'ജോഷ് മ്യൂസിക്ക് ഫെസ്റ്റിൽ' വിജയികളായ പ്രതിഭകൾ 'റിക്കി സിംഗി'ന്റെ ഷോയിൽ അതിഥികൾ!

ഇന്ത്യയിൽ അതിവേഗത്തിൽ വളരുന്നതും ഷോർട്ട് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളുടെ കൂട്ടത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതുമായ അപ്ലിക്കേഷനുകളിലൊന്നാണ് ജോഷ് അപ്ലിക്കേഷൻ. നിലവിൽ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ടിക് ടോക്കിന് പകരമായാണ് ഈ ആപ്ലിക്കേഷൻ വന്നത്.

ഈ ജനപ്രിയ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമിന് വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നത്. ജോഷ് അപ്ലിക്കേഷനെ മറ്റുള്ള ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്ന നിരവധി സവിശേഷതകളുണ്ട്. നൂതനമായ നിരവധി ആശയങ്ങൾ കൊണ്ട് ഉള്ളടക്കത്തിന്റെ കാര്യത്തിലും വേറിട്ട് നിൽക്കുന്നു.

Josh Music Fest, Josh app, Josh application, ജോഷ് മ്യൂസിക് ഫെസ്റ്റ്, ജോഷ് ആപ്പ്, ജോഷ് ആപ്ലിക്കേഷൻ

വ്യത്യസ്തമായ ഭാഷകൾ കൂടി അപ്ലിക്കേഷന്റെ ഭാ​ഗമായിട്ടുള്ളതിനാൽ‌ ആപ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വീകാര്യത നേടി. ആപ്പിന്റെ ഉപഭോക്താക്കൾക്ക് അവരുടേതായ രസകരമായ ഉള്ളടക്കം സൃഷ്‌ടിക്കാനുള്ള അവസരം നൽകുന്നത് മുതൽ കഴിവ് പ്രകടിപ്പിച്ച് മുന്നേറുന്നതിനും ഉയരുന്നതിനുമുള്ള അവസരങ്ങളും അപ്ലിക്കേഷൻ നൽകുന്നുണ്ട്.

ജോഷിനെ ഇത്തരത്തിലുള്ള മറ്റ് ആപ്ലിക്കേഷനിൽ നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം കലാകാരന്മാർക്ക് വേണ്ടി നടത്തുന്ന തകർപ്പൻ കാമ്പെയ്‌നുകളാണ്.

കണ്ടന്റുകൾ സൃഷ്ടിക്കുന്ന ക്രിയേറ്റർമാർക്ക് മികച്ച കാൽവെയ്‌പ്പ് നടത്താനും വിജയം നേടാനുമുള്ള അവസരമായി അടുത്തിടെ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ജോഷ് ജോഷ് മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ ഒരു പ്രത്യേക കാമ്പെയ്‌ൻ നടത്തിയിരുന്നു. കാമ്പെയിന്റെ ഭാ​ഗമായി സം​ഗീതത്തിൽ അഭിരുചിയുള്ള കലാകാരന്മാരോട് #joshmusicfest, #RedIndiesRadioFest എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ​പാട്ടുകൾ പാടി അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

ജൂൺ 15 മുതൽ 25 വരെയുള്ള തിയ്യതികളിലാണ് കാമ്പെയ്‌ൻ നടത്തിയത്. ജോഷ് ആപ്പ് ഉപയോ​ഗിക്കുന്നവരിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.

ആയിരക്കണക്കിന് ​ഗായകരാണ് കാമ്പെയ്ന്റെ ഭാ​ഗമായി പാട്ടുകൾ പാടി അപ്ലോഡ് ചെയ്തത്. ശേഷം ജോഷ് പ്രത്യേകം രൂപകല്പന ചെയ്ത മ്യൂസിക് ഫെസ്റ്റ് ഫിൽട്ടറിന്റെ സഹായത്തോടെ ഗായകരല്ലാത്തവരുടെ പങ്കാളിത്തവും മനസിലാക്കി.

ലഭിച്ച ആയിരക്കണക്കിന് എൻട്രികളിൽ നിന്ന് അഞ്ച് മികച്ച ​ഗായകരെ വിജയികളായി പ്രഖ്യാപിക്കുകയും റെഡ് എഫ്എമ്മിന്റെ റെഡ് ഇൻഡീസ് റേഡിയോ ഫെസ്റ്റിവലിന് കീഴിലുള്ള റിക്കി സിംഗിന്റെ ഷോയിൽ അതിഥികളായി പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്തു. റിക്കി സിംഗിന്റെ ഷോയിൽ പങ്കെടുക്കാനും സംവദിക്കാനും സാധിച്ച സന്തോഷത്തിലാണ് വിജയികളായ ​കലാകാരന്മാർ.

Josh Music Fest, Josh app, Josh application, ജോഷ് മ്യൂസിക് ഫെസ്റ്റ്, ജോഷ് ആപ്പ്, ജോഷ് ആപ്ലിക്കേഷൻ

ഇതോടെ ജോഷിലെ ഏറ്റവും വലിയ ഇൻ-ആപ്പ് മ്യൂസിക് കാമ്പെയ്‌നുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ജോഷ് മ്യൂസിക് ഫെസ്റ്റ് വൻ വിജയമായി മാറി. നിരവധി ഗായകർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സാധിച്ചു. ഇത്തരത്തിലുള്ള ഒരു കാമ്പെയ്‌നിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ജോഷ് ആപ്പിൽ ചേരുക.

ജോഷ് മ്യൂസിക്ക് ഫെസ്റ്റിൽ വിജയികളായ പ്രതിഭകൾ:

ഉദിത് സെഹ്ഗാൾ

സംയക് പ്രസന

ഹർഷിത് ദത്ത

രക്തിം ചൗധരി

പ്രജ്വാൾ ഗുപ്ത

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X