ഐശ്വര്യയ്ക്ക് മുൻപ് അഭിഷേകുമായിട്ടുള്ള പ്രണയ രംഗം ചെയ്യാനിരുന്നത് മറ്റൊരു നടി; പ്രിയങ്ക പിന്മാറിയതിൻ്റെ കാരണം

ചരിത്രത്തെ ആസ്പദമാക്കി ബോളിവുഡില്‍ നിരവധി സിനിമകള്‍ പിറന്നിട്ടുണ്ട്. അത്തരത്തില്‍ ഉറുദു നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഉംറാവു ജാന്‍. 1981 ല്‍ നടി രേഖയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ സിനിമയ്ക്ക് ശേഷം 2006 ലും സമാനമായ പേരിലൊരു സിനിമ റിലീസിനെത്തി. രേഖ മനോഹമാക്കിയ അതേ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു നായിക നടിയെ കണ്ടെത്തുക എന്നത് സംവിധായകന്‍ ജെപി ദത്തയ്ക്ക് വലിയ വെല്ലുവിളി ആയിരുന്നു. രേഖയ്ക്ക് ശേഷം ഐശ്വര്യ റായിയെ അതിന് തിരഞ്ഞെടുക്കാന്‍ ഇന്ന് നമുക്ക് സാധിച്ചേക്കും.

എന്നാല്‍ അക്കാലത്ത് അമീരാന്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം തിരഞ്ഞെടുത്ത നടി ഐശ്വര്യ റായി പോലും ആയിരുന്നില്ല. അന്ന് നടി പ്രിയങ്ക ചോപ്രയെ ആണ് ഈ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. അഭിഷേക് ബച്ചനുമായിട്ടുള്ള പ്രണയനിമിഷങ്ങളടക്കമുള്ള കഥാപാത്രമായിരുന്നു അമീരാന്‍ എന്നത്. ഇതേ കുറിച്ച് ഇന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും കൗതുകം വരുമെങ്കിലും അന്ന് നടന്ന കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടുള്ള രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

 ഉംറാവു ജാന്‍ ആയി പ്രിയങ്ക ചോപ്രയെ ക്ഷണിച്ചിരുന്നു

ഉംറാവു ജാന്‍ ആയി പ്രിയങ്ക ചോപ്രയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവരുടെ തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് നടക്കാതെ പോയതെന്ന് മുന്‍പ് ദത്ത തന്നെ വെളിപ്പെടുത്തിയിരുന്നു. 'ഉടനെ തന്നെ ഒരു തീരുമാനത്തിലേക്ക് എത്തേണ്ട സമയം ആയിരുന്നു. പ്രിയങ്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഉംറാവു ജാന്‍ ആയിട്ടാണ് ഞാനവളെ കണ്ടത്. പക്ഷേ അതെല്ലാം അവസാനിക്കുക ആയിരുന്നു. പ്രിയങ്ക മാറിയതിന് ശേഷം യാദൃശ്ചികമായിട്ടാണ് ഐശ്വര്യ റായി ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്. അതേ കുറിച്ചും സംവിധായകന്‍ തുറന്ന് സംസാരിച്ചിരുന്നു.

ഐശ്വര്യ റായിയും അതാഗ്രഹിച്ചിരുന്നു

ഗായത്രി ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് ലണ്ടനില്‍ വെച്ചാണ് ഐശ്വര്യ റായിയും ദത്തയും തമ്മില്‍ കണ്ടുമുട്ടുന്നത്. ഉംറാവു ജാന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ പ്രിയങ്കയുമായി ഞാന്‍ സംസാരിച്ചിട്ടുള്ളതിനെ കുറിച്ച് യാതൊരു സൂചനയും ഐശ്വര്യയ്ക്ക് അറിയില്ലായിരുന്നു. അവര്‍ താല്‍പര്യം കൂടി കാണിച്ചതോടെ ഉംറാവു ജാനിന്റെ റോളിലേക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി ഞാന്‍ ഐശ്വര്യയെ കണ്ടു. അവള്‍ക്ക് നല്ല കഴിവുണ്ട്. നന്നായി നൃത്തം ചെയ്യുന്ന ആള്‍ കൂടി ആയതിനാല്‍ ഉംറാവു ആയി കാണാന്‍ വേഗത്തില്‍ സാധിച്ചു എന്നും പിടിഐ യോട് സംസാരിക്കുമ്പോള്‍ ദത്ത വിശദമാക്കി.

ഉംറാവു ജാൻ ആവാൻ മറ്റൊരു സിനിമ ഉപേക്ഷിച്ചു

ഗായത്രി ദേവിയുടെ സിനിമ വാള്‍ട്ട് ഡിസ്‌നി പ്രൊഡക്ഷന്‍ ആകേണ്ടത് ആയിരുന്നു. അതില്‍ ഐശ്വര്യ റായിയ്ക്ക് ഭാഗമാകാന്‍ സാധിക്കാതെ പോയി. അതിന് കാരണം ഈ സിനിമയ്ക്ക് വേണ്ടി അവര്‍ കരാര്‍ ഏറ്റെടുത്തത് കൊണ്ടായിരുന്നു. അതേ സമയം തന്റെ സ്വപ്‌ന വേഷത്തിന് വേണ്ടി കാത്തിരുന്നെങ്കിലും അത് തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ച് പ്രിയങ്ക ചോപ്രയും മുന്‍പ് തുറന്ന് സംസാരിച്ചിരുന്നു. 'ഉംറാവു ജാന്‍ എങ്ങനെ ചെയ്യണം എന്നൊക്കെയുള്ള വലിയ പദ്ധതികള്‍ എനിക്ക് ഉണ്ടായിരുന്നു. 90 ദിവസങ്ങള്‍ വേണമെന്നായിരുന്നു ജെപി സാര്‍ എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്കത്രയും ദിവസം നല്‍കാന്‍ സാധിക്കില്ലാത്ത അവസ്ഥ വന്നു. ഇത്രയധികം ആഗ്രഹിച്ചിട്ടും അത് കിട്ടാതെ പോയത് എനിക്ക് ഉള്ളത് ആയിരുന്നില്ല എന്നത് കൊണ്ടാണെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
ഐശ്വര്യയെ ഇത്രയും മനോഹരമായി കാണിച്ച സിനിമ

അതേ സമയം ഉംറാവു ജാന്‍ ജെപി ദത്തയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായി മാറിയിരുന്നു. ഐശ്വര്യ റായിയുടെ സൗന്ദര്യവും നൃത്തവും മറ്റുമൊക്കെ ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു സിനിമ ഇല്ലെന്ന് പറയാം. അഭിഷേക് ബച്ചന്‍, ഷബാന അസ്മി, സുനില്‍ ഷെട്ടി, ഹിമാനി ശിവപുരി, കുല്‍ഭൂഷണ്‍, എന്ന് തുടങ്ങി വമ്പന്‍ താരങ്ങള്‍ ഈ സിനിമയില്‍ അണിനിരന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X