»   » ബിപാഷയ്ക്ക് പിന്നാലെ പ്രിയയും? ജോണ്‍ എബ്രഹാം വിവാഹമോചിതനാകുന്നു!

ബിപാഷയ്ക്ക് പിന്നാലെ പ്രിയയും? ജോണ്‍ എബ്രഹാം വിവാഹമോചിതനാകുന്നു!

Posted By:
Subscribe to Filmibeat Malayalam

ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോണ്‍ എബ്രഹാമും ബിപാഷ ബസുവും പിരിഞ്ഞപ്പോള്‍ ആ വാര്‍ത്ത കേട്ടവര്‍ ഞെട്ടി. വിവാഹം കഴിഞ്ഞില്ലെങ്കിലും ബിപാഷയും ജോണും ഏതാണ് അതേപോലെയായിരുന്നു. ബിപാഷയെ വിട്ട് ജോണ്‍ പ്രിയ റൗച്ചലുമായി പ്രണയത്തിലായത് 2011 ല്‍. 2013 ല്‍ വിവാഹം കഴിഞ്ഞു.

സിനിമാക്കാര്‍ക്ക് വിവാഹജീവിതം പറഞ്ഞതല്ലെന്ന് പൊതുവെ പറച്ചിലുണ്ട്. ജോണിനെപ്പോലെ സ്വഭാവമുള്ളവര്‍ക്ക് പ്രത്യേകിച്ചും. ജോണും പ്രിയയും തമ്മിലുള്ള ദാമ്പത്യം അത്ര സുഖത്തിലല്ല എന്നാണ് മുംബൈ റിപ്പോര്‍ട്ടുകള്‍. ഇരുവരും അടുത്ത് തന്നെ പിരിഞ്ഞെക്കുമെന്നും ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. എന്താണ് സത്യത്തില്‍ സംഭവിക്കുന്നത്...

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

ബോളിവുഡ് സുന്ദരി ബിപാഷ ബസുവും മസില്‍ മാന്‍ ജോണ്‍ എബ്രഹാമും സിനിമാരംഗത്തെ ഇണപ്രാവുകളായിരുന്നു. എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ നീണ്ട ഈ ബന്ധം പൊടുന്നനെ പിരിഞ്ഞു. ബോളിവുഡ് ആരാധകര്‍ക്ക് ഒരു ഷോക്കായിരുന്നു ഈ വേര്‍പിരിയല്‍.

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

അപ്രതീക്ഷിതമായിട്ടാണ് ട്വിറ്ററില്‍ ജോണ്‍ എബ്രഹാം തന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. പക്ഷേ രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കാമുകി പ്രിയ റൗച്ചലിനെ ജോണ്‍ വിവാഹം കഴിച്ചതെന്ന് പിന്നീടറിഞ്ഞു.

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

ജോണിന്റെ വിവാഹജീവിതം അധികം നീളില്ല എന്ന് തന്നെയാണ് ആരാധകര്‍ അപ്പോഴും കരുതിയത്. കാരണം ജോണ്‍ എബ്രഹാമിന്റെ സ്വഭാവം തന്നെ.

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

മുംബൈയിലാണ് ജോണ്‍ താമസിക്കുന്നത്. അതേസമയം അമേരിക്കയില്‍ പഠിക്കുകയാണ് പ്രിയ റൗച്ചല്‍. പിരിഞ്ഞുള്ള താമസം അകല്‍ച്ചയ്ക്ക് ഒരു കാരണമായി എന്നാണ് പറയപ്പെടുന്നത്.

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ലേലത്തിനിടെ ജോണും പ്രിയയും തമ്മില്‍ കണ്ടിരുന്നെങ്കിലും ഇവര്‍ ഒരുമിച്ചല്ല നടന്നത്. സെലിബ്രിറ്റി കപ്പിള്‍സ് പരസ്പരം ഒന്നും സംസാരിക്കാതിരുന്നതും സംശയത്തിന് ആക്കം കൂട്ടുന്നു

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

2013 ന്യൂ ഇയറിലാണ് പ്രിയയും ജോണും വിവാഹിതരായത്. രഹസ്യമായിട്ടായിരുന്നു ചടങ്ങുകള്‍. പക്ഷേ അതിനും മുമ്പേ തുടങ്ങിയിരുന്നു ഇവരുടെ പ്രണയം എന്നാണ് റിപ്പോര്‍ട്ടുകള്‍

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

താരദമ്പതികള്‍ തങ്ങളുടെ വിവാഹവാര്‍ത്ത പുറത്ത് വിട്ടത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ്.

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

ജോണും പ്രിയയും വിവാഹിതരായിട്ട് രണ്ട് വര്‍ഷങ്ങളായതേ ഉള്ളൂ. അപ്പോഴേക്കും വിവാഹ മോചന വാര്‍ത്തകളും എത്തിത്തുടങ്ങി.

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

നിലവില്‍ രണ്ട് ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാണ് ജോണ്‍. വെല്‍കം ബാക്ക്, റോക്കി ഹാന്‍ഡ്‌സം എന്നിവയാണ് ഈ ചിത്രങ്ങള്‍

ജോണ്‍ എബ്രഹാം ഭാര്യ പ്രിയ റൗച്ചലും പിരിയുന്നു

താരങ്ങളുടെ വിവാഹവും വിവാഹമോചനവുമൊന്നും ബോളിവുഡില്‍ വലിയ വാര്‍ത്തയേ അല്ല

English summary
John Abraham stunned the world when he broke up with long time girlfriend Bipasha Basu to marry banker Priya Runchal. But the actor is shocking us more with the rumours of he and his wife heading splitsville.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam