ആദിയെ ആക്ഷനാക്കിയെങ്കില്‍ ജിത്തു ജോസഫിന്റെ അടുത്ത സിനിമ ഞെട്ടിക്കും! ബോളിവുഡില്‍ പോയത് ചുമ്മാതല്ല...
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി തിയറ്ററുകളില്‍ ഹിറ്റായിരിക്കുകയാണ്. ജനുവരി 26 ന് തിയറ്ററുകളിലേക്കെത്തിയ സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ആദിയ്ക്ക് ശേഷം ജിത്തു ജോസഫ് ബോളിവുഡിലാണ് സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നത്.
ജിത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ബോളിവുഡിലേക്കെത്തുമ്പോള്‍ ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയായിരിക്കും. ജിത്തുവിന്റെ നായകന്‍ ഇമ്രാന്‍ ഹാഷ്മിയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ജിത്തുവിന്റെ സിനിമ
മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് ജിത്തു ജോസഫ് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ്. ആദിയ്ക്ക് ശേഷം ജിത്തു സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഹൊറര്‍ ത്രില്ലര്‍
മലയാളത്തില്‍ നിന്നും ഏറെ വ്യത്യസ്തമായി ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യാന്‍ പോവുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ലക്ഷണമൊത്ത ഒരു ഹൊറര്‍ സിനിമയായിരിക്കുമെന്നാണ് അണിയറയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നായകനമാര്‍
ഇനിയും പേരിടാത്ത ജിത്തുവിന്റെ സിനിമയില്‍ രണ്ട് നായകന്മാരാണുള്ളത്. ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറുമാണ് നായകന്മാരായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഇരുവരും ബോളിവുഡില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രണ്ട നടന്മാര്‍ കൂടിയാണ്.

ജിത്തുവിന്റെ അരങ്ങേറ്റം
താന്‍ ബോളിവുഡ് സിനിമയുടെ ഭാഗമാവുന്ന കാര്യം ജിത്തു ജോസഫ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടിയുള്ള കഥയുടെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഒരു കൊലപാതകവും അതിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന നിഗൂഢതകളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

ഭാഗ്യം വന്നത് ദൃശ്യത്തിലൂടെ
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ദൃശ്യം എന്ന സിനിമയായിരുന്നു ജിത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ്. തന്റെ ദൃശ്യം കണ്ടിട്ടാണ് ബോളിവുഡിലേക്കുള്ള അവസരം തന്നെ തേടി വന്നതെന്നാണ് മുന്‍പ് ജിത്തു പറഞ്ഞിരുന്നത്.

ആദിയുടെ വിജയം
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദിയായിരുന്നു ജിത്തു സംവിധാനം ചെയ്ത അവസാന സിനിമ. ജനുവരി 26 ന് തിയറ്ററുകളിലേക്കെത്തിയ സിനിമ ഇന്നും പ്രദര്‍ശനം തുടരുകയാണ്. മികച്ചൊരു ആക്ഷന്‍ സിനിമയായിട്ടാണ് ആദി വിലയിരുത്തുന്നത്.


Click it and Unblock the Notifications











