For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആ കാഴ്ച കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു!! അന്ന് നടന്നില്ല, ശ്രീദേവിയുടെ ആഗ്രഹത്തെക്കുറിച്ച് ജാൻവി

  |

  നടി ശ്രീദേവിയയും അർജുൻ കപൂറും തമ്മിലുള്ള പിണക്കം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. ശ്രീദേവിയുട മരണം വരേയും അത് തുടർന്നിരുന്നു. ഇരു താരങ്ങളും ഒരുമിച്ച് വരുന്ന പല സാഹചര്യവും ഇവർ ബോധപൂർവ്വം ഒഴിവാക്കിയിരുന്നു. താരത്തിന്റെ മരണത്തിനും മുൻപ് സഹോദരിമാരായ ജാൻവിയും ഖുഷിയുമായും അൻജുനും സഹോദരി ആൻഷുലയും ഇതേ പ്ണക്കം തുടർന്നിരുന്നു.

  ചിത്രീകരണത്തിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു!! നാലു പേർക്കെതിരെ കേസ്

  എന്നാൽ ശ്രീദേവിയുടെ വിയോഗം ഇവർക്കിടയിലുള്ള പിണക്കം അലിയിച്ചു കളഞ്ഞിരിക്കുകയാണ് താരത്തിന്റെ പെട്ടെന്നുള്ള വിയോഗം അച്ഛൻ ബോണി കപൂറിനേയും ആ പെൺമക്കളേയും ആകെ തകർത്തിരുന്നു. ഈ സമയത്ത് താങ്ങായി നിന്നത് അർജുൻ കപൂറാണ്. ഇപ്പോൾ ബോളിവുഡ് ചർച്ച ചെയ്യുന്നത് സഹോദരൻ അർജുനേയും സഹോദരി അൻഷുലേയും കുറിച്ച് ജാൻവി പറഞ്ഞതിനെ കുറിച്ചാണ്. ഒരു  മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാൻവി സഹോദരങ്ങളെ കുറിച്ച് പറഞ്ഞത്.

  ബസിൽ നല്ല തിരക്കായിരുന്നു, ഒന്ന് മയങ്ങിപ്പോയി, പിന്നെ സംഭവിച്ചത്! ലൈംഗികാതിക്രമത്തെ കുറിച്ച് നടി

  ഞങ്ങൾ സുരക്ഷിതർ

  അർധസഹോദരൻ അർജുന്റേയും സഹോദരി അൻഷുലിയുടേയും സാന്നിധ്യം അച്ഛനേയും തന്നേയും അനിയേയും കൂടുതൽ സുരക്ഷിതരാക്കുന്നുവെന്ന് ജാൻവി പറഞ്ഞു. സഹോദരങ്ങളുടെ സാന്നിധ്യം തനിയ്ക്ക് നൽകുന്ന ധൈര്യം വലുതാണ്.കൂടാതെ ഇവരുടെ ഒത്തു ചേരലിൽ അച്ഛനും വളരെയധികം സന്തോഷിക്കുണ്ട്. അതേസമയം ഈ ഒത്തു ചേരാൽ കാണാൻ ഏറ്റവും ആഗ്രഹിച്ചത് അമ്മയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പിലും വ്യക്തമാക്കിട്ടുണ്ടായിരുന്നു

  തീരാദുഖം

  അമ്മയുടെ( ശ്രീദേവി) വിയോഗം എന്നും വലിയൊരു ദുഃഖം തന്നെയായിരിക്കും. ഇതൊരിക്കലും നികത്താൻ കഴിയുമെന്ന് കരുതുന്നില്ല. ഞങ്ങൾ എന്നും ആ ദുഖത്തിന്റെ അടിമപ്പെട്ട് ജീവിക്കുകയായിരിക്കുമെന്നും ജാൻവി പറഞ്ഞു. പല അവസരങ്ങളിലും ജാൻവി ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

  ശ്രീദേവിയുമായി കടുത്ത ശത്രുത

  ശ്രീദേവിയുമായി കടുത്ത ശത്രുതയായിരുന്നു അർജുൻ കപൂറിന്. തങ്ങളുടെ അമ്മയായ മോണയെ അച്ഛൻ ബോണി കപൂർ ഉപേക്ഷിച്ച് പോകാൻ കാരണം ശ്രീദേവിയാണെന്നാണ് അർജുൻ വിശ്വസിച്ചിരുന്നു. താരത്തിന് 11 വയസുളളപ്പോഴാണ് ബോണി കപൂർ മോണയെ ഉപേക്ഷിച്ച് പോയത്. തുടർന്ന് അമ്മ മോണയായിരുന്നു രണ്ടു മക്കളേയും വളർത്തിയത്. 2003 ൽ ക്യാൻസർ ബാധിച്ച് മോണ മരണപ്പെട്ടിരുന്നു തുടർന്നും അച്ഛനെ ആശ്രയിക്കാൻ അർജുനും സഹോദരിയും തയ്യാറായിരുന്നില്ല.

  ജാൻവിയും ഖുഷിയും സഹോദരിമാരല്ല

  ശ്രീദേവിയുടെ മരണംവരെ ജാൻവിയും ഖുഷിയുമായി ഒരു ബന്ധുവും അർജുനും സഹോദരി അൻഷുലിയും വച്ചു പുലർത്തിയിരുന്നില്ല. ശ്രീദേവി തന്റെ ആരുമല്ലെന്നുള്ള നിലപാടായിരുന്നു അർജുനിന്റേത്. അതേ നിലപാടായിരുന്നു അർധ സഹോദരിമാരായ ഖുഷിയോടും ജാൻവിയോടും. പലഅഭിമുഖത്തിലും അർജുൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീദേവിയെ താൻ ഒരിക്കൽ പോലും രണ്ടാനമ്മയായി കാണില്ലെന്നും ജാൻവിയും ഖുഷിയും തന്റെ സഹോദരിമാരല്ലെന്നും അർജുൻ കപൂർ തുറന്ന് പറ‍ഞ്ഞിരുന്നു.

  എല്ലാം മാറ്റി മറിച്ചത് ശ്രീദേവിയുടെ മരണം

  ശ്രീദേവിയുടെ വിയോഗത്തോടെ എല്ലാം കലങ്ങി മറിയുകയായിരുന്നു. പിണക്കവും വിദ്വേഷവും മറന്ന് അർജുൻ കപൂർ അച്ഛന്റേയും സഹോദരിമാരുടേയും അടത്ത് ഓടി എത്തുകയായിരുന്നു. മൂത്ത മകന്റെ സ്ഥാനത്ത് നിന്നായിരു ന്നു ശ്രീദേവിയുടെ അവസാന ചടങ്ങുകൾ നിർവഹിച്ചത്. കൂടാതെ അച്ഛന് ധൈര്യം കൊടുക്കാനും സഹോദരിമാർക്ക് താങ്ങും തണലുമാകാനും ഈ സഹോദരൻ മറന്നില്ല. ശ്രീദേവിയുടെ മരണ സമയത്ത് ഷൂട്ടിങ്ങ് ലൊക്കേഷനിലായിരുന്നു അർജുൻ. തന്റെ തിരക്കുകൾ മാറ്റി ദുബായിൽ അച്ഛന്റെ അടുത്തേയ്ക്ക് പോകുകയായിരുന്നു താരം.

  English summary
  jhanvi kapoor says about arjun kapoor and his sister anshula

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more