»   » ഷൂട്ട്ഔട്ട് അറ്റ് വാദ്‌ലയില്‍ ചൂടന്‍ കിടപ്പറ രംഗം

ഷൂട്ട്ഔട്ട് അറ്റ് വാദ്‌ലയില്‍ ചൂടന്‍ കിടപ്പറ രംഗം

Posted By:
Subscribe to Filmibeat Malayalam

പുറത്തിറങ്ങാനിരിക്കുന്ന ഷൂട്ട് ഔട്ട് അറ്റ് വാദ്‌ലയിലെ ജോണ്‍ എബ്രഹാം-കങ്കണ റണൗത്ത് കിടപ്പറ രംഗം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ തരംഗമാകുന്നു. ഹോട്ട് സീനിന്റെ പേരില്‍ നേരത്തേ തന്നെ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. വളരെ ശ്രമകരമായിട്ടാണത്രേ ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ചിത്രീകരണ സമയത്ത് ക്യാമറമാനും സംവിധായകനും മാത്രമേ ഉണ്ടായിരുന്നുവത്രേ. വളരെ സ്വാഭാവികമായിട്ടാണ് ജോണും കങ്കണയും ഈ സീനില്‍ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡില്‍ ഇത്രയും തീവ്രമായ ഒരു കിടപ്പറ രംഗം ഇതാദ്യമാണെന്നാണ് സംവിധായകന്‍ സഞ്ജയ് ഗുപ്ത പറയുന്നത്. ലൈംഗികതയുടെ കാര്യത്തിലായാലും സീനുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ഇത്രയും തീവ്രമായ സീനുകള്‍ ബോളിവുഡ് ആദ്യമായിട്ടാണ് കാണാന്‍ പോകുന്നതെന്ന് ഇദ്ദേഹം ഉറപ്പ് പറയുന്നു.

Shoot Out At Wadla

ഈ രംഗങ്ങളില്‍ അഭിനയിക്കുകയെന്നത് ജോണിനെയും കങ്കണയെയും സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നുവത്രേ. വളരെ ബുദ്ധിമുട്ടിയാണ് ഇത്രയും തീവ്രമായ രംഗങ്ങളില്‍ താരങ്ങള്‍ അഭിനയിച്ചതെന്നും സംവിധായകന്‍ പറയുന്നു. വളരെ വന്യമായ പ്രണയമാണ് ഈ സീനുകളുടെ പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി.


ജോണ്‍ എബ്രഹാം അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ കാമുകിയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ഗോംപോ താക്കുരിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മെയ് മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

English summary
The love making scenes between John and Kangana are so intense and raw that director had to be emptied out entire set for the shoots.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam