീദേവി. സിനിമയുമായി ബന്ധപ്പെട്ട തിരക്ക് കാരണമാണ് ജാന്‍വി ദുബായിലേക്ക് പോവാതിരുന്നത്. ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തിനായി പങ്കെടുക്കാനായാണ് ശ്രീദേവി ദുബായിലേക്ക് പോയത്. ഇളയമകളായ ഖുഷിയും ബോണി കപൂറും വിവാഹം കഴിഞ്ഞയുടന്‍ മുംബൈയിലേക്ക് തിരിച്ചെത്തിയിരുന്നു. ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിന് പിന്നാലെ വന്‍വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.മരണത്തില്‍ അസ്വഭാവികതകളൊന്നുമില്ലെന്ന് ദുബായ് പോലീസ് കണ്ടെത്തിയതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X