താരപുത്രി തന്നെയാണോ ഇത്! അമ്മയെപ്പോലെ തന്നെ! ജാന്‍വി കപൂറിന്റെ ചിത്രം വൈറല്‍! കാണൂ!

താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നെത്തുന്നവര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ബാലതാരമായും പിന്നീട് നായികയും നായകനുമൊക്കെയായി എത്തിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ബോളിവുഡിന്റെ സ്വന്തം താരറാണിയായ ശ്രീദേവിക്ക് പിന്നാലെയായാണ് ജാന്‍വി കപൂറും സിനിമയിലേക്കെത്തിയത്. മകളുടെ ആദ്യ സിനിമ കാണാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നില്ല. ഈ മോഹം ബാക്കിവെച്ചാണ് അവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരപുത്രി കൂടിയാണ് ജാന്‍വി കപൂര്‍. നിമിഷനേരം കൊണ്ടാണ് ഈ താരപുത്രിയുടെ ചിത്രങ്ങള്‍ തരംഗമായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രി പങ്കുവെച്ച ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ചുവന്ന വസ്ത്രത്തില്‍ അതീവ സുന്ദരിയായെത്തിയ ജാന്‍വിയുടെ ചിത്രത്തിന് ഇതിനകം തന്നെ 6 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇത് ജാന്‍വിയല്ല ശ്രീദേവിയാണെന്നാണ് തോന്നുന്നതെന്ന കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Jhanvi Kapoor

നില്‍പ്പിലും നോട്ടത്തിലുമൊക്കെ ജാന്‍വി ശ്രീദേവിയെപ്പോലെ തന്നെയാണെന്നും അവര്‍ പറയുന്നു. ഇരുവരും തമ്മിലുളള സാമ്യം ഇപ്പോഴാണ് ശരിയായതെന്നുള്ള കമന്റുകളുമുണ്ട്. ശ്രീദേവിയ പകര്‍ത്തി വെച്ചത് പോലെ തന്നെയുണ്ടെന്ന കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രം കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X