»   » നിയമ വിദഗ്ദ്ധര്‍ക്കെതിരെ വിരല്‍ ചൂണ്ടി അക്ഷയ് കുമാറും സംഘവും ജോളി എല്‍എല്‍ബി2 റിവ്യു

നിയമ വിദഗ്ദ്ധര്‍ക്കെതിരെ വിരല്‍ ചൂണ്ടി അക്ഷയ് കുമാറും സംഘവും ജോളി എല്‍എല്‍ബി2 റിവ്യു

Posted By: Nihara
Subscribe to Filmibeat Malayalam

സുഭാഷ് കപൂര്‍ അക്ഷയ് കുമാര്‍ ടീമിന്റെ ജോളി എല്‍എല്‍ബി2 തിയേറ്ററുകളിലേക്കെത്തി. ഹാസ്യത്തിന്റെ മേമ്പൊടടിയുമായെത്തിയ ചിത്രത്തില്‍ ഹുമാ ഖുറേഷിയാണ് നായികാ വേഷത്തിലെത്തിയത്. വക്കീലാണെങ്കിലും മറ്റു കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്നയാളാണ് ജോളി. കോടതി മുറിക്കപ്പുറത്തു നിന്നും ജനങ്ങളുടെ കാര്യങ്ങള്‍ മനസ്സിലാക്കാനും വേണ്ട നിയമോപദേശങ്ങള്‍ നല്‍കാനും ശ്രമിക്കുന്ന ജോളിയായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

അക്ഷയ് കുമാറിന്റെ ഭവപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്ന് നിസ്സംശയം പറയാം. വക്കീലന്‍മാരെ മോശമായി ചിത്രീകരികര്കുന്നവെന്നാരോപിച്ച് ചിത്രം നേരത്തെ കോടതിയിലെത്തിയിരുന്നു എന്നാല്‍ നിയമ സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള യാതൊന്നും തങ്ങളുടെ ചിത്രത്തിലില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Akshay kumar

അക്ഷയ് കുമാറും ഹുമ ഖുറേഷിയും തമ്മിലുള്ള പ്രണയ രംഗങ്ങളടങ്ങിയ ബാവരമന്‍ എന്ന ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞതാണ്. മുറിവ് പറ്റിയ അക്ഷയ് കുമാറിനെ ഹുമ പരിചരിക്കുന്നതും സ്‌നേഹിക്കുന്നതുമാണ് പാട്ടില്‍ കാണുന്നത്. അതേ സമയം തന്നെ പാട്ടിന്റെ അവസാനത്തോടെ അക്ഷയ് കുമാറിന് വെടിയേല്‍ക്കുന്നതും കാണാം.

മ‍ഞ്ച് മ്യൂസിക്, ചിരന്ദന്‍ ഭട്ട്, മീറ്റ് ബ്രോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സൗരഭ് ശുക്ല, അന്നു കപൂര്‍, മാനവ് കൗല്‍, ഇനാമുല്‍ഹക്ക്, കിഖില്‍ ദ്വിവേദി, സഞ്ജയ് മിശ്ര എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഫോക്സ് സ്റ്റാര്‍ സറ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.

English summary
Review of Jolly llb2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam