Don't Miss!
- News
ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ജോണ്‍ എബ്രഹാം എന്തുകൊണ്ട് ശ്രുതിയെ ചുംബിക്കില്ലെന്ന് പറഞ്ഞു?
ചുംബനം ഇപ്പോള്‍ സിനിമയ്ക്ക് ഒഴിച്ചൂകൂടാന്‍ കഴിയാത്ത ഒരു രംഗമായിരിക്കുന്നു എന്നാണല്ലോ പൊതുവെ പറഞ്ഞു നടക്കുന്നത്. പ്രത്യേകിച്ച് ബോളിവുഡില്‍. അങ്ങനെ ഒരു തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് പുതുക്കിയെഴുതാന്‍ സമയമായി. വേണ്ട എന്നുണ്ടെങ്കില്‍ ഒഴിവാക്കാന്‍ പറ്റുന്ന ചുംബന രംഗങ്ങളും സിനിമയിലുണ്ട്. എന്നിരിക്കിലും എന്തുകൊണ്ടാവും ജോണ്‍ എബ്രഹാം ശ്രുതി ഹസനെ ചുംബിക്കില്ലെന്ന് പറഞ്ഞത്?
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോണ്‍ എബ്രഹാം വീണ്ടും മടങ്ങിയെത്തുന്ന ചിത്രമാണ് അനീസ് ബസീം സംവിധാനം ചെയ്യുന്ന വെല്‍ക്കം ബാക്ക്. ശ്രുതി ഹസനാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ലിപ് ലോക്ക് ഉള്‍പ്പടെ അല്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്കിപ്പോള്‍ കഴിയില്ലെന്നും ശ്രുതിയെ ചുംബിയ്ക്കാന് പറ്റില്ലെന്നും ജോണ്‍ സംവിധായകനെ അറിയിച്ചു.

കാര്യം പറഞ്ഞപ്പോള്‍ ന്യായമാണെന്ന് അനീസ് ബസീമിനും തോന്നി. മറ്റൊന്നുമല്ല, അടുത്തിടെയാണ് ജോണ്‍ എബ്രഹാമും പ്രിയ റൗച്ചലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തുടക്കത്തില്‍ തന്നെ ദാമ്പത്യം വഷളാക്കാന്‍ നടന് താത്പര്യമില്ല. ഭാര്യയ്ക്ക് കംഫര്ട്ടബഌാത്ത വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് ജോണ്‍ അണിയറപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. പുതുമോടികള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ അല്പം സമയം വേണമെന്ന് പറഞ്ഞ് സംവിധായകന് ജോണിന്റെ ആവശ്യത്തെ അംഗീകരിച്ചു.
2007 ല്‍ പുറത്തിറങ്ങിയ വെല്‍ക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വെല്‍ക്കം ബാക്ക്. അക്ഷയ് കുമാറും കത്രീന കൈഫുമാണ് വെല്‍ക്കം എന്ന ചിത്രത്തില്‍ മുഖ്യവേഷം ചെയ്തത്. ശ്രുതിയെയും ജോണിനെയും കൂടാതെ പരേഷ് റവല്‍, അനില്‍ കപൂര്‍, നാന പടേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
-
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!