ആ റൂമില്‍ ഇപ്പോഴും അമ്മയുടെ മണമുണ്ട്! ശ്രീദേവിയെക്കുറിച്ച് വികാരഭരിതയായി ജാന്‍വി
കൊറോണ കാലത്ത് സമൂഹ അകലം തന്നെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് തുറന്നുപറഞ്ഞ് ജാന്‍വി കപൂര്‍. വികാരനിര്‍ഭരമായൊരു കുറിപ്പുമായിട്ടാണ് ഇത്തവണ താരപുത്രി എത്തിയിരിക്കുന്നത്. അമ്മ ശ്രീദേവിയെക്കുറിച്ചും അച്ഛന്‍ ബോണി കപൂറിനെക്കുറിച്ചും ജാന്‍വി പുതിയ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. പലതും താന്‍ തിരിച്ചറിയുന്നത് ഈ സമയത്താണെന്നും ക്വാറന്റൈന്‍ കാലത്ത് വീട്ടിലിരുന്ന് താന്‍ ഒത്തിരി കാര്യങ്ങള്‍ മനസിലാക്കിയെന്നും ജാന്‍വി കുറിച്ചു.
കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന് വില കല്‍പ്പിക്കാന്‍ താന്‍ പഠിച്ചതായി ജാന്‍വി പറയുന്നു. ഒരു ദിവസം ഒത്തിരി നേരമുണ്ടെന്നും ഞാന്‍ മനസിലാക്കി. എനിക്കുളളതെല്ലാം ഒരു അനുഗ്രഹമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. കൂടാതെ ഇപ്പോഴുളള പല കാര്യങ്ങളും അനാവശ്യമാണെന്നും താന്‍ മനസിലാക്കിയതായി ജാന്‍വി കപൂര്‍ പറയുന്നു. നടിയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അമ്മയുടെ മണം ഇപ്പോഴും ആ മുറിയിലുണ്ട്. ശരിക്കും ഖുശി എന്നേക്കാളും അടിപൊളിയാണ്. എന്റെ ആരോഗ്യം നോക്കാനും വര്‍ക്കൗട്ട് ചെയ്യാനും വേറെ ഒരാളുടെ ആവശ്യമില്ലെന്ന് മനസിലാക്കി. അച്ഛന്‍ എന്നെ മിസ് ചെയ്യുന്നുവെന്ന് ഞാന്‍ മനസിലാക്കി. ലോക്ക് ഡൗണിന് മുന്‍പ് അദ്ദേഹം വീട്ടില്‍ ഉളളപ്പോഴെല്ലാം ഞാനും ഖുശിയും ജോലി കഴിഞ്ഞോ മീറ്റിങ്ങ് കഴിഞ്ഞോ, സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നോ മടങ്ങിവരുന്നതും കാത്തിരിക്കും.

ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അങ്ങനെയല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഉറക്കമെഴുന്നേറ്റ് ഹാളിലേക്ക് വരുമ്പോള്‍ സോഫയില്‍ ചിരിച്ചുകൊണ്ട് അച്ഛന്‍ ഇരിക്കുന്നത് കാണാം. ഇപ്പോള്‍ ദിവസം മുഴുവനും ഞങ്ങള്‍ക്കൊപ്പം അച്ഛനുണ്ട്. ഞങ്ങള്‍ വീട്ടില്‍ വരുന്നതും കാത്ത് ഒറ്റയ്ക്ക് അതേ സ്ഥലത്ത് ഇരിക്കുന്നത് എനിക്ക് ചിത്രീകരിക്കാന്‍ കഴിയും.

പല കാര്യങ്ങള്‍ക്കും പലരെയും ഞാന്‍ ആശ്രയിക്കുന്നുണ്ട്, ഇപ്പോള്‍ പലതും ഒരു ആഡംബരമായി എനിക്ക് തോന്നുന്നു, എന്നാല്‍ അതിപ്പോള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ആവശ്യമാണ്. കൂടാതെ സിനിമയോടുളള ഇഷ്ടവും ജാന്‍വി തുറന്നുപറഞ്ഞു. എനിക്ക് സിനിമകള്‍ എത്ര ഇഷ്ടമാണെന്ന് ഞാന്‍ മനസിലാക്കി. സിനിമകള്‍ കാണാനും അതിനെക്കുറിച്ച് ചിന്തിക്കാനും സ്വപ്‌നങ്ങള്‍ കാണാനും മറ്റ് എന്ത് കാര്യത്തേക്കാളും എനിക്ക് ഇഷ്ടമാണ്.

ജീവിതത്തോട് ഇപ്പോള്‍ എനിക്ക് പ്രണയമാണ്. അത് ഏറെ വിലപ്പെട്ടതും ദുര്‍ബലവുമാണ്. എന്റെ ജീവിതം വലിയ അനുഗ്രഹമാണ്. ജാന്‍വി കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ ലോക്ക് ഡൗണ്‍ സമയത്തെ വീട്ടുവിശേഷങ്ങളെല്ലാം ജാന്‍വി പങ്കുവെച്ചിരുന്നു. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ സജീവമായത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ധടക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ജാന്‍വി ബോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications