ജോണ്‍ എബ്രഹാമും പ്രിയയും വിവാഹിതരായി
ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി. പ്രണയിനി പ്രിയ രുഞ്ചാലിനെയാണ് ജോണ്‍ വിവാഹംകഴിച്ചത്. ട്വിറ്ററിലൂടെയാണ് ജോണ്‍ താന്‍ വിവാഹിതനായെന്നുള്ളകാര്യം അറിയിച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് നല്‍കിയ പുതുവത്സരാശംസയുടെ അവസാനത്തില്‍ ജോണ്‍ തന്റെ പേരിനൊപ്പം പ്രിയ എബ്രഹാം എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. ഇതോടെയാണ് ജോണും പ്രിയയും വിവാഹിതരായെന്നുള്ള കാര്യത്തിന് സ്ഥിരീകരണമായത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിലാണ് ഇവരുടെ വിവാഹം നടന്നതെന്നാണ് സൂചന. 2010ലാണ് ജോണ്‍ സുഹൃത്തുക്കള്‍ വഴി പ്രിയയെ പരിചയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ബിപാഷ ബസുവുമായുള്ള ഒന്‍പത് വര്‍ഷത്തെ പ്രണയബന്ധം ജോണ്‍ ഉപേക്ഷിച്ചത്. ബന്ധുക്കള്‍ അംഗീകരിച്ച ബന്ധമായിരുന്നു ഇരുവരുടെതും. എന്നാല്‍ പ്രിയയെ കണ്ടുമുട്ടിയതോടെ ബിപാഷയെ വിവാഹംകഴിയ്ക്കാന്‍ കഴിയില്ലെന്ന് ജോണ്‍ വ്യക്തമാക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രിയയാണ് ജോണിന്റെ പുതിയകാമുകിയെന്ന് വ്യക്തമായ ഉടന്‍തന്നെ ഇവരുടെ വിവാഹം ഉടന്‍ നടക്കുമെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.


Click it and Unblock the Notifications