ഇപ്പോൾ പറ്റില്ലെന്ന് ഐശ്വര്യ റായ്, വീട്ടുകാരും എതിർത്തു; സൽമാൻ ഖാനുമായി പിരിയാനുള്ള യഥാർത്ഥ കാരണം

വർഷങ്ങൾക്കിപ്പുറവും ബോളിവുഡിൽ ചർച്ചയാകുന്ന ബ്രേക്കപ്പാണ് ഐശ്വര്യ റായുടേകും സൽമാൻ ഖാന്റെയും. പ്രശ്ന കലുഷിതമായാണ് ഇവരുടെ ബന്ധം അവസാനിച്ചത്. സൽമാൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്ന് ഐശ്വര്യ റായ് അന്ന് ആരോപിച്ചു. 1997 ലാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രമായ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സൽമാൻ ഐശ്വര്യയുമായി അടുക്കുന്നത്. ഐശ്വര്യയിൽ ഭ്രമിച്ച നടൻ തന്റെ അപ്പോഴത്തെ പ്രണയ ബന്ധം ഉപേക്ഷിച്ചു. എന്നാൽ ഐശ്വര്യ സൽമാൻ ബന്ധം അധിക കാല നീണ്ട് നിന്നില്ല.

ഇരുവരും ബ്രേക്കപ്പായി. ഐശ്വര്യ തന്നിൽ നിന്ന് അകലുന്നത് സൽമാന് ഉൾക്കൊള്ളാനായിരുന്നില്ല. നടൻ അക്കാലത്ത് ഐശ്വര്യയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നെന്നാണ് സംസാരം. ഇപ്പോഴിതാ ഐശ്വര്യ-സൽമാൻ ബ്രേക്കപ്പിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് ഫിലിം ജേർണലിസ്റ്റും എഴുത്തുകാരനുമായ ഹനീഫ് സവേരി. സൽമാനുമായുള്ള പ്രണയബന്ധത്തെ ഐശ്വര്യ റായുടെ മാതാപിതാക്കൾ എതിർത്തിരുന്നെന്ന് ഇവർ പറയുന്നു.ഐശ്വര്യയെ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ സൽമാൻ ആ​ഗ്രഹിച്ചു. എന്നാൽ ഈ സമയത്ത് കരിയറിലേക്ക് ശ്രദ്ധ കൊടുക്കണമെന്നായിരുന്നു ഐശ്വര്യക്ക്.

Aishwarya Rai  Salman Khan

ഒരു ദിവസം സൽമാൻ ഐശ്വര്യ റായുടെ അപാർട്മെന്റിൽ പോയി കതകിൽ തട്ടി. അവിടെ ഒരു സീനുണ്ടാക്കി. അതിന് ശേഷമാണ് ബന്ധം അവസാനിപ്പിക്കാമെന്ന് ഐശ്വര്യ തീരുമാനിച്ചതെന്ന് ഹനീഫ് സവേരി പറയുന്നു. സൽമാൻ മകളെ ഫ്ലേർട്ട് ചെയ്യുക മാത്രമാണെന്ന് ഐശ്വര്യ റായുടെ മാതാപിതാക്കൾക്ക് തോന്നിയിരുന്നു. ഈ ബന്ധത്തെ ഇവർ അനുകൂലിച്ചില്ലെന്നും ജേർണലിസ്റ്റ് വ്യക്തമാക്കി.

ബ്രേക്കപ്പിന് ശേഷം വിവേക് ഔബ്റോയിയുമായി ഡേറ്റ് ചെയ്തിട്ടില്ലെന്നും ഹനീഫ് സവേരി പറയുന്നു. അവർ സുഹൃത്തുക്കളായിരുന്നു. ഐശ്വര്യയുടെ കെെയ്ക്ക് പരിക്ക് പറ്റിയ സമയത്ത് സഹായിക്കുക മാത്രമാണ് വിവേക് ഒബ്റോയ് ചെയ്തതെന്നും ഹനീഫ് സവേരി പറഞ്ഞു.

Aishwarya Rai  Salman Khan

ഐശ്വര്യ -സൽമാൻ പ്രശ്നത്തിൽ ഇരയായത് വിവേക് ഒബ്റോയിയാണ്. ഐശ്വര്യക്ക് വിവേകുമായി ബന്ധമുണ്ടെന്ന് സംശയിച്ച സൽമാൻ ഖാൻ നടനെ മദ്യപിച്ച് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തി. കരിയറിലെ അവസരങ്ങൾ ഇല്ലാതാക്കി. സൽമാന്റെ ഇടപെടൽ കാരണം പല നിർമാതാക്കളും വിവേക് ഒബ്റോയ്ക്ക് സിനിമകൾ നൽകിയില്ല. സൽമാനെതിരെ ഒരിക്കൽ വിവേക് ഒബ്റോയ് പരസ്യമായി രം​ഗത്ത് വന്നിരുന്നു. ഇതോടെയാണ് നടന്റെ കരിയർ തകർന്നത്.

Take a Poll

സൽമാനുമായി പിരിഞ്ഞതിനെക്കുറിച്ച് ഒരിക്കൽ ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്. മദ്യപിച്ചുള്ള മോശം പെരുമാറ്റ സമയത്തും സൽമാനൊപ്പം നിന്നു. എന്നാൽ തിരിച്ച് കിട്ടിയത് ഉപദ്രവമാണ്. തന്നെ സംശയിച്ചു. ആത്മാഭിമാനമുള്ളഏതൊരു സ്ത്രീയെയും പോലെ താൻ ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് ഐശ്വര്യ റായ് വ്യക്തമാക്കി. വർഷങ്ങൾക്കിപ്പുറം ഐശ്വര്യ നടൻ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. 2007 ലായിരുന്നു വിവാഹം.

ഇരുവർക്കും ആരാധ്യ എന്ന മകളും പിറന്നു. 59 കാരനായ സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ബോളിവുഡിൽ എപ്പോഴും വിവാദ താരമാണ് സൽമാൻ ഖാൻ. ക്രിമിനൽ കേസുകൾ പോലും നടനെതിരെ വന്നിട്ടുണ്ട്, പ്രണയത്തകർച്ചകൾ, സഹപ്രവർത്തകരുമായുള്ള വഴക്ക് തുടങ്ങി ഒരു കാലത്ത് എപ്പോഴും വാർത്തകളിൽ സൽമാന്റെ വിവാദങ്ങളുണ്ടാകുമായിരുന്നു. അതേസമയം വലിയ ആരാധകവൃന്ദം സൽമാനുണ്ട്.

FAQs
ഐശ്വര്യ റായുടെയും സൽമാൻ ഖാന്റെയും പ്രായം

51 കാരിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചന്റെ പ്രായം 49 ഉം. 38ാം വയസിലാണ് ഐശ്വര്യ റായ് അമ്മയായത്. 59 കാരനാണ് സൽമാൻ ഖാൻ.

Filmibeat Entertainment

More from Filmibeat

Read more about: aishwarya rai salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X