ധടക്കിലെ ആദ്യ ഗാനത്തില്‍ തിളങ്ങി ശ്രീദേവിയുടെ മകള്‍ ജാന്‍വി! വീഡിയോ കാണൂ!!
ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ശശാങ്ക് ഖയ്ത്താന്‍ സംവിധാനം ചെയ്യുന്ന ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇഷാന്‍ ഖത്തേറാണ് ജാന്‍വിയുടെ നായകനായി എത്തുന്നത്.
ഒരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്നത്. ധടക്കിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ട്രെയിലറിലുമെല്ലാം തന്നെ ജാന്‍വി തിളങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ധടക്കിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അജയ്-അതുല്‍ ടീം സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശ്രേയാ ഘോഷാലും അജയ് ഗോഗാവാലെയും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സയ്‌റാത്തിന്റെ ബോളിവുഡ് റീമേക്കാണ് ധടക്ക്. ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂറിന്റെ സഹോദരനാണ് ചിത്രത്തിലെ നായകനായ ഇഷാന്‍. ജൂലായ് 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications