»   » എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് ഇന്ത്യന്‍ സ്‌ക്രീനിലെ സ്വപ്‌നസുന്ദരിയായിരുന്നു ശ്രീദേവി. നന്വര്‍ വണ്‍ നായികാസ്ഥാനം ഏറെ നാള്‍ ശ്രീദേവി കയ്യടക്കി വെച്ചിരുന്നു. തെന്നിന്ത്യയില്‍ നിന്ന് വന്ന് പിന്നീട് ബോളിവുഡിന്റെ സ്വന്തം ശ്രീയായി മാറിയ ശ്രീദേവിയുടെ കരിയര്‍ ഹിറ്റുകളുടെ പെരുമഴയാണ്.

പിന്നീട് നിര്‍മ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്ത് അഭിനയരംഗത്തുനിന്നും മാറി നിന്ന ശ്രീദേവി. ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ശ്രീദേവിയുടെ തിരിച്ചുവരവിന് പിന്നാലെ മറ്റൊരു താരോദയം കൂടി നടക്കാന്‍ പോവുകയാണ്.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വിയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങി നില്‍ക്കുന്നത്. ഏറ്റവും നല്ല തുടക്കം തന്നെ മകള്‍ക്ക് ലഭിയ്ക്കണമെന്ന നിര്‍ബ്ബന്ധത്താല്‍ മകളുടെ അരങ്ങേറ്റം നീട്ടിക്കൊണ്ടുപോവുകയാണ് ശ്രീദേവിയും ബോണിയും.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

ബോളിവുഡിലെ വിരുന്നുകളിലും മറ്റ് ചടങ്ങുകളിലുമെല്ലാം ശ്രീദേവിയ്‌ക്കൊപ്പം സ്റ്റൈലിഷായി എത്തുന്ന 16കാരി ജാന്‍വിയും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

വളരെ സ്‌റ്റൈലിഷായി വസ്ത്രംധരിയ്ക്കാനും പാര്‍ട്ടികളില്‍ പെരുമാറാനുമെല്ലാം മിടുക്കിയാണേ്രത ജാന്‍വി. ശ്രീദേവിയുടെ മകള്‍ ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

ശ്രീദേവിയും മകളും സൂപ്പര്‍ ഫാഷന്‍ ഔട്ട്ഫിറ്റുകളിലെത്തുന്നത് ബോളുവുഡ് പാപ്പരാസികളുടെ കാമറകള്‍ക്ക് പലപ്പോഴും വിരുന്നാവാറുണ്ട്.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

ജാന്‍വിയെത്തേടി ഒട്ടേരെ ഓഫറുകളാണത്രേ ബോളിവുഡില്‍ നിന്നും വരുന്നത്.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

തമിഴകത്തുനിന്നും ചില സൂപ്പര്‍സംവിധായകന്‍ മകളെ നായികയാക്കണമെന്ന ആവശ്യവുമായി ശ്രീദേവിയെ സമീപിച്ചിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

സിനിമയോട് ജാന്‍വിയ്ക്ക് താല്‍പര്യമുണ്ടെന്ന് അറിഞ്ഞ കാലം മുതല്‍ മകളെ നല്ലൊരു നായികനടിയാക്കി മാറ്റാനായി ശ്രീദേവി പ്രത്യേകം ഗ്രൂമിങ് തന്നെ നടത്തുന്നുണ്ടത്രേ.

എന്നുദിയ്ക്കും ജാന്‍വി നക്ഷത്രം?

അഭിനയത്തിലെ മികവിനൊപ്പം സൗന്ദര്യം കൂടി മെച്ചപ്പെടുത്താനായി ജാന്‍വി നൃത്തം അഭ്യസിയ്ക്കുന്നുണ്ട്. മാത്രമല്ല ശരീരസൗന്ദര്യത്തിനായി പതിവായി വ്യായാമവുമുണ്ടത്രേ.

English summary
Actress Sridevi's 16-year old daughter, Jhanvi Kapoor is being groomed for her entry in Bollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam