ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക!! താരം എത്തുന്നത് ചെറിയ ഷോര്‍ട്‌സ് ധരിച്ച്, ആശങ്കയുമായി കത്രീന

വസ്ത്രധാരണത്തിന്റെ ല പേരിൽ ബോളിവുഡ് താരങ്ങൾ കേൾക്കേണ്ടി വരുന്ന ചീത്ത പേര് ചെറുതല്ല. നടിമാരെ തേടിയെത്തുന്ന വിമർശനങ്ങളുടെ സിംഹഭാഗവും വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. സിനിമയിൽ മാന്യമായ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടാലും പുറത്തെത്തുമ്പോൾ കൂടുതൽ ഗ്ലാമറസ്സാകും. ഇത് പലപ്പോഴും ആരാധകരെ ചൊടിപ്പിക്കാറുണ്ട്. ബിക്കിനി, ജിം ചിത്രങ്ങളാണ് പലപ്പോഴും ആരാധകരെ ചൊടിപ്പിക്കാറുളളത്.

ബോളിവുഡിൽ എത്തുന്നതിനും മുൻപ് തന്നെ താരമായ നടിയാണ് ജാൻവി കപൂർ. ഇന്ത്യൻ സിനിമയിലെ തന്നെ മിന്നും താരമായിരുന്ന നടി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റേയും മകളായ ജാൻവി ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ , സെലിബ്രിറ്റി ഗെറ്റപ്പിലായിരുന്നു വളർന്നത്. അമ്മ സെലിബ്രിറ്റിയായിരുന്നതു കൊണ്ട് തന്നെ താരപുത്രിയ്ക്ക് നേരേ പപ്പരാസികളുടെ കണ്ണുകൾ വട്ടമിട്ട് പറന്നിരുന്നു. താര പുത്രിയുടെ വസ്ത്രധാരണത്തെ ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. താരപുത്രി എന്ന ലേബലിൽ നിന്ന് ബോളിവുഡ് താരസുന്ദരിയെന്ന് ലേബലിലേയ്ക്ക് മാറിയ ജാൻവിയ്ക്ക് ഇപ്പോഴും വല്ലനായി നിൽക്കുന്നത് വസ്ത്രധാരണം തന്നെയാണ്. നടിയുട വസ്ത്രധാരണത്തിൽ ആശങ്ക അറിയിച്ച് ബോളിവുഡ് താരം.

 വസ്ത്രധാരണത്തിൽ ആശങ്ക

വസ്ത്രധാരണത്തിൽ ആശങ്ക

ജാൻവി കപൂറിന്റെ വസ്ത്രധാരണത്തിൽ പ്രേക്ഷകർ മാത്രമല്ല അമ്മ ശ്രീദേവിയും വിമർശനവുമായി രംഗത്തെത്താറുണ്ടായിരുന്നു. പൊതുസ്ഥലങ്ങളിൽ മറ്റും വെച്ചും താരം ഇതിനെതിരെ പ്രതികരിക്കാറുമുണ്ടായിരുന്നു. മകളുടെ വസ്ത്രധാരണം എപ്പോഴും ശ്രീദേവിയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത മറ്റൊരു ബോളിവുഡ് താരം ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.

 ചെറിയ ഷോർട്സ് ധരിച്ചെത്തുന്നു

ചെറിയ ഷോർട്സ് ധരിച്ചെത്തുന്നു

ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെച്ച് ബോളിവുഡ് താരം കത്രീന കൈഫാണ് രംഗത്തെത്തിയിരിക്കുന്നത്. സ്നേഹ ധൂപിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് വസ്ത്രധാരണത്തെ കുറിച്ച് കത്രീന വാചാലയായത്. ബോളിവുഡ് താരങ്ങൾ വളരെ ചെറിയ വസ്ത്രമാണ് ധരിക്കുന്നതെങ്കിലും ജിമ്മിൽ വരുമ്പോൾ വളരെ ചെറിയ ഷോർട്ട്സ് മാത്രമാണ് ജാൻവി ധരിക്കാറുള്ളത്രേ. ഇതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്.

 അസ്വസ്ഥത സൃഷ്ടിക്കുന്നു

അസ്വസ്ഥത സൃഷ്ടിക്കുന്നു

എന്റെ ജിമ്മിൽ ജാൻവി ഇടയ്ക്ക് വരാറുണ്ട്. അപ്പോൾ ജിമ്മിൽ നമ്മൾ ഒരുമിച്ചായിരിക്കും. വസ്ത്രധാരണത്തിന്റെ പേരിൽ ഇടയ്ക്ക് അവളെ കുറിച്ചേർത്ത് താൻ അസ്വസ്ഥതപ്പെടാറുണ്ടെന്നും കത്രീന പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിട്ടുണ്ട്. കത്രീനയുടെ കമനന്റിനെതിരെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ചിലർ കത്രീനയുടെ വാദത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജാൻവിയ്ക്ക് ചേരുന്ന വസ്ത്രം

ജാൻവിയ്ക്ക് ചേരുന്ന വസ്ത്രം

ജാൻവിയെ പിന്തുണച്ച് നടിയും സഹോദരിയുമായ സോനം കപൂർ രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു സഹോദരിയ്ക്ക് പിൻന്തുണയുമായി സോനം എത്തിയത്. സാധരണ വസ്ത്രങ്ങളും ജാൻവി ധരിക്കാറുണ്ട്. അതെല്ലാം താരത്തിന് ഇണങ്ങുന്നവയുമാണ്. ഷോർട്സ് ധരിച്ചുളള ജാൻവിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സോനത്തിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X