»   » താരുപുത്രിയുടെ സിനിമ പ്രവശേനത്തെക്കുറിച്ച് അമ്മ പറയുന്നതിങ്ങനെ!നടിയായ അമ്മമാര്‍ ഇങ്ങനെ പറയരുത്!

താരുപുത്രിയുടെ സിനിമ പ്രവശേനത്തെക്കുറിച്ച് അമ്മ പറയുന്നതിങ്ങനെ!നടിയായ അമ്മമാര്‍ ഇങ്ങനെ പറയരുത്!

Posted By: Teresa John
Subscribe to Filmibeat Malayalam

താരങ്ങളുടെ മക്കള്‍ അവരുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്നത് പതിവാണ്. ബോളിവുഡില്‍ നിന്നും എല്ലാവരും കാത്തിരുന്ന ഒരു താരപുത്രിയുണ്ട്. നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി സിനിമയിലേക്കെത്തുന്നത്.

സൗന്ദര്യം കൂട്ടിയത് സര്‍ജറി വഴി! ഗോസിപ്പ് പറഞ്ഞ് നടക്കുന്നവര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി!

ഐശ്വര്യയോടുള്ള പ്രണയം ഭ്രാന്തായി!സിനിമ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍ ചെയ്തത് എന്താണെന്ന് അറിയാമോ

എന്നാല്‍ മകളുടെ ഭാവിയെക്കുറിച്ച് സ്വപ്‌നം കാണുന്ന നടി ശ്രീദേവിക്ക് മകളെ സിനിമ നടിയായി കാണുന്നതിന് പകരം വേറൊന്നാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

ശ്രീദേവി

നിരവധി സിനിമകളില്‍ നായിക വസന്തമായി പാറി നടന്ന നടി ശ്രീദേവി കപൂര്‍ ഇപ്പോഴും സിനിമയില്‍ ജീവിമാണ്. രണ്ട് പെണ്‍മക്കളാണ് നടിക്കുള്ളത്. മക്കളുടെ ഭാവിയെക്കുറിച്ച് ഏറെ ആകുലപ്പെടുന്നവരുടെ കൂട്ടത്തിലാണ് ശ്രീദേവിയും.

ജാന്‍വിയുടെ സിനിമ പ്രവേശനം

മൂത്ത മകള്‍ ജാന്‍വിയും അമ്മയുടെ പാതയിലുടെ സിനിമയിലേക്കെത്താന്‍ പോവുകയാണെന്നായിരുന്നു വാര്‍ത്തകള്‍. ശ്രീദേവിയ്ക്ക് അതില്‍ വലിയ താല്‍പര്യവുമായിരുന്നു.

ഇപ്പോള്‍ അഭിപ്രായം മാറ്റി

സാധാരണ നടിമാര്‍ക്ക് കുടുംബം ഉണ്ടാക്കുന്നതിനെക്കാള്‍ വലുതാണ് അവരുടെ കരിയറില്‍ എന്തെങ്കിലും ആയി തീരുക എന്നത്. മക്കളെ തങ്ങളെക്കാള്‍ വലിയ രീതിയില്‍ ഉയരത്തിലെത്തിക്കണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം.

ശ്രീദേവി പറയുന്നത്

മറ്റുള്ളവരുടെ ഇത്തരം കാഴ്ച്പ്പാടില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ശ്രീദേവി ചിന്തിക്കുന്നത്. അവര്‍ക്ക് മകളെ സിനിമ നടിയായി കാണുന്നതിന് പകരം കുടുംബിനിയായി കാണാനാണ് ആഗ്രഹം.

മകളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി

മകളുടെ സിനിമ പ്രവേശന വാര്‍ത്തകളെക്കുറിച്ച് കാത്തിരുന്നവര്‍ക്കിടയിലേക്കാണ് പുതിയ ആഗ്രഹവുമായി നടി എത്തിയിരിക്കുന്നത്. മകളെ വിവാഹിതയായി കാണണം അതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് നടി പറയുന്നത്.

സിനിമയില്‍ നിന്നും പിന്തിരിപ്പിച്ചു

ജാന്‍വിയ്ക്ക് സുറ്റഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയില്‍ നിന്നും അവസരം വന്നപ്പോള്‍ താന്‍ തന്നെ അവളെ പിന്തിരിപ്പിക്കുകയായിരുന്നെന്ന് ശ്രീദേവി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

സിനിമ മോശമല്ല

സിനിമ മോശമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം താന്‍ വളര്‍ന്നതും സിനിമയിലുടെയാണെന്നും നടി പറയുന്നു. എന്നാല്‍ മക്കളുടെ കാര്യത്തില്‍ അതല്ല അഭിപ്രായം എന്നു മാത്രം.

സാധാരണ ഒരു അമ്മ

സാധാരണ അമ്മമാരെല്ലാം മക്കള്‍ വിവാഹിതരായി പോവുന്നതാണ് സ്വപ്‌നം കാണുന്നത്. മകളുടെ കാര്യത്തില്‍ ഞാനും അവരെ പോലെയാണ് ചിന്തിക്കുന്നതെന്നും ശ്രീദേവി പറയുന്നു.

മകള്‍ നന്നായി അഭിനയിച്ചാല്‍?

ഒരു അമ്മ എന്ന നിലയ്ക്ക് മകള്‍ നന്നായി അഭിനയിച്ചു കാണിക്കുകയാണെങ്കില്‍ ആ സമയത്ത് താന്‍ അഭിമാനമുള്ള ഒരു അമ്മയായി മാറുമെന്നും നടി വ്യക്തമാക്കുന്നു.

ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്

അമ്മയും മകളുമാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ് ജീവിക്കുന്നതെന്നാണ് ശ്രീദേവി പറയുന്നത്. താന്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് താമസിച്ച് വരുമ്പോഴും മകള്‍ ഉറങ്ങാതെ തന്നെ കാത്ത് നില്‍ക്കാറുണ്ടെന്നും ശ്രീദേവി പറയുന്നു.

English summary
Jhanvi Kapoor Wants To Act In Films But Mom Sridevi Would Be Happy To See Her Married Instead!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam