തിനിയ്‌ക്ക് രണ്ടു പ്രണയങ്ങളുണ്ടായിരുന്നുവെന്ന് ജോണ്‍
തനിയ്‌ക്ക് ബാല്യകാലത്തുണ്ടായിരുന്ന രണ്ട് പ്രണയങ്ങളെക്കുറിച്ച് ഉള്ളുതുറക്കുകയാണ് ബോളിവുഡ് താരം ജോണ്‍ അബ്രഹാം.
ഏതായിരുന്നു കൊച്ചു ജോണിന്റെ മനം കവര്‍ന്ന ആ രണ്ട് സുന്ദരികളെന്നാണ് ആലോചിക്കുന്നതെങ്കില്‍ തെറ്റി. ബൈക്കുകളും ഫുട്‌ബോളുമായിരുന്നത്രേ ഈ ബോളിവുഡ് സുന്ദരന്റെ മനസ്സു നിറയെ.
പഠനകാലത്ത് സ്‌കൂള്‍ കോളെജ് തലങ്ങളില്‍ ജോണ്‍ ഫുട്‌ബോള്‍ ടീമുകളെ നയിക്കുകയും ചെയ്‌തിരുന്നുവത്ര. ചില ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. സിനിമയൊക്കെ മനസ്സില്‍ വരന്നതിനും മുമ്പേ കാല്‍പ്പന്തില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ഒരു ഒന്നാം തരം താരമാകണമെന്നായിരുന്നു തന്റെ മോഹമെന്നും ജോണ്‍ പറയുന്നു.
എന്നാല്‍ പിന്നീടാണത്രേ കീശക്കനം കൂട്ടാനുള്ള ഒരു മാര്‍ഗ്ഗമായി ഒരിക്കലും ഫുട്‌ബോള്‍ കളിയെ സമീപിക്കാന്‍ കഴിയില്ലെന്ന് ജോണ്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് ഈ സ്വപ്‌നങ്ങളെല്ലാം കെട്ടിപ്പൂട്ടി വെച്ച് ജോണ്‍ എംബിഎയ്‌ക്ക് പഠിയ്‌ക്കാന്‍ പോയി.
എന്നാല്‍ ഇപ്പോള്‍ ജോണിന് പഴയ ആഗ്രഹം പൊടിതട്ടിയെടുക്കാനുള്ള ഒരു അവസരമാണ് കിട്ടിയിരിക്കുന്നത്. ഒരു ഫൂട്‌ബോള്‍ താരത്തിന്റെ വേഷം. സ്‌ക്രീനിലെ ഫുട്‌ബോള്‍ കളിയില്‍ നിന്നും പണം കിട്ടില്ലെന്ന പേടിയും വേണ്ട, പഴയ ആഗ്രഹം സാധിയ്‌ക്കുകയും ചെയ്‌തിരിക്കുന്നു. ധൂമില്‍ അഭിനയിച്ചപ്പോഴാകട്ടെ ബൈക്കുകളോടുള്ള പ്രണയവും സഫലമായെന്നാണ് ജോണ്‍ പറയുന്നത്.


Click it and Unblock the Notifications