»   » പുതുമുഖതാരങ്ങളെ വച്ച് പടമെടുക്കുമെന്ന് ജോണ്‍

പുതുമുഖതാരങ്ങളെ വച്ച് പടമെടുക്കുമെന്ന് ജോണ്‍

Posted By:
Subscribe to Filmibeat Malayalam

നടനും നിര്‍മ്മാതാവുമായ ജോണ്‍ എബ്രഹാം ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. പുതുമുഖങ്ങളെ കേന്ദ്രമാക്കിയായിരിക്കും താന്‍ സിനിമയെടുക്കുകയെന്നാണ് ജോണ്‍ പറയുന്നത്. നമ്മളുടെ നിര്‍മ്മാതാക്കളാരും തന്നെ വമ്പന്‍ ബജറ്റില്‍ പുതുമുഖതാരങ്ങളെ അണിനിരത്തി സിനിമകളെടുക്കുന്നില്ല, എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ മടികാണിക്കുന്നതെന്ന് അറിയില്ല. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ്- ജോണ്‍ പറയുന്നു.

ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവിയുമായി നില്‍ക്കുന്ന അഞ്ച് താരങ്ങളെ വച്ചുമാത്രമാണ് നമ്മള്‍ ബിഗ് ബജറ്റ് ചിത്രങ്ങളെടുന്നത്. ഇക്കാര്യത്തില്‍ നമ്മള്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടതുണ്ട്. ഈ പതിവു രീതിയില്‍ നിന്നും ബോളിവുഡ് പുറത്തുവരേണ്ട കാലം കഴിഞ്ഞു- താരം പറയുന്നു.

തനിയ്ക്ക് പുതുമുഖങ്ങളെ വച്ച് വലിയ ചിത്രങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും സമയമാകുമ്പോള്‍ അത് സംഭവിയ്ക്കുമെന്നും ജോണ്‍ ഉറപ്പുനല്‍കുന്നു. മദ്രാസ് കഫേയാണ് ജോണിന്റേതായി അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടി ജോണ്‍ ശരീരഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒട്ടേറെചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജോണ്‍ ആണ് വിക്കി ഡോണര്‍ എന്ന പ്രശസ്ത ചിത്രം നിര്‍മ്മിച്ചത്.

English summary
Actor producer John Abraham hopes to go behind the camera one day for a big budget film, starring newcomers,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam