വെള്ളിത്തിരയില്‍ ചുംബിക്കില്ലെന്ന്‌ ജിമ്മി ഷെര്‍ഗില്‍

By Staff

ചുംബനരംഗത്ത്‌ അഭിനയിക്കില്ലെന്നും വെള്ളിത്തിരയില്‍ തുണിയൂരില്ലെന്നും ഇടക്കിടെ പ്രഖ്യാപിയ്‌ക്കുന്ന പല ബോളിവുഡ്‌ താരറാണിമാരെയും നമുക്കറിയാം. എന്നാല്‍ ചുംബനരംഗത്ത്‌ അഭിനയിക്കില്ലെന്ന്‌ ശാഠ്യം പിടിച്ച്‌ സംവിധായകനെ വെട്ടിലാക്കുന്ന പുരുഷതാരങ്ങളെ നന്നേ കുറച്ചുമാത്രമേ ബോളിവുഡ്‌ കണ്ടിട്ടുള്ളു.

ചുംബിക്കില്ലെന്ന്‌ ശാഠ്യം പിടിച്ച്‌ ഒരു സംവിധായകനെ വെട്ടിലാക്കിയ നടനാണ്‌ ജിമ്മി ഷെര്‍ഗില്‍. സ്‌ട്രേഞ്ചേര്‍സ്‌ എന്ന ചിത്രത്തിന്‌ വേണ്ടി നന്ദനാ സെന്നിനെ ചുംബിക്കുന്ന രംഗത്ത്‌ അഭിനയിക്കില്ലെന്നാണ്‌ ജിമ്മി പറഞ്ഞത്‌. ചിത്രത്തിന്‌ അനിവാര്യമായ ചുംബന രംഗത്ത്‌ അഭിനയിയ്‌ക്കാന്‍ നന്ദന തയ്യാറായിട്ടും ജിമ്മി കൂട്ടാക്കിയില്ല.

ചിത്രത്തിന്റെ സംവിധായകനായ ആനന്ദ്‌ റായ്‌ ഈ രംഗത്തെക്കുറിച്ച്‌ നേരത്തേതന്നെ ജിമ്മിനോട്‌ പറഞ്ഞിരുന്നുവത്രേ. പക്ഷേ കാമറയ്‌ക്കുമുന്നിലെത്തിയപ്പോള്‍ തനിയ്‌ക്ക്‌ ഇത്രയും ഇഴുകിച്ചേര്‍ന്ന്‌ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ജിമ്മി അറിയിക്കുകയായിരുന്നുവത്രേ.

കാര്യമിങ്ങനെയാണെങ്കിലും റായ്‌ തന്റെ നായകനെ കുറ്റപ്പെടുത്തുന്നില്ല. ഈ ചിത്രം ബന്ധങ്ങളെക്കുറിച്ചുള്ള കഥയാണ്‌ പറയുന്നത്‌. അതുകൊണ്ടുതന്നെ നന്ദനയുടെ ഒരു ചുംബനരംഗവും സോണാലി കുല്‍ക്കര്‍ണി അര്‍ദ്ധനഗ്നയാകുന്ന രംഗങ്ങളും ചിത്രത്തിന്റെ ഉള്ളടക്കത്തിന്‌ അത്യാവശ്യമാണ്‌. പക്ഷേ സ്‌ക്രീനില്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിയ്‌ക്കാന്‍ ജിമ്മിയ്‌ക്ക്‌ അസ്വസ്ഥതയുണ്ട്‌- റായ്‌ പറഞ്ഞു.

ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ താന്‍ നേരത്തേതന്നെ സംവിധായകനെ അറിയിച്ചതാണെന്നാണ്‌ ജിമ്മി പറയുന്നത്‌.

നായകന്‍ നായികയെ ചുംബിയ്‌ക്കാത്ത ചത്രം എന്താകുമെന്ന്‌ അറിയില്ലെങ്കിലും സല്‍മാന്‍ ഖാനും ഷാരൂഖ്‌ ഖാനുമൊപ്പം നായികമാരെ ചുംബിയ്‌ക്കാത്ത ഒരു നടനെക്കൂടി തങ്ങള്‍ക്ക്‌ കിട്ടിപ്പോയെന്നാണ്‌ ബോളിവുഡ്‌ മൊത്തം പറയുന്നത്‌. സഹാറ വണ്‍ മോഷന്‍ പിക്‌ചേഴ്‌സ്‌ നിര്‍മ്മിക്കുന്ന സ്‌ട്രേഞ്ചേര്‍സ്‌ ഡിസംബര്‍ 7ന്‌ പ്രദര്‍ശനത്തിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X