twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ നിന്നും രണ്ടുവര്‍ഷം മാറിനിന്നത് ഇക്കാരണത്താല്‍! വെളിപ്പെടുത്തലുമായി ജോണ്‍ എബ്രഹാം

    By Midhun
    |

    ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളായി അറിയപ്പെടുന്ന നടനാണ് ജോണ്‍ എബ്രഹാം. അമിത് സക്‌സേന സംവിധാനം ചെയ്ത ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു ജോണ്‍ സിനിമയിലെത്തിയിരുന്നത്. ഒരു ത്രില്ലര്‍ സിനിമയായി പുറത്തിറങ്ങിയ ജിസമില്‍ ബിപാഷ ബസുവായിരുന്നു നായികയായി എത്തിയത്. ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെട്ട ധൂമിലെ വേഷമായിരുന്നു ജോണിനെ പ്രശസ്തനാക്കിയിരുന്നത്.

    കാനില്‍ ശ്രദ്ധേയമായി നിത്യ മേനോന്‍ ചിത്രം 'പ്രാണ'! സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യതകാനില്‍ ശ്രദ്ധേയമായി നിത്യ മേനോന്‍ ചിത്രം 'പ്രാണ'! സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത

    കബീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര എന്നിവര്‍ക്കൊപ്പം ശ്രദ്ധേയ വേഷത്തിലായിരുന്നു ജോണ്‍ എത്തിയിരുന്നത്. ബോളിവുഡിലെ ആക്ഷന്‍ ഹീറോ ആയാണ് ജോണ്‍ അറിയപ്പെടുന്നത്. അടുത്തിടെ സിനിമാ രംഗത്തു നിന്നും രണ്ടുകൊല്ലം വിട്ടുനിന്നതിന്റെ കാരണം ജോണ്‍ വെളിപ്പെടുത്തിയിരുന്നു.

    ആരാധകരുടെ ഇഷ്ടതാരം

    ആരാധകരുടെ ഇഷ്ടതാരം

    2004ല്‍ പുറത്തിറങ്ങിയ ധൂം എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ജോണിന് നിരവധി ആരാധകരെ ലഭിച്ചിരുന്നത്. ചിത്രത്തില്‍ കബീര്‍ എന്നൊരു കഥാപാത്രമായിട്ടായിരുന്നു ജോണ്‍ എത്തിയിരുന്നത്. സിനിമാ പ്രേമികളെ ഒന്നടങ്കം ത്രില്ലടിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു ധൂ. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം സഞ്ജയ് ഗാധവിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. യഷ്രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ റോയ് ചോപ്ര നിര്‍മ്മിച്ച ചിത്രം തിയ്യേറ്ററുകളിലെ പണം വാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ധൂമിന് ശേഷമാണ് ജോണിന് ബോളിവുഡില്‍ തിരക്കേറിയിരുന്നത്.

    ദോസ്താന

    ദോസ്താന

    ജോണ്‍ എബ്രഹാമിന് കരിയറില്‍ ലഭിച്ച മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു ദോസ്താന. ചിത്രത്തില്‍ അഭിഷേക് ബച്ചനും പ്രിയങ്കാ ചോപ്രയുമായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെട്ടൊരു ചിത്രമായി പുറത്തിറങ്ങിയ ദോസ്താന തരുണ്‍ മനുഷ്‌കാനിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വേഷമായിരുന്നു ദോസ്താനയില്‍ ജോണ്‍ എബ്രഹാം ചെയ്തിരുന്നത്.

    ഫോഴ്‌സ്

    ഫോഴ്‌സ്

    ജോണ്‍ ആക്ഷന്‍ ഹീറോയായി തകര്‍ത്തഭിനയിച്ച ചിത്രങ്ങളിലൊന്നായിരുന്ന ഫോഴ്‌സ്. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത സൂര്യ ചിത്രം കാക്ക കാക്കയുടെ ഹിന്ദി പതിപ്പായിരുന്നു ഫോഴ്‌സ്. ചിത്രത്തില്‍ ജെനീലിയ ഡിസൂസയായിരുന്നു ജോണിന്റെ നായികയായി എത്തിയിരുന്നത്. എസ് പി യശ്വര്‍ദ്ധന്‍ സിങ്ങായിട്ടാണ് ചിത്രത്തില്‍ ജോണ്‍ അഭിനയിച്ചിരുന്നത്. വിജയ് ചിത്രം തുപ്പാക്കിയിലൂടെ ശ്രദ്ധേയനായ വിദ്യുത് ജമാലായിരുന്നു ചിത്രത്തില്‍ ജോണിന്റെ വില്ലനായി എത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഫോഴ്‌സ് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു. ആദ്യ ഭാഗത്തിനു പുറമേ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഫോഴ്‌സ് 2 എന്ന പേരില്‍ 2016ല്‍ പുറത്തിറങ്ങിയിരുന്നു.

    പുതിയ ചിത്രങ്ങള്‍

    പുതിയ ചിത്രങ്ങള്‍

    അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ. പര്‍മാണു ദ സ്റ്റോറി ഓഫ് പൊഖ്‌റാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൈനികനായാണ് ജോണ്‍ എത്തുന്നത്. ക്യാപ്റ്റന്‍ അശ്വത് റെയ്‌നയെന്നാണ് ചിത്രത്തില്‍ ജോണിന്റെ കഥാപാത്രത്തിന്റെ പേര്. ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രം മെയ് 25നാണ് തിയ്യേറ്ററുകളിലെത്തുന്നതത്. ഈ സിനിമയ്ക്കു പുറമെ റോമിയോ അക്ബര്‍ വാള്‍ട്ടര്‍, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങളെും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്.

    സിനിമയില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ജോണ്‍

    സിനിമയില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ജോണ്‍

    സമയമെടുത്ത് ചിത്രങ്ങള്‍ ചെയ്യുന്നതാണ് തനിക്കിഷ്ടമെന്ന് ജോണ്‍ പറയുന്നു. നല്ല തീമാണ് ആഗ്രഹിക്കുന്നത്. സിനിമകളുടെ എണ്ണം കൂട്ടുകയെന്നത് എന്റെ ലക്ഷ്യമല്ല. ഫോഴ്‌സ് 2വിനും ശേഷം എനിക്ക് താല്‍പര്യം തോന്നിയ ചിത്രം പര്‍മാണുവാണ്, ജോണ്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രൊമേഷന്‍ പരിപാടിക്കിടെയാണ് രണ്ടു വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം ജോണ്‍ വെളിപ്പെടുത്തിയിരുന്നത്. പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെ ആസ്പദമാക്കിയാണ് പര്‍മാണു ഒരുക്കിയിരിക്കുന്നത്. ജോണ്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്.

    അഭിനയത്തില്‍ മാത്രമല്ല! ഈ രംഗത്തും ശിവകാര്‍ത്തികേയന്‍ തന്നെയാണ് താരം! കാണൂഅഭിനയത്തില്‍ മാത്രമല്ല! ഈ രംഗത്തും ശിവകാര്‍ത്തികേയന്‍ തന്നെയാണ് താരം! കാണൂ

    നടിമാരെ മാത്രം ഇത്തരത്തില്‍ വേട്ടയാടുന്നതെന്തിന്: തുറന്നടിച്ച് അമലാ പോള്‍നടിമാരെ മാത്രം ഇത്തരത്തില്‍ വേട്ടയാടുന്നതെന്തിന്: തുറന്നടിച്ച് അമലാ പോള്‍

    English summary
    john abraham says about his upcoming film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X