താരപുത്രിമാര്‍ അമ്മയുടെ വേര്‍പാട് അതിജീവിച്ചു! ഖുഷിയുടെ പിറന്നാളിന് ഓര്‍മ്മകളുമായി ജാന്‍വി കപൂര്‍!

അപ്രതീക്ഷിതമായിട്ടാണ് ശ്രീദേവിയെ തേടി മരണമെത്തിയത്. നടിയുടെ മരണത്തോടെ വലിയൊരു നഷ്ടമാണ് സംഭവിച്ചതെന്ന് ആരാധകരും കുടുംബവും തിരിച്ചറിഞ്ഞു. പ്രിയപ്പെട്ട ഭാര്യ നഷ്ടപ്പെട്ടതില്‍ നിന്ന് ബോണി കപൂറും അമ്മ പോയതോടെ തീരാനഷ്ടത്തിലകപ്പെട്ട ജാന്‍വിയും ഖുഷിയും ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്.

മകള്‍ ജാന്‍വി കപൂറിന്റെ നായികയായിട്ടുള്ള അരങ്ങേറ്റം നടന്നിരുന്നു. ഇപ്പോള്‍ ഇളയമകള്‍ ഖുഷിയുടെ പിറന്നാള്‍ കഴിഞ്ഞിരിക്കുകയാണ്. മക്കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ വരുമ്പോഴാണ് ശ്രീദേവിയുടെ വേര്‍പ്പാട് എത്രത്തോളം ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാവുന്നത്. അമ്മ പോയെങ്കിലും അനിയത്തിയുടെ പിറന്നാളിന് കുട്ടിക്കാല ഓര്‍മകളുമായിട്ടാണ് ജാന്‍വി എത്തിയിരിക്കുന്നത്.

Jhanvi Kapoorshared wishes to Khushi

ഇരുവരും ചേര്‍ന്ന് കെട്ടിപിടിക്കുന്നതും ഡാന്‍സ് കളിക്കുന്നതുമായ പഴയൊരു വീഡിയോ ആണ് ജാന്‍വി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'നിനക്ക് വേണ്ടി എന്റെ ബാല്യം എത്രത്തോളം മാറ്റി വെച്ചിട്ടുണ്ടെന്നുള്ളതിന് ഏറ്റവും ചെറിയൊരു ഉദാഹരണമാണിത്. നിനക്ക് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത അത്രയും ഇന്നും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു'. എന്നുമാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ജാന്‍വി പറയുന്നത്.

അമ്മയുടെ അതേ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ജാന്‍വി ശ്രീദേവിയെ പലപ്പോഴും അനുകരിക്കാറുണ്ട്. ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാരി ധരിച്ചും മറ്റുമായി ഇതിനകം ജാന്‍വി വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. ജാന്‍വി നായികയായി അരങ്ങേറ്റം നടത്തിയ ധടക് നല്ല പ്രതികരണമായിരുന്നു സ്വന്തമാക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X