പ്രണയത്തിലായിരിക്കെ ഒരുമിച്ച് വർക്കൗട്ട്; പക്ഷെ ഭാര്യയായത് ജിമ്മിൽ കണ്ട പെൺകുട്ടി?, ചതി മറക്കില്ലെന്ന് ബിപാഷ

ബോളിവുഡിൽ തകർന്ന പ്രണയങ്ങൾ ഏറെയാണ്. ഐശ്വര്യ റായ്-സൽമാൻ ഖാൻ, ഷാഹിദ് കപൂർ-കരീന കപൂർ തുടങ്ങിയ താര ജോഡികളുടെ പ്രണയം ഒരു കാലത്തുണ്ടാക്കിയ കോളിളക്കം ചെറുതല്ല. ഇത്തരത്തിൽ ബോളിവുഡിൽ ഏറെ ചർച്ചയായ പ്രണയമായിരുന്നു ബിപാഷ ബസുവിന്റെയും ജോൺ എബ്രഹാമിന്റെയും. ​ഹോട്ട് ഐക്കൺ ആയാണ് രണ്ട് പേരും ബി ടൗണിൽ അറിയപ്പെട്ടത്. ഇവർ ഒരുമിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. 2003 ൽ ജിസം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ബിപാഷയും ജോണും പ്രണയത്തിലാകുന്നത്.

പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചില്ല. ജിസം ഹിറ്റായതോടെ ഇവരെ തേടി വലിയ അവസരങ്ങളെത്തി. ബിപാഷ ​ഗ്ലാമറസ് വേഷങ്ങളിലൂടെ തരം​​ഗം സൃഷ്ടിച്ചു. ജോൺ എബ്രഹാം വൻ ആരാധക വൃന്ദം ബോളിവുഡിലുണ്ടാക്കി. പൊതുവേദികളിൽ ഇരുവരും ഒരുമിച്ചെത്താറുണ്ടായിരുന്നു. പത്ത് വർഷത്തോളം ഈ ബന്ധം നീണ്ടു നിന്നു. പിന്നീടിവർ രണ്ട് വഴിക്ക് പിരിഞ്ഞു.

Johan Abraham And Bipasha Basu

രമ്യമായാണ് പിരിഞ്ഞതെന്നാണ് ജോൺ അന്ന് പറഞ്ഞത്. എന്നാൽ താൻ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്ന് ഒരു അഭിമുഖത്തിൽ ബിപാഷ ബസു സൂചിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം ജോണിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ബിപാഷ ബസു ആ​ഗ്രഹിച്ചിരുന്നു. എന്നാൽ കമ്മിറ്റ്മെന്റിന് നടൻ തയ്യാറായില്ല. ഞങ്ങൾ ആ ബന്ധത്തിൽ നിന്നും വളർന്നു. പല കാര്യങ്ങൾ ചേർന്ന് പോകുന്നില്ല എന്നെനിക്ക് തോന്നി. ബന്ധത്തെക്കുറിച്ച് ഞങ്ങൾക്ക് രണ്ട് പേർക്കും രണ്ട് കാഴ്ചപ്പാടായിരുന്നു. ബന്ധത്തിന് പരിപൂർണത ആവശ്യമായ ഘട്ടത്തിൽ ഞാൻ കമ്മിറ്റ്മെന്റിന് തയ്യാറായിരുന്നില്ലെന്നും ജോൺ എബ്രഹാം പറഞ്ഞു.

ബ്രേക്കപ്പിനെക്കുറിച്ച് അന്ന് ബോളിവുഡ് മാധ്യമങ്ങളിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നു. ജോൺ എബ്രഹാമിന്റെ ഇപ്പോഴത്തെ ഭാര്യ പ്രിയ രുഞ്ചാലിന്റെ കടന്ന് വരവോടെയാണ് ബിപാഷ-ജോൺ ബന്ധം തകർന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ജോണും ബിപാഷയും പോകുന്ന അതേ ജിമ്മിലായിരുന്നു പ്രിയയും പോയിരുന്നത്.

Johan Abraham And Bipasha Basu

പ്രിയയെ പരിചയപ്പെട്ടതോടെ ജോൺ ബിപാഷയിൽ നിന്നും അകന്നു. ഒരു അഭിമുഖത്തിൽ പ്രണയ ബന്ധത്തിലെ വഞ്ചന മറക്കാനാകില്ലെന്ന് ബിപാഷ അക്കാലത്ത് പറയുകയുമുണ്ടായി. ഒരു ബ്രേക്കപ്പും നല്ല ബ്രേക്കപ്പല്ല. പക്ഷെ സമയം എല്ലാ മുറിവുമുണക്കും. തകർന്ന സൗഹൃദങ്ങൾ പോലും. പക്ഷെ വിശ്വാസ വഞ്ചന, കബളിപ്പിക്കൽ തുടങ്ങിയവ പൊറുക്കാൻ പൊതുവെ ബുദ്ധിമുട്ടാണ്. ആ സാഹചര്യങ്ങളിൽ യഥാർത്ഥ സൗഹൃദം സാധ്യമല്ലെന്നും ബിപാഷ ബസു പറഞ്ഞു.

ബിപാഷയുടെ അഭിമുഖം അന്ന് വലിയ തോതിൽ ചർച്ചയായി. താൻ വിശ്വാസ വഞ്ചകനല്ലെന്ന് ജോൺ എബ്രഹാം ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു. ബ്രേക്കപ്പ് ഒരുപാട് വൈകാരികത ഉണർത്തും. അതിനോട് സഹാനുഭൂതി കാണിക്കാനെനിക്കാകും. വിശ്വാസ്യതയ്ക്കും സത്യസന്ധയ്ക്കും എപ്പോഴും പ്രാധാന്യം നൽകുന്ന കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.

വഞ്ചന തന്റെ ഡിഎൻഎയിൽ ഇല്ലാത്ത കാര്യമാണെന്ന് ജോൺ എബ്രഹാം അന്ന് വ്യക്തമാക്കി. 2014 ലാണ് ജോണും പ്രിയ രുഞ്ചലും വിവാഹിതരായത്. ഫിനാൻഷ്യൽ അനലിസ്റ്റാണ് പ്രിയ. മറുവശത്ത് ബിപാഷ ബസു നടൻ കരൺ സിം​ഗ് ​ഗ്രോവറെ വിവാഹം ചെയ്തു. 2016 ലായിരുന്നു ഇവരുടെ വിവാഹം.

More from Filmibeat

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X