For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണിക്കുന്നത് ക്രൂരത!! മകളെ വെറുതെ വിടൂ, സുഹാനയ്ക്ക് പിന്നാലെ പാപ്പരാസികൾക്ക് ഇരയായി ഒരു താരപുത്രി

  |

  മാതാപിതാക്കളൾ സൂപ്പർ താരങ്ങളാകുന്നതോടെ ഏറ്റവും കൂടുതൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കേണ്ടി വരുന്നത് അവരുടെ മക്കൾക്കാണ്. എവിടെ തിരിഞ്ഞാലും അവർക്ക് ചുറ്റും ക്യാമറ കണ്ണുകളുമായി പപ്പരാസികൾ ചുറ്റിക്കറങ്ങും. എന്ത് ചെറിയ കാര്യങ്ങൾ ചെയ്താലും അത് വലിയ വാർത്തകളിലും ഗോസിപ്പ് കോളങ്ങളിലും ഇടം പിടിക്കാറുണ്ട്. ഇത് കേവലം താരങ്ങളുടെ മക്കളുടെ അവസ്ഥ മാത്രമല്ല. സിനിമ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള സെലിബ്രിറ്റീസിന്റെ മക്കളുടെ അവസ്ഥ ഇങ്ങനെയാണ്.

  സണ്ണി ലിയോണിന് സർക്കാർ സർവീസിൽ നിയമനം? താരത്തിന്റെ ട്വീറ്റ് വൈറലാകുന്നു...

  ഗോസിപ്പ് കോളങ്ങളിൽ സ്ഥിരസാന്നിധ്യം ബോളിവുഡ് നടൻ ഷാരൂഖാന്റേയും ഗൗരിഖാന്റേയും മഖ്ല‍ സുഹാന ഖാനാണ്. ഷാരൂഖിന്റെ ആൺമക്കളെക്കാലും സോഷ്യൽ മീഡിയയിലും ബോലിവുഡ് ഗോസിപ്പ് കോളങ്ങളിലും ഇടം പിടിക്കാറുള്ള താരപുത്രി സുഹാനഖാനാണ്. സുഹാനയുടെ വേഷമാണ് പാപ്പരാസികളുടെ പ്രധാന പ്രശ്നം. എന്നാൽ ഇപ്പോൾ ഒരു താര പുത്രി കൂടി പാപ്പരാസികളുടെ കണ്ണിൽ ഇരയായിട്ടുണ്ട്.

  കോട്ടയം നസീറിന്റെ കുട്ടിച്ചൻ കോപ്പിയടി.., വിമർശനവുമായി പ്രമുഖ സംവിധായകൻ...

   ന്യസ

  ന്യസ

  ഇപ്പോൾ ഗോസിപ്പ് കോളങ്ങൾ സംസാരിക്കുന്നത് ന്യയയെ കുറിച്ചാണ്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ- കജോൾ താര ദമ്പതിമാരുടെ മൂത്തമകളാണ് ന്യസ. താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് ന്യസയുടെ എയർ പോർട്ട് ചിത്രങ്ങൾ ഉപയോഗിച്ചാണ് പാപ്പരാസികൾ ട്രോളുന്നത്. അധികം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് ന്യസ.‌

   മക്കളെ വെറുതെ വിടു‌

  മക്കളെ വെറുതെ വിടു‌

  മകൾക്കെതിരെയുളള പപ്പരാസികളുടെ കഥയ്ക്കും സോഷ്യൽ മീഡിയട്രോളുകൾക്കെതിരെ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മക്കളെ ട്രോളുന്നതിനെതിരെ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടന്‌ അജയ് ദേവ്ഗൺ. തന്നേയും ഭാര്യ കജോളിനേയും ട്രോളിക്കോളൂ കഥകൾ പ്രചരിപ്പിച്ചോളൂ.എന്നാൽ മക്കളെ വെറുതെ വിടണമെന്ന് നടൻ പറയുകയാണ്.

   ഇത് ക്രൂരതയാണ്

  ഇത് ക്രൂരതയാണ്

  ചിലർക്ക് ഇതൊന്നും അത്ര കാര്യമായിരിക്കില്ല. എന്നാൽ ഇത്തരത്തിൽ കഥകൾ പ്രചരിപ്പിക്കുന്നത് ക്രൂരതയാണ്. അത് തങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും അജയ് പറഞ്ഞു. ഞാനും കജോളും താരങ്ങളാണ്. ഞങ്ങളെ എന്ത് വേണോ പറഞ്ഞോളൂ. അത് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറുമാണ്. എന്നാൽ തങ്ങളുടെ സെലിബ്രിറ്റി പദവി കാരണമാണ് കുട്ടികൾ സ്പോർട്ട് ലൈറ്റിന് കീഴിലാകുന്നതെന്നും അജയ് കൂട്ടിച്ചേർത്തു.

  സെലിബ്രിറ്റി കുഞ്ഞുങ്ങളുടെ സ്വകാര്യത

  സെലിബ്രിറ്റി കുഞ്ഞുങ്ങളുടെ സ്വകാര്യത

  ബോളിവുഡിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് ഇരയായിട്ടുളളത് ഷാരൂഖാന്റെ മകൾ സുഹാനഖാനാണ്. താരപുത്രി എവിടെ തിരിഞ്ഞാലും പാപ്പരാസി കണ്ണുകൾ താരപുത്രിയുടെ പിന്നാലെ കാണും. ആർക്കൊപ്പം സമയം ചിലവിടുന്നു എന്ത് ധരിക്കുന്നു . ഇവയെല്ലാമാണ് ട്രോളന്മാരുടെ സ്ഥിരം നോട്ടം. മകൾക്ക് നേരിടേണ്ടി വരുന്ന സൈബർ ആക്രമണം ഷരൂഖിനെ വല്ലാതെ അലട്ടുന്നുണ്ട്. മകളെ അവളുടെ വഴിയ്ക്ക് വിടും. സ്വന്തം ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്ന് അഭ്യർഥിച്ച് താരം രംഗത്തെത്തിയിരുന്നു. എന്നാലും പാപ്പരാസികൾ വെറുതെ വിട്ടില്ല. സുഹാനയുടെ സിനിമ പ്രവേശനത്തിനു വേണ്ടിയുള്ള കടുത്ത കാത്തിരിപ്പിലാണ് ജനങ്ങൾ

  English summary
  'Judge Me And Kajol, But Not Our Kids,' Says Ajay Devgn On Social Media Trolling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X