അരങ്ങേറ്റം ഗംഭീരമാക്കി ജാന്‍വി! ബോക്‌സ് ഓഫീസില്‍ ധടക്കിന്റെ മുന്നേറ്റം! ചിത്രം നൂറ് കോടി ക്ലബില്‍
ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിച്ച ബോളിവുഡ് ചിത്രമാണ് ധടക്ക്. ജൂലായ് 20നായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ക്കു തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ശ്രീദേവിയുടെ മകളുടെ അരങ്ങറ്റം മോശമായില്ലെന്നു തന്നെയാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. ചിത്രം കണ്ട ആളുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ധടക്കിന് ലഭിക്കുന്നത്.
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ധടക്ക് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ധടക്ക് നേട്ടമുണ്ടാക്കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മോശമില്ലാത്ത കളക്ഷന്‍ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബിലെത്തിയെന്ന സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ജാന്‍വിയുടെ ആദ്യ സിനിമ
ശ്രീദേവിയുടെ മകളുടെ അരങ്ങേറ്റ ചിത്രമെന്ന നിലയിലായിരുന്നു ധടക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം കാണാന്‍ സാധിക്കാതെയായിരുന്നു ശ്രീദേവി വിടവാങ്ങിയിരുന്നത്. ബോളിവുഡിലേക്ക് താരങ്ങളുടെ മക്കള്‍ കൂടുതലായ വരുന്ന സമയത്ത് തന്നെയായിരുന്നു ശ്രീദേവിയുടെ മകളും സിനിമയില്‍ എത്തിയിരുന്നത്. പ്രേക്ഷകരുടെ ഏറ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ധടക്ക് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്,

ധടക്ക്
ശശാങ്ക് ഖെയ്ത്തറായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ ചിത്രമായ ധടക്ക് സംവിധാനം ചെയ്തിരുന്നത്. ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ ഖെയ്ത്ത് ചിത്രത്തില്‍ ജാന്‍വിയുടെ നായകനായി എത്തി. ബോളിവുഡിലെ മുന്‍നിര ബാനറുകളിലൊന്നായ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. സംവിധായകന്‍ കരണ്‍ ജോഹര്‍ നേതൃത്വം നല്‍കുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഇത്. മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയ സയ്‌റാത്തിന്റെ ബോളിവുഡ് റീമേക്ക് കൂടിയായിരുന്നു ധടക്ക്.

വ്യത്യസ്ത പ്രമേയം
വ്യത്യസ്തമാര്‍ന്നൊരു പ്രണയകഥ പറയുന്ന ചിത്രം കൂടിയായിരുന്നു ധടക്ക്. ബോളിവുഡില്‍ ഇതുവരെയിറങ്ങിയ പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നൊരു പ്രമേയം ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്. ജാന്‍വിക്കൊപ്പം തന്നെ ഇഷാനും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ട്രെയിലറിലുമെല്ലാം തന്നെ ജാന്‍വി തിളങ്ങിയിരുന്നു.

ആദ്യ ആഴ്ചയിലെ കളക്ഷന്‍
റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ മോശമില്ലാത്ത കളക്ഷനായിരുന്നു ചിത്രം നേടിയിരുന്നത്. ആദ്യ ആഴ്ചയില്‍ 30കോടിക്കടുത്തായിരുന്നു ചിത്രം കളക്ഷന്‍ നേടിയിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ആഴ്ചയില്‍ ബോക്‌സ് ഓഫീസില്‍ നടത്തിയ പ്രകടനം പിന്നീടുളള ആഴ്ചകളിലും ധടക്ക് നിലനിര്‍ത്തിയിരുന്നു

നൂറ് കോടി ക്ലബിലെത്തി ധടക്ക്
തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം നൂറ് കോടി ക്ലബില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ധടക്കിന്റെ നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചിരിക്കുന്നത്. ധടക്കിന്റെ വേള്‍ഡ് വൈഡ് കളക്ഷനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
കരണ്‍ ജോഹറിന്റെ ട്വീറ്റ് കാണൂ
കരണ്‍ ജോഹറിന്റെ ട്വീറ്റ് കാണൂ


Click it and Unblock the Notifications