ജോണ്‍ എബ്രഹാമിന്റെ കുടുംബം തകര്‍ക്കാന്‍ നോക്കേണ്ട,ഭാര്യയുമായി സുഖമായി ജീവിച്ചോട്ടെ..

By Sruthi K M

താരങ്ങള്‍ വിവാഹം കഴിക്കുന്ന അതേ വേഗതയില്‍ തന്നെ വേര്‍പിരിയുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. ഒരു വര്‍ഷം ഒരു വിവാഹമോചനം എന്നതൊക്കെ മാറി, ഇപ്പോള്‍ ഒരു മാസം എന്നാക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് പോക്ക്. ഇതിനിടയില്‍ ജോണ്‍ എബ്രാഹിമിന്റെ വിവാഹമോചന കാര്യവും പടര്‍ന്നിരുന്നു.

ഭാര്യ പ്രിയ രുഞ്ചലുമായി ബോളിവുഡ് താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നായിരുന്ന വാര്‍ത്തകള്‍. എന്നാല്‍, ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് താരം. ഭാര്യയുമായി സുഖജീവിതം നയിക്കുകയാണത്രേ ജോണ്‍. ഇത്തരം വര്‍ത്തകളില്‍ കഴമ്പില്ലെന്നാണ് താരം വ്യക്തമാക്കിയത്. മാസങ്ങളായി പ്രിയയും ജോണും പിരിഞ്ഞു ജീവിക്കുകയാണെന്നായിരുന്നു വാര്‍ത്തകള്‍.

abraham-priya

എന്നാല്‍ താന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നുള്ള വാര്‍ത്ത വെറും കള്ളം മാത്രം. സോഷ്യല്‍ മീഡിയകള്‍ താരങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു ചെല്ലുന്നതും ഇത്തരത്തില്‍ കാര്യങ്ങളെ വളച്ചൊടിക്കുന്നതും ശരിയല്ലെന്നാണ് താരം പറയുന്നത്.

ഇതൊക്കെ കാണുമ്പോള്‍ നിരാശ തോന്നുന്നുണ്ടെന്നും ജോണ്‍ വ്യക്തമാക്കി. ബോളിവുഡ് ഹോട്ട് താരം ബിപാഷയുമായുള്ള പ്രണയ തകര്‍ച്ചയ്ക്കു ശേഷമാണ് ജോണ്‍ എബ്രാഹം പ്രിയ രുഞ്ചലയെ വിവാഹം കഴിക്കുന്നത്. 2013ലാണ് ജോണ്‍ എബ്രാഹം വിവാഹിതനാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X