ക്ഷണക്കത്ത് വരെ അയച്ചു, പൊട്ടിക്കരഞ്ഞ് കൊണ്ട് ഭർതൃമാതാവിനോട് ഞാൻ പറഞ്ഞു: ജൂഹി ചൗള

ബോളിവുഡിൽ തരം​ഗം സൃഷ്‌ടിക്കാൻ കഴിഞ്ഞ നായിക നടിയാണ് ജൂഹി ചൗള. സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ ജൂഹി ചൗളയ്ക്ക് ഹിറ്റുകൾ ഏറെയാണ്. ഹരികൃഷ്ണൻസ് എന്ന സിനിമയിലൂടെ മലയാളത്തിലും ന‌ടി സാന്നിധ്യം അറിയിച്ചു. ജയ് മെഹ്ത എന്നാണ് ജൂഹി ചൗളയുടെ ഭർത്താവിന്റെ പേര്. ജാൻവി മെഹ്ത, അർജുൻ മെ​ഹ്ത എന്നിവരാണ് മക്കൾ. 1995 ലായിരുന്നു ജൂഹിയുടെ വിവാഹം. കരിയറിലെ തിരക്കുള്ള സമയത്ത്. വിവാഹ ശേഷവും മുൻനിര നായിക നടിയായി ജൂഹി ചൗള തുടർന്നു.

അക്കാലത്ത് നായികമാരുടെ വിവാഹം കഴിഞ്ഞാൽ കരിയറിലെ സ്ഥാനം നഷ്ടപ്പെടുന്നത് പതിവാണ്. എന്നാൽ ജൂഹിക്കതുണ്ടായില്ല. കാരണം നടിയുടെ വിവാഹം പരസ്യമായിരുന്നില്ല. ചുരുക്കം ആളുകളുടെ സാന്നിധ്യത്തിൽ രഹസ്യമായാണ് വിവാഹം നടന്നത്. ഇതേക്കുറിച്ച് ജൂഹി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Juhi Chawla

ഞാൻ സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പാണ് അദ്ദേഹത്തെ കാണുന്നത്. പക്ഷെ കുറച്ച് സമയം മാത്രമുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പവും അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പവും. പിന്നീട് ‌ടച്ച് വിട്ടു. ഞാൻ വർക്ക് ചെയ്യാൻ തുടങ്ങി. ഒരിക്കൽ സുഹൃത്തിന്റെ ഡിന്നറിനാണ് പിന്നീട് കാണുന്നത്. സംസാരിക്കാൻ തുടങ്ങി. പിന്നീടിങ്ങോട്ട് ഞാനെവിടെ പോയാലും അദ്ദേഹത്തെ കാണാൻ തുടങ്ങി. എങ്ങോട്ട് നോക്കിയാലും പൂക്കളുമായി അദ്ദേഹത്തെ കാണാം.

എല്ലാ ദിവസവും അങ്ങനെയായിരുന്നു. എന്റെ പിറന്നാളിന് ഒരു ട്രക്ക് നിറയെ പൂക്കളുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷം അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു. അമ്മയുടെ മരണ ശേഷം താൻ മാനസികമായി തകർന്നിരുന്നെന്ന് ജൂഹി ചൗള പറയുന്നു. ഒരു വാതിൽ അടയ്ക്കുമ്പോൾ അടുത്ത വാതിൽ തുറക്കും. അതായിരുന്നു ജയും അദ്ദേഹത്തിന്റെ കുടുംബവും എനിക്ക്. പ്രത്യേകിച്ചും ജയുടെ അമ്മ. ഞാൻ തകർന്ന് പോയ സമയങ്ങളുണ്ട്. നീ എനിക്ക് മകളാണ്.

Juhi Chawla

മരുമകളാണെന്ന് കരുതേണ്ട. നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് ജയുടെ അമ്മ എന്നോട് പറഞ്ഞു. വർക്ക് ചെയ്യാൻ അവർ തന്നെ അനുവദിച്ചെന്നും ജൂഹി ചൗള പറഞ്ഞു. വിവാഹം രഹസ്യമാക്കിയതിനെക്കുറിച്ച് ഒരിക്കൽ നടി സംസാരിച്ചിട്ടുണ്ട്. കരിയറിൽ വലിയ സിനിമകൾ ചെയ്യുന്ന സമയത്താണ് വിവാഹം. ഒരു വർഷം മുമ്പാണ് അമ്മ മരിച്ചത്. വിവാഹ തിയതി അടുത്തു. ഞാനപ്പോൾ ഒരു കാര്യം ചിന്തിച്ചു. ഏറ്റവും കൂടുതൽ സ്നേഹിച്ചയാളാണ്.

ഇപ്പോൾ എന്റെ കരിയറും പോകും. ഇതിൽ എങ്ങനെ സന്തോഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ദിവസം ഞാൻ പൊട്ടിക്കരഞ്ഞു. അമ്മായിയമ്മയോട് ഇക്കാര്യം പറഞ്ഞു. അത് കുഴപ്പമില്ലെന്ന് പറഞ്ഞ അവർ വലിയ വിവാഹ ചടങ്ങ് വേണ്ടെന്ന് കുടുംബത്തെ പറഞ്ഞ് മനസിലാക്കി.

അതുകൊണ്ട് വീ‌ട്ടിൽ വെച്ച് കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാ​ഹം നടന്നു. 80-90 പേരേ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. വിവാഹത്തിന് അയച്ച ക്ഷണക്കത്ത് പോലും അമ്മായിയമ്മ പിൻവലിക്കുകയായിരുന്നെന്ന് ജൂഹി ചൗള അന്ന് ഓർത്തു. അഭിനയ രം​ഗത്ത് ജൂഹി ചൗള ഇന്ന് സജീവമല്ല. ജൂഹി ചൗളയുടെ സഹോദരനാണ് അന്തരിച്ച ബോബി ചൗള. റെഡ് ചില്ലീസ് എന്റർ‌ടെയിൻമെന്റിന്റെ സിഇഒയായിരുന്നു അദ്ദേഹംയ 2010 ൽ സ്ട്രോക്ക് വന്ന് കോമയിലായി. 2014 ലായിരുന്നു മരണം. 2012 ലായിരുന്നു സഹോദരി സോണിയയുടെ മരണം. കാൻസർ ബാധിതയായിരുന്നു സോണിയ.

More from Filmibeat

Read more about: juhi chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X