സൽമാൻ പറഞ്ഞപ്പോൾ വിവാദം ജിം സാര്‍ഭിന് തമാശ!! ബലാത്സംഗ പരാമര്‍ശത്തെ ചിരിച്ചു തള്ളി കങ്കണ

തന്റെ പ്രസ്താവന ഏത് പശ്ചാത്തലത്തില്‍ ഉള്ളതാണെന്ന് മനസിലാക്കാതെയാണ് ആക്രമണം നടത്തുന്നത്.

വിവാദങ്ങളുടെ കളിത്തോഴിയാണ് കങ്കണ. ഒന്നു പിറകെ ഒന്നായി എന്തെങ്കിലും വിവാദങ്ങൾ താരത്തെ തേടി എത്തും. ഇപ്പോൾ വീണ്ടും താരത്തിന് നേരെ പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. ബലാത്സംഗത്തെ തമാശയായി പരാമർശിച്ച ബോളിവുഡ് നടൻ ജിം സാർദിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചാതാണ് താരത്തിന് നേരെയുള്ള പുതിയ ആക്രമണത്തിന് തുടക്കം. തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി നടൻ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കങ്കണയെ വിടാതെ പിന്തുടരുകയാണ്.

kakana

കാൻ ഫിലിം ഫെസ്റ്റ്വലിന്റെ ഭാഗമായി നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു സംഭവം. മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണെന്ന് നടൻ ജിം സാർഭ് പറയുന്നതും അത് കേട്ട് നടി കങ്കണ റണാവത്ത് കയ്യടിച്ച് ചിരിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ കങ്കണയ്ക്കെതിരെ ആരോപണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ ശക്തയായ സ്ത്രീയും ഫെമിനിസ്റ്റ് എന്നിങ്ങനെ അറിയപ്പെടുന്ന താരത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും വിമർശകർ പറയുന്നുണ്ട്.

ഇതിനും മുൻപും ഇത്തരത്തിലുളള പരാമർശത്തിനെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. സല്‍മാൻഖാന്റെ സൂപ്പർ ഹിറ്റ് ചിത്രം സുല്‍ത്താന്‍റെ പ്രചാരണ പരിപാടിയില്‍ ഗുസ്തി കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ ആയിരുന്നുവെന്നുള്ള താരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. അങ്ങനെയുള്ള ഒരു നടി ഇപ്പോള്‍ ജിമ്മിനെ പ്രോത്സാഹിപ്പിച്ചത് ഇരട്ടത്താപ്പാണെന്ന് ആരാധകര്‍ പറയുന്നത്

സംഭവം വിവാദമായപ്പോൾ പ്രസ്താവനയിൽ വിശദീകരണവുമായി നടൻ ജിം സാർഭ് രംഗത്തെത്തി. തന്റെ പ്രസ്താവന ഏത് പശ്ചാത്തലത്തില്‍ ഉള്ളതാണെന്ന് മനസിലാക്കാതെയാണ് ആക്രമണം നടത്തുന്നതെന്നും ഒരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്നും ജിം പറഞ്ഞു. വിഷയത്തില്‍ ഇതുവരെ കങ്കണ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X