»   » ഇതൊക്കെയാണ് മക്കളേ ഫാഷന്‍, സല്‍മാന്‍ ഖാന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ.. കാണൂ

ഇതൊക്കെയാണ് മക്കളേ ഫാഷന്‍, സല്‍മാന്‍ ഖാന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ.. കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

2017 ലെ പുരസ്‌കാര ദാനചടങ്ങുകള്‍ ആരംഭിച്ചു. ബോളിവുഡ് സിനിമാ ലോകത്തെ സംബന്ധിച്ച് നായികമാര്‍ക്ക് ഫാഷന്‍ പ്രദര്‍ശിപ്പിയ്ക്കാനുള്ള വേദി കൂടെയാണ് ഇത്തരം പുരസ്‌കാര നിശകള്‍. അങ്ങനെ താരസമ്പന്നമായി ജിയോ ഫിലിംഫെയര്‍ 2017 പുരസ്‌കാര രാവും ആരംഭിച്ചു. ഷാരൂഖ് ഖാനാണ് പരിപാടിയുടെ അവതാരകനായി എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.

''കജോളിനോടു ക്ഷമിക്കില്ല''; പുസ്തകം വിറ്റഴിയാന്‍ കരണ്‍ ജോഹര്‍ നാണം കെട്ട കളി കളിക്കുന്നുവെന്ന് നടി!

കാണാത്ത പല കാഴ്ചകള്‍ക്കും 2017 ജിയോ ഫിലിംഫെയര്‍ പുരസ്‌കാര നിശ സാക്ഷിയായി. നായികമാരെല്ലാം വെസ്റ്റേണ്‍ വേഷങ്ങള്‍ ധരിച്ച് റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ വിദ്യ ബാലന്‍ മാത്രം അല്പം വ്യത്യസ്തമായി. റെഡ്കാര്‍പറ്റ് ചിത്രങ്ങള്‍ കാണാം

ഭര്‍ത്താവിനൊപ്പം പ്രീതി

ഭര്‍ത്താവ് ഗെന്‍ ഗുണ്ടിനഫിനൊപ്പമാണ് പ്രീതി സിന്റ പുരസ്‌കാര നിശയില്‍ പങ്കെടുത്തത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന ആദ്യത്തെ പുരസ്‌കാര നിശയാണിത്.

സല്‍മാന്‍ ശില്‍പയ്‌ക്കൊപ്പം

ശില്‍പ ഷെട്ടിയ്ക്കും സഹോദരി ഷമിത ഷെട്ടിയ്ക്കുമൊപ്പം സല്‍മാന്‍ ഖാന്‍ ഫോട്ടോയ്ക്ക് പോസ് കൊടുക്കുന്നു.

ഷാഹിദും ഭാര്യയും

ഭാര്യ മൈറ രാജ്പുത്തിനൊപ്പമാണ് ഷാഹിദ് കപൂര്‍ പുരസ്‌കാര നിശയില്‍ പങ്കെടുത്തത്. ഇരുവരും പങ്കെടുക്കുന്ന ആദ്യത്തെ പുരുസ്‌കാര നിശയാണിത്

അലിയ ഭട്ട്

അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമാണ് അലിയ ഭട്ട് റെഡ് കാര്‍പറ്റില്‍ നടന്നത്. പോയ വര്‍ഷത്തെ ജിയോ ഫിലിംഫെയര്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അലിയയ്ക്കാണ്

സിദ്ധാര്‍ത്ഥ്

സ്റ്റൈലിഷ് ലുക്കില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര റെഡ് കാര്‍പറ്റിലൂടെ നടന്നു.

സോനം കപൂറും, ജാസ്ലിനും

സോനം കപൂറും ജാസ്ലിന്‍ ഫെര്‍ണാണ്ടസും റെഡ് കാര്‍പറ്റിലൂടെ നടന്നപ്പോള്‍.

സുഷാന്തും കൃതിയും

ബോളിവുഡിലെ ഗോസിപ്പുകോളങ്ങളെ പുതിയ സംസാര വിഷയമാണ് സുഷാന്ത് സിങ് രാജ്പുത്തും കൃതി സനോണും. ഇരുവരും കറുത്ത നിറത്തിലുള്ള വേഷം ധരിച്ചാണ് പുരസ്‌കാര നിശയില്‍ എത്തിയത്.

മിര്‍സ താരങ്ങള്‍

ബോളിവുഡിലെ പുതുമുഖ താരങ്ങളായ സൈയാമി ഖേറും ഹര്‍ഷവര്‍ധന്‍ കപൂറും. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ മിര്‍സ എന്ന ചിത്രത്തിലൂടെയാണ് ഇറുവരും അഭിമുഖമായത്.

സാരിയില്‍ വിദ്യ

എല്ലാ നായികമാരും വെസ്റ്റേണ്‍ സ്റ്റൈലില്‍ എത്തിയപ്പോള്‍ കറുത്ത സാരിയിലാണ് വിദ്യ ബാലന്‍ റെഡ് കാര്‍പറ്റിലൂടെ നടന്നത്

പരിനീതി ചോപ്ര

പരിനീതി ചോപ്രയും സുന്ദരിയായി റെഡ് കാര്‍പെറ്റില്‍ എത്തിയപ്പോള്‍

വരുണ്‍ ധവാന്‍

ജെന്റില്‍മാന്‍ ലുക്കില്‍ വരുണ്‍ ധവാന്‍ റെഡ് കാര്‍പറ്റിലൂടെ നടന്നപ്പോള്‍

രവീണ

മത്സ്യകന്യകയെ പോലെ സുന്ദരിയായി രവീണ ടാന്‍ഡോണ്‍ റെഡ് കാര്‍പെറ്റില്‍

കറുപ്പിനഴക്..

ശ്രീദേവി, സൊനൈനി ബെന്‍ദ്രി, ഭൂമി പെട്‌നെകര്‍ എന്നിവര്‍ കറുത്ത വേഷത്തില്‍

സൊനാക്ഷി

സൊനാക്ഷി സിന്‍ഹയും കറുത്ത വേഷത്തിലായിരുന്നു.

English summary
Jio Filmfare Awards 2017 Red Carpet Pictures: Bollywood Celebs Turn Up The Heat!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam