കൊറോണ സമയത്തെ സംഭാവനകള്‍ ജോണ്‍ എബ്രഹാം വെളിപ്പെടുത്തില്ല! കാരണമിതാണ്.
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍ താരമായ നടനാണ് ജോണ്‍ എബ്രഹാം. ജോണിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ജോണ്‍ എബ്രഹാമുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊറോണ സമയത്ത് നല്‍കുന്ന ധനസഹായങ്ങള്‍ വെളിപ്പെടുത്താന്‍ നടന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബോളിവുഡിലെ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമായി എത്ര രൂപ സംഭാവന ചെയ്തു എന്നൊന്നും ജോണ്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. ഡിഎന്‍എയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രഖ്യാപനങ്ങള്‍ നടത്തിയ ആളുകള്‍ അതിശയകരമായ ജോലികള്‍ ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. എന്നെപ്പോലുള്ള ആളുകള്‍ അത് പരസ്യമാക്കില്ല, ഒരു പിആര്‍ വ്യക്തിയിലൂടെ പോലും ജോണ്‍ പറയുന്നു.
കൊറോണ ലോക് ഡൗണ്‍ സമയത്തെക്കുറിച്ചും ജോണ്‍ എബ്രഹാം സംസാരിച്ചു. പോലീസ്, ആര്‍മി, മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇവരെല്ലാം നമ്മുടെ യോദ്ധാക്കളാണ്. ഈ സമയത്ത് ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന അവരെ പോലുളളവരാണ് നമ്മുടെ സൂപ്പര്‍ ഹീറോസ്. സാഹചര്യങ്ങളാണ് പുതിയ ഹീറോകളെ ഉണ്ടാക്കുന്നത്. ഈ പാന്‍ഡെമിക് ഒരുപക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടവരെ കൊണ്ടുവന്നിട്ടുണ്ട്. അതാണ് ആരോഗ്യ രംഗത്തെ ആളുകള്‍.
കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടുകള്‍ക്കായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്രയാണ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും നടന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് തന്റെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ജോണ്‍ എബ്രഹാം പറയുന്നു. ഏത് സാഹചര്യത്തിലായാലും വീടും വീട്ടിലെ ഭക്ഷണവുമാണ് എനിക്കിഷ്ടം. നടന്‍ പറഞ്ഞു.
ബോളിവുഡ് താരമാണെങ്കിലും കേരളവുമായി അടുത്ത ബന്ധമുളള താരമാണ് ജോണ്‍ എബ്രഹാം. ജോണിന്റെ പിതാവ് മലയാളിയാണ്. കേരളത്തോടുളള ഇഷ്ടം നടന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലാണ് തന്റെ ഇഷ്ടതാരമെന്നും മുന്‍പ് ബോളിവുഡ് സൂപ്പര്‍ താരം തുറന്നു പറഞ്ഞിരുന്നു. ബോളിവുഡില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരാണ് ജോണ്‍ എബ്രഹാം. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലും ജോണ്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും ബാച്ചിലറായ താരത്തിന് നിരവധി ആരാധകരാണ് ബോളിവുഡിലുളളത്.


Click it and Unblock the Notifications