രൺബീർ കപൂറിന്റെ അമ്മ നീതു കപൂറിനും യുവതാരം വരുൺ ധവാനും കൊവിഡ് പോസിറ്റീവ്
കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയായിരുന്നു സിനിമ. മഹാമാരിയുടെ വ്യാപനത്തിനെ തുടർന്ന് സിനിമ, സീരിയൽ ചിത്രീകരണങ്ങൾ നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. മാസങ്ങൾ നീണ്ട ലോക്ക് ഡൗണിന് ശേഷം തിരിച്ചു വരവിന്റെ പാതയിലാണ് ഇപ്പോൾ സിനിമ മേഖല. സർക്കാരിന്റെ കൊവിഡ് മാനദനണ്ഡങ്ങൾ പാലിച്ചുള്ള സിനിമ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സിനിമ ചിത്രീകരണത്തിനിടയിലെ താരങ്ങളുടെ കൊവിഡ് ബാധ ഏറെ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. ഇപ്പോഴിത ബോളിവുഡ് താരങ്ങളായ നീതു കപൂർ, വരുൺ ധവാൻ, സംവിധായകൻ രാജ് മേത്ത എന്നിവർക്ക് കൊവിഡ് സ്ഥിരികരിച്ചിരിക്കുകയാണ്. താരങ്ങളുമായി ബന്ധപ്പെട്ടുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിലിഫെയറാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുഡ് ന്യൂസ് ഡയറക്ടര്‍ രാജ് മേത്തയുടെ ജഗ് ജഗ് ജിയോ സിനിമയുടെ ലൊക്കേഷനിലായിരുന്നു താരങ്ങൾ. കൊവിഡ് ബാധയെ തുടർന്ന് ജഗ് ജഗ് ജിയോ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഗുഡ് ന്യൂസ് ഡയറക്ടര്‍ രാജ് മേത്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ജഗ് ജഗ് ജിയോ. നവംബർ 18 ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം ആരംഭിച്ചത്. 2013 ല്‍ പുറത്തിറങ്ങിയ 'ഭേഷരം' എന്ന ചിത്രത്തിന് ശേഷം നീതു കപൂർ അഭിനയിക്കുന്ന ചിത്രമാണിത്. വരുൺ ധവാന്റെ അമ്മയായിട്ടാണ് നീതു ചിത്രത്തിൽ എത്തുന്നത്. അനിൽ കപൂറാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീതവും അനിൽ കപൂറും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Recommended Video
നീതു കപൂർ, വരുൺ ധവാൻ, അനിൽ കപൂർ എന്നിവരെ കൂടാതെ നടി കിയാര അദ്വാനി, യൂട്യൂബര്‍ പ്രക്ത കോലിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രജക്ത അരങ്ങേറ്റചിത്രമാണിത്. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ജഗ് ജഗ് ജിയോ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു.


Click it and Unblock the Notifications